About Me

P.A.M Haris

P.A.M Haris

 

എന്നെക്കുറിച്ച്

പേര് മുഹിയിദ്ദീൻ ഹാരിസ്. 1959ൽ നിലമ്പൂർ ചന്തക്കുന്നിൽ ജനനം. പിതാവ് പൂഴിക്കുന്നൻ അബ്ദുൽ ഖാദറും മാതാവ് പറച്ചിക്കോട്ടിൽ സുബൈദയും പെരിന്തൽമണ്ണക്ക് സമീപം മങ്കട സ്വദേശികൾ. രണ്ട് ദശകത്തിലേറെക്കാലം പത്താൻകോട്ട്, സിലിഗുരി, നാസിക് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേനയിൽ ജോലി ചെയ്ത് 69ൽ വിരമിച്ച പിതാവ് രണ്ട് തവണയായി ചേന്ദമംഗലൂർ ഇസ്ലാഹിയാ സ്ഥാപനങ്ങളുടെ മാനേജറായി സേവനമനുഷ്ഠിച്ചിരുന്നു. 1976ൽ നിര്യാതനായി. മാതാവ് സുബൈദ് മൂന്ന് ദശകത്തിലേറെക്കാലം സ്കൂൾ അധ്യാപികയായിരുന്നു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ ഹെഡ് മിസ്ട്രസായി സേവനമനുഷ്ഠിച്ചു. 2010ൽ നിര്യാതയായി. ഇരുവരും പകർന്നു തന്നത് ഒതുക്കമുള്ള ബാല്യവും കൗമാരവും.
സഹോദരൻ പിഎ മുഹമ്മദ് ഷരീഫ് കേരള വനം വകുപ്പിൽ നിന്നും ഡിഫ്ഒാ, എസിഎഫ് തസ്തികകളിൽ സേവന മനുഷ്ഠിച്ച ശേഷം പിരിഞ്ഞു.സഹോദരി പിഎ ജമീല സ്വകാര്യ സ്കൂൾ അധ്യാപികയായി റിട്ടയർ ചെയ്തു.

പഠനം:

നിലമ്പൂർ ചന്തക്കുന്നിൽ ജി.എം.എൽ.പി. സ്കൂളിലും, എ.യു.പി സ്കൂളിലും. തുടർന്ന് ചേന്ദമംഗലൂര് ജി.യു.പി. സ്കൂളിൽ. തിരൂർക്കാട് എ.എം. സെകൻഡറി സ്കൂളിൽ നിന്നും 1975ൽ എസ്.എസ്.എൽ.സിക്ക് ഫസ്റ്റ് ക്ലാസിൽ വിജയം. 1975 80 വരെ മമ്പാട് എം.ഇ.എസ് കോളേജിൽ പ്രീ ഡിഗ്രിയും ഡിഗ്രിയും. ബി.എ എക്കണോമിക്സിൽ ഫസ്റ്റ് ക്ലാസോടെ വിജയം. 1982ൽ പൊന്നാനി എം.ഇ.എസിൽ നിന്നും എം.എ എക്കണോമിക്സ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.ജെ (ജേർണലിസം) 1982 -83 ബാച്ച് ബിരുദം. കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.എഡ് 1989 ബാച്ച് ബിരുദം. ഇതിനിടെ 1981ൽ ഫാറൂഖ് കോളേജിൽ എം.എ. (ഇംഗ്ലീഷ് ലിറ്ററേച്ചർ) രണ്ട് മാസം, 1986 87ൽ കോഴിക്കോട് ലോ കോളേജിൽ എൽ.എൽ.ബിക്ക് ഒരു വർഷം, 1987 88ൽ കോഴിക്കോട് ജെ.ഡി.റ്റിയിൽ ഇന്ദിരാഗാന്ധി ഒാപ്പൺ യൂനിവേഴ്സിറ്റിയുടെ ബി.എൽ.എെ.എസ്.സി (ലൈബ്രറി സയൻസ്), എയർലൈൻ ടിക്കറ്റിംഗ് കോഴ്സുകളിലും ഒരു കൈ നോക്കി പൂർത്തീകരിക്കാതെ വിട്ടു. എഴുപതുകളുടെ മധ്യത്തിൽ തുടങ്ങി തൊണ്ണൂറോടെ അവസാനിച്ച ഉൗഷ്മളവും സംഭവ ബഹുലവുമായ വിദ്യാർത്ഥി യുവജന ആക്ടിവിസത്തിന്റെ കാലഘട്ടം. 1991 ഒക്ടോബർ മുതൽ 2015 മെയ് വരെ സൗദിയിൽ പ്രവാസം.

കുടുംബം:

ഭാര്യ: റസിയ നിലമ്പൂരുകാരി. 1986 മുതൽ കുടുംബിനിയായി കൂട്ടിനുണ്ട്്
മൂന്ന് മക്കൾ. അശ്ഫാഖ് ഹാരിസ്, അർഷദ് ഹാരിസ്, അൻഷിദ് ഹാരിസ്.

അശ്ഫാഖ്: ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്നും പ്ലസ് ടുവിന് ശേഷം ബഹ്റൈൻ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എം.ജി. യുനിവേഴ്സിറ്റിയുടെ ബി.കോം ബിരുദമെടുത്തു. പ്ലസ് ടു കഴിഞ്ഞ ഇടവേളയിൽ ദമാമിൽ ഗ്രാഫിക്സ് വിദഗ്ധനിൽ നിന്നും 2 ഡി ഗ്രാഫിക്സ് പരിശീലനം നേടി. ഇപ്പോൾ ഇറാം ഗ്രൂപ്പ് മീഡിയ കമ്യൂണിക്കേഷൻ ഒാഫിസറാണ്. അശ്ഫാഖിന്റെ ഭാര്യ നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി ഷിഫ ബിഎസ്സി കെമിസ്ട്രി ബിരുദധാരിണി. മകൻ സയാൻ അഷ്ഫാഖ്.

അർഷദ്: ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് നിലമ്പൂർ അമൽ കോളേജിൽ നിന്നും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ബി.കോം ബിരുദമെടുത്തു. തുടർന്ന് മലപ്പുറം ആർ.എം.സിയിലൂടെ എംജി. യൂനിവേഴ്സിറ്റിയുടെ എം.കോ. ബിരുദം. ഇപ്പോൾ ഇറാം അറേബ്യ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഭാര്യ ചോക്കാട് സ്വദേശിനി ബരീറ ബി.സി.എ ബിരുദധാരിയാണ്.മകൾ എെഫ ഷെസ.

അൻഷിദ്: ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് വണ്ടൂർ സഹ്യ കോളേജിൽ നിന്നും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ബി.ബി.എ ബിരുദം നേടി. എംകോം പരീക്ഷക്കുള്ള തയാറെടുപ്പിലാണ്. ഇറാം അറേബ്യ കമ്പനിയിൽ ജോലിക്ക് ചേർന്നു.

തൊഴിൽ:

ബി.ജെ. കോഴ്സിന്റെ ഭാഗമായി മലയാള മനോരമ കോഴിക്കോട് യൂനിറ്റിൽ 1983ൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. 1984ൽ കോഴിക്കോട് മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനിയായി ചേർന്നു. 1986 ജനുവരിയിൽ സബ് എഡിറ്ററായി പ്രൊബേഷൻ തുടങ്ങി. 1986 ജൂലൈയിൽ പ്രൊബേഷൻ സ്ഥിരീകരിക്കാതിരുന്നതിനാൽ ജോലി വിട്ടു. 1986 മുതൽ പുതുതായി ആരംഭിക്കുന്ന ദിനപത്രം മാധ്യമത്തിന്റെ അണിയറ ജോലികളിൽ സജീവമായി. 1987 ജൂണിൽ മാധ്യമം ആരംഭിച്ചത് മുതൽ നവമ്പർ വരെ ന്യൂസ് എഡിറ്ററായിരുന്നു. 1988 മുതൽ ന്യൂദൽഹി കേന്ദ്രമായുള്ള ന്യൂസ് ആന്റ് ഫീച്ചർ അലയൻസ് (ഫാന) കേരള ലേഖകനായി പ്രവർത്തിച്ചു. 1989 മുതൽ 91 വരെ നിലമ്പൂർ എം.ഇ.എസ്. വിമൻസ് കോളേജിൽ അധ്യാപകനായിരുന്നു. 1991ൽ സൗദിയിലേക്ക്.
1993 വരെ ജിദ്ദയിൽ ഒാറിയന്റൽ കൊമേർഷ്യൽ ആന്റ് ഷിപ്പിംഗ് കമ്പനി (ഒാ.സി.എസ്.സി.എൽ) പബ്ലിക് റിലേഷൻസ് മാനേജറും ന്യൂസ് ബുള്ളറ്റിൻ എഡിറ്ററും. 1994ൽ ഒാറിയന്റ് ഇലക്ട്രിസിറ്റി കമ്പനി വൈസ് പ്രസിഡന്റിന്റെ സെക്രട്ടറി. 95 മുതൽ 99 വരെ ഇംഗ്ലീഷ് ദിനപത്രമായ സൗദി ഗസറ്റിൽ ആദ്യം പ്രൂഫ് റീഡറായും പിന്നീട് ന്യൂസ് സ്കാനറായും. 99 ഏപ്രിൽ മുതൽ 2015 ഏപ്രിൽ വരെ സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനി പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിൽ ദമാം ബ്യൂറോയിൽ ലേഖകനായി ജോലി ചെയ്തു. ജീവിതത്തിലാദ്യമായി ഒരേ സ്ഥാപനത്തിൽ പതിനാറ് വർഷം ജോലി ചെയ്തു. കേവലം വാർത്തയെഴുത്തുകാരൻ എന്നതിനപ്പുറം സൗദി കിഴക്കൻ പ്രവിശ്യയുടെ, വിശേഷിച്ചും ഇന്ത്യൻ സമൂഹത്തിന്റെ നാഡീസ്പന്ദനങ്ങളിൽ ഉൾചേർന്നു. തികച്ചും ആഹ്ലാദകരമായ അനുഭവം.
2015 ജൂൺ മുതൽ കോഴിക്കോട് കേന്ദ്രമായി തേജസ് ദിനപത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി കരാർ അടിസ്ഥാനത്തിൽ സേവനം. 2017 മുതൽ എക്സിക്യൂട്ടീവ് എഡിറ്റർ.

പ്രധാന അഭിമുഖങ്ങൾ:

ഉസ്താദ് അംജദ് അലി ഖാൻ
നോബൽ ജേതാവ് മുഹമ്മദ് യൂനുസ്
പി. എസ്. ദേവ്ധർ
പി. ഗോവിന്ദപ്പിള്ള
ശശി തരൂർ

എംടി വാസുദേവൻ നായർ
പെരുമ്പടവം ശ്രീധരൻ
സൂര്യ കൃഷ്ണമൂർത്തി
എംകെ അർജുനൻ
അൽഫോൺസ് കണ്ണന്താനം

അനുസ്മരണങ്ങൾ

1. ഇ. അഹമ്മദ് (മുൻ കേന്ദ്ര മന്ത്രി)
2. വിംസീ (വി.എം. ബാലചന്ദ്രൻ) (മാതൃഭൂമി)
2. വി.എം. കൊറാത്ത് (മാതൃഭൂമി)
3. അസ്ഗർ അലി എഞ്ചിനീയർ
4. ഹാഷിം അൻസാരി
5. നെൽസൺ മണ്ഡേല
6. മുഹമ്മദ് അബ്ദുൽറഹ്മാൻ സാഹിബ്

പ്രബന്ധം:

പ്രവാസികളും മാധ്യമ വിപ്ലവവും ( സെമിനാർ: 2015 മെയ്. കോഴിക്കോട്)

രചനകൾ:

1. ബാബരി മസ്ജിദോ രാമജ•ഭൂമിയോ? (ബാബരി മസ്ജിദിനെക്കുറിച്ച ഗവേഷണാത്മക പഠനം.) തേജസ് പബ്ലിക്കേഷൻസ്

2. റഷ്ദിയും ആവിഷ്കാര സ്വാതന്ത്ര്യവും (സൽമാൻ റഷ്ദിയുടെ കൃതിയുടെ വിമർശനാത്മക വിലയിരുത്തൽ)

മൊഴിമാറ്റങ്ങൾ:

1. ഖുർആനിലേക്കുള്ള പാത (ഖുർറം ജാ മുറാദ്) എെ.പി.എച്ച്.
2. യോനായുടെ അടയാളം (അഹ്മദ് ദീദാത്ത് ) കേരള ഇസ്ലാമിക് മിഷൻ.
3. കല്ല് നീക്കിയതാര് (അഹ്മദ് ദീദാത്ത്) കേരള ഇസ് ലാമിക് മിഷൻ.

*******************