അവധിലഭിക്കാതെ, ദുരിതം നേരിട്ട മാധവന്‍കുട്ടി നാട്ടിലെത്തി

ദമാം: ദീര്‍ഘകാലമായി അവധിലഭിക്കാതെ, ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്ഥാപനത്തില്‍ ദുരിതം നേരിട്ട തൃശൂര്‍ തൃക്കൂര്‍ സ്വദേശി മാധവന്‍കുട്ടി നവയുഗം വെല്‍ഫെയര്‍ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.
മാധവന്‍കുട്ടി അമ്മയും, ഭാര്യയും, മൂന്ന് മക്കളുമടങ്ങു കുടുംബത്തിന്റെ നാഥനാണ്. നാട്ടില്‍ 25 വര്‍ഷത്തോളം ഇന്ത്യന്‍ കോഫീഹൗസ് ജീവനക്കാരനായിരുന്നു. മെച്ചപ്പെട്ട ജീവിതം തേടി 2008 ജനവരിയിലാണ് സൗദിയില്‍ ഹോട്ടല്‍ ജോലിക്കെത്തിയത്. നാല് വര്‍ഷം പ്രശ്‌നങ്ങളൊുമില്ലായിരുു. ഇതിനിടെ ഒരിക്കല്‍ അവധിക്ക് പോയി വന്നു. രണ്ടാമത് അവധിക്ക് റീ എന്‍ട്രി ലഭിച്ചെങ്കിലും ഹോട്ടലില്‍ വേണ്ടത്ര ജീവനക്കാരില്ലെ കാരണം പറഞ്ഞ് വിട്ടില്ല. ഇതിനിടെ റീ എന്‍ട്രി വിസ കാലാവധി തീര്‍ന്നു. പിന്നീടും അവധി നീണ്ടു. ഇതിനിടെയാണ് സ്‌പോസര്‍ റെഡ് വിഭാഗത്തിലാണെ് അറിയുത്. തുടര്‍ന്ന് നവയുഗം നിയമസഹായവേദി കവീനര്‍ സലിം കൊല്ലത്തിന്റെ സഹായം തേടി. ജീവകാരുണ്യ വിഭാഗം കവീനര്‍ ഷാജി മതിലകം സ്‌പോസറൂമായി ബന്ധപ്പെട്ടു. പിന്നീട് എംബസിയില്‍ നിന്നും വാങ്ങിയ ഇ.സിയില്‍ ഷിബുകുമാര്‍ (തിരുവനന്തപുരം) തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് നേടി. സാജന്‍ കണിയാപുരം, നിയമസഹായവേദി കവീനര്‍ സലിം കൊല്ലം എിവരുടെ സാിധ്യത്തില്‍ ഷാജി മതിലകം യാത്രാരേഖകള്‍ മാധവന്‍കുട്ടിക്ക് കൈമാറി. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാധവന്‍ കുട്ടി കഴിഞ്ഞ ദിവസം നാട്ടിലെത്തി. (ആഗസ്റ്റ് 4)