അല്‍കോബാറില്‍ മലയാളി യുവാവിന്റെ ഫ്‌ളാറ്റില്‍ മര്‍ദിച്ച് വിവസ്ത്രനാക്കി കവര്‍ച്ച

ദമാം: താമസസ്ഥലത്ത് കയറി മലയാളി യുവാവിനെ മര്‍ദിച്ച് വിവസ്ത്രനാക്കി പണം കവര്‍ന്നു. അല്‍കോബാര്‍ അഖ്‌റബിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലം സ്വദേശിയായ മുപ്പത്കാരനാണ് കവര്‍ച്ചക്ക് ഇരയായത്.
ആറ് വര്‍ഷമായി സൗദിയിലുള്ള മലയാളി അല്‍കോബാര്‍ നഗരത്തിലായിരുന്നു നേരത്തെ താമസം. ഭാര്യ നേരത്തെ സന്ദര്‍ശക വിസയില്‍ കോബാറിലുായിരുന്നു. ഫാമിലി വിസ ലഭിച്ചതിനാല്‍ വൈകാതെ ഭാര്യയും കുഞ്ഞും വരുതിന് മുന്നോടിയായാണ് പുതിയ താമസസ്ഥലം തേടിയത്. അഖ്‌റബിയ ടെന്‍ത് ക്രോസ് എന്‍.സി.ബിക്ക് സമീപമുള്ള ഫ്‌ളാറ്റില്‍ ആറ് ദിവസം മുമ്പാണ് താമസം ആരംഭിച്ചത്.
ഫ്‌ളാറ്റിലെ ചില ജോലികള്‍ക്ക് കാര്‍പെന്ററോട് വരാന്‍ പറഞ്ഞിരുന്നു. പകുതി മയക്കത്തിലായിരിക്കുമ്പോഴാണ് ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം ഡോര്‍ ബെല്‍ കേട്ടത്. കതകില്‍ ലെന്‍സില്ല. കാര്‍പെന്ററാണെന്ന ധാരണയില്‍ പെട്ടെന്ന’് വാതില്‍ തുറന്നു. മുന്നിലുണ്ടായിരുന്ന യുവാവ് ഈ ഫ്‌ളാറ്റിലെ താമസക്കാരനാണോ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു. കെട്ടിട ഉടമ ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് താമസം. പെയിന്റിംഗിനും മറ്റും അവര്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ ആരെങ്കിലും ആകുമൊണ് കരുതിയത്. താമസക്കാരനാണെ് മറുപടി നല്‍കി.
ഇരുനിറവും ഏതാണ്ട് മുപ്പത് വയസുമുള്ള യുവാവ് ട്രാക് സ്യൂട്ടും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. എന്തോ തിരയുന്ന രീതിയില്‍ അകത്ത് കടന്ന യുവാവ് താമസക്കാരനെ ബെഡ് റൂമിലേക്ക് വിളിപ്പിച്ച് തന്ത്രപൂര്‍വം വാതില്‍ പൂട്ടി താക്കോല്‍ കൈയിലാക്കി. കഴുത്തില്‍ കിടന്ന മാലയും വിവാഹ മോതിരം ഉള്‍പ്പെടെ മോതിരങ്ങളും കവര്‍ച്ച ചെയ്തു. പണം കൈവശമില്ലെന്ന് പറഞ്ഞപ്പോഴും ബഹളം വെച്ചതിനും മര്‍ദനമേറ്റു. ലാപ്‌ടോപ്പ്, മൊബൈല്‍, യു.എസ്.ബി, ബാഗ്, എന്നിവയും കൈയിലാക്കി. അലമാര ഓകെ പരതിയെങ്കിലും ഒന്നും കിട്ടിയില്ല. വാച്ചുകളും സണ്‍ഗ്ലാസുകളും വില ചോദിച്ചപ്പോള്‍ കുറഞ്ഞ വില പറഞ്ഞതിനാല്‍ അവ കൊണ്ടുപോയില്ല. പേഴ്‌സ് എടുത്തുവെങ്കിലും അക്രമി ഇഖാമയും അരാംകോ ഐ.ഡിയും തിരിച്ചുനല്‍കി. തെറിപറഞ്ഞും മര്‍ദിച്ചും നിര്‍ബന്ധിച്ച് വിവസ്ത്രനാക്കി മൊബൈലില്‍ ഫോേട്ടായെടുത്തു. പതിനായിരം റിയാലുമായി ദമാമിലെത്തണമെും നിര്‍ദശിച്ചു.അക്രമി തനിച്ചായിരുന്നുവെങ്കിലും കൈവശം എന്തെങ്കിലും ആയുധം ഉണ്ടാകുമെന്ന ഭീതികാരണം എതിര്‍ക്കാന്‍ ശ്രമിച്ചില്ല. അക്രമി പുറത്ത് പോകുത് വരെ വസ്ത്രം ധരിക്കാന്‍ സമ്മതിച്ചില്ല. പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി പോലീസില്‍ വിവരം നല്‍കി.
ഏത് സമയത്തായാലും താമസക്കാര്‍ വാതില്‍ തുറക്കുതിന് മുമ്പ് ആരാണ് മുന്നിലുള്ളതെ് ഉറപ്പ് വരുത്തി ജാഗ്രത പാലിക്കണമെ് ഈ സംഭവം പാഠമാകുന്നു.