Category Archives: top15

സാങ്കേതിക തകരാറ്‌; ദമാമില്‍ നിന്നുള്ള തിരുവനന്തപുരം ജറ്റ്‌ എയര്‍ റദ്ദാക്കി

Posted on July 22nd, 2013 by Ashfaq Haris

ദമാം – ശനിയാഴ്‌ച രാവിലെ ജറ്റ്‌ എയര്‍വേസ്‌ ദമാമില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്‌ റദ്ദാക്കി. സാങ്കേതിക തകരാറാണ്‌ കാരണം. യാത്രക്കാരെ ഇന്ന്‌ പുലര്‍ച്ചെ കൊണ്ടുപോകുമെന്ന്‌ ജറ്റ്‌ എയര്‍വേസ്‌ വൃത്തങ്ങള്‍ മലയാളം ന്യൂസിന്റെ അന്വേഷണത്തില്‍ വ്യക്തമാക്കി. വെള്ളിയാഴ്‌ച രാത്രി 11. 55ന്‌ ദമാമില്‍ നിന്നും പുറപ്പെടുന്ന 9 ഡബ്ലു 565 നേരിട്ടുള്ള വിമാനം രാവിലെ 7.15നാണ്‌ തിരുവനന്തപുരത്ത്‌ എത്തുന്നത്‌. സാങ്കേതിക തകരാറ്‌ മൂലം വിമാനത്തിന്‌ പറക്കാനാവില്ലെന്ന്‌ അറിയിച്ച്‌ തിരികെ ലോഞ്ചിലെത്തിക്കുകയായിരുന്നുവെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. റീ എന്‍ട്രി വിസയിലുള്ള യാത്രക്കാര്‍ക്ക്‌ […]

സൗദി മരുഭൂമിയില്‍ ഒട്ടക ജീവിതം നയിച്ച തമിഴ്‌ യുവാവ്‌ മലയാളികളുടെ തുണയില്‍ നാട്ടിലെത്തി

Posted on July 22nd, 2013 by Ashfaq Haris

ദമാം – ഖത്തറില്‍ തൊഴില്‍ വിസയിലെത്തി ആറ്‌ മാസത്തോളം മരുഭൂമിയില്‍ ഒട്ടകം മേയ്‌ക്കാന്‍ നിര്‍ബന്ധിതനായ തമിഴ്‌നാട്‌ സ്വദേശി നാട്ടിലേക്ക്‌ മടങ്ങി. തമിഴ്‌നാട്‌ പുതുക്കോട്ടൈ മാവട്ടം സ്വദേശി അബ്‌ദുല്‍ മജീദിന്റെ മകന്‍റഹ്‌മത്ത്‌ ജിന്ന (30)യാണ്‌ ഭാഗ്യവശാല്‍ രക്ഷപ്പെട്ടത്‌. വഴിതെറ്റി എത്തിയ ഒരു മലയാളി പുറം ലോകത്ത്‌ എത്തിച്ച റഹ്‌മത്ത്‌ ജിന്നക്ക്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിനും മലയാളി സാമൂഹിക പ്രവര്‍ത്തകരാണ്‌ തുണയായത്‌. അറുപതിനായിരം രൂപ മുടക്കിയാണ്‌ രണ്ടര വര്‍ഷം മുമ്പ്‌ ഖത്തറിലേക്ക്‌ വന്നത്‌. കുടുംബം പുലര്‍ത്താനും രണ്ട്‌ ഇളയ സഹോദരമമാരുടെ വിവാഹം […]

മൂന്ന്‌ മലയാളികളടക്കം 8 ഇന്ത്യക്കാരുടെ ഔട്ട്‌പാസുകള്‍ ദമാം തെരുവോരത്ത്‌!!

Posted on July 22nd, 2013 by Ashfaq Haris

ദമാം – യാത്രാരേഖയായി ഇന്ത്യന്‍ എംബസി നല്‍കിയ എട്ട്‌ ഇ.സി. അഥവാ ഔട്ട്‌പാസുകളും ഒരു പാസ്‌പോര്‍ട്ടും ദമാം തെരുവോരത്ത്‌. മൂന്ന്‌ മലയാളികളുള്‍പ്പെടെ എട്ട്‌ ഇന്ത്യക്കാരുടെയും ഒരു നേപ്പാളിയുടെയും രേഖകളാണ്‌ ദമാമില്‍ വീണു കിട്ടിയത്‌. ഈ വര്‍ഷം ഒക്‌ടോബറില്‍ കാലാവധി തീരുന്നതാണ്‌ പാസ്‌പോര്‍ട്ട്‌. മറ്റുള്ളവയെല്ലാം യാത്രാരേഖയായി എംബസി നല്‍കിയ ഇ.സി. അഥവാ ഔട്ട്‌പാസുകളാണ്‌. മലപ്പുറം താനൂര്‍ അബ്‌ദുല്‍ റാസിഖ്‌ ചെട്ടിയാന്റെ പുരക്കല്‍ (25), അബ്‌ദു മുല്ലന്‍ (47), തിരുവനന്തപുരം കല്ലറ സുകുമാരപിള്ള തുളസീധരന്‍ നായര്‍ (50) എന്നീ മലയാളികളുടെ […]

നാരിയയില്‍ അഞ്ച്‌ മലയാളികള്‍ക്ക്‌ നരകയാതന

Posted on July 22nd, 2013 by Ashfaq Haris

ദമാം – മാസങ്ങളായി ശമ്പളം ലഭിക്കാതെ, താമസസൗകര്യമില്ലാതെ അഞ്ച്‌ മലയാളികള്‍ ദമാമിന്‌ സമീപം നാരിയയില്‍ നരകിക്കുന്നു. പറവൂര്‍, ഏഴിക്കര മട്ടപ്പുറം ചന്ദ്രന്‍ – പുഷ്‌പ ദമ്പതികളുടെ മകന്‍ രാജേഷ്‌ (35), മുളവുകാട്‌ ചേനാത്ത്‌ ഗബ്രിയല്‍ – മേരി ദമ്പതികളുടെ മകന്‍ ജുഡ്‌ തദദേവ്‌ (42), കണ്ണമാലി ചെല്ലാനം അഴീക്കല്‍ ഹെന്റിയുടെ മകന്‍ അഗസ്റ്റിന്‍ ഹെന്‍റി(43), എറണാകുളം മളുവുകാട്‌, ചാലാവീട്ടില്‍ വര്‍ഗീസ്‌ – എല്‍സി ദമ്പതികളുടെ മകന്‍ അലക്‌സ്‌ ജോസഫ്‌ (26) , കുമ്പളങ്ങി കുമരോത്ത്‌ വര്‍ഗീസ്‌ – […]

കരള്‌ വേവുന്ന ചൂടിലും ദമാമില്‍ മുന്നൂറോളം ഇന്ത്യക്കാര്‍ ആന്ധ്രാ പാര്‍ക്കില്‍!!

Posted on July 22nd, 2013 by Ashfaq Haris

ദമാം – നട്ടുച്ചക്ക്‌ കരള്‌ വേവുന്ന ചൂടില്‍ ഈത്തപ്പനയുടെ തണല്‍, രാത്രി കിടക്കുന്നത്‌ കോണ്‍ഗ്രീറ്റ്‌ തറയിലും, പുല്ലിലും, ചട്ടകളിലും. നാട്ടിലെത്താനുള്ള അവസരം കാത്ത്‌ നൂറു കണക്കിന്‌ ഇന്ത്യക്കാരാണ്‌ ദമാമില്‍. നഗരഹൃദയത്തില്‍ സീകോ ബില്‍ഡിംഗിന്‌ സമീപം ആന്ധ്രാ പാര്‍ക്കിലും സമീപത്തെ ഈത്തപ്പന മരത്തണലുകളിലുമാണ്‌ ഇവര്‍ തങ്ങുന്നത്‌. മനസിനുള്ളില്‍ ഇത്തിരിയെങ്കിലും കാരുണ്യം അവശേഷിക്കുന്നവര്‍ക്ക്‌ ആ കാഴ്‌ച വേദനയുളവാക്കും.