Category Archives: Interviews
നാല്‍പ്പത് വര്‍ഷം മുമ്പ് മാര്‍ച്ച് 21. അതൊരു അനുഭവമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നാള്‍.
സ്വതന്ത്ര ഇന്ത്യയിലെ പുതുയുഗപ്പിറവിയുടെ പിറന്നാള്‍ ഇന്ന്. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു നാല്‍പ്പത് വര്‍ഷമാകുന്നു. 1976 മാര്‍ച്ച് 21… ഞായറാഴ്ച. മറക്കില്ലൊരിക്കലും ഈ ദിനം. ഇരുപത് മാസത്തെ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ്. ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത് ഈ തിരഞ്ഞെടുപ്പിലാണ്. 1969ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നു. ഇഎംഎസിന്റെയും എകെജി, രണദിവെ, ജഗ്ജീവന്‍ റാം, കെജി മാരാര്‍ തുടങ്ങിയവരുടെ തിരഞ്ഞടുപ്പു റാലികളില്‍ ശ്രോതാവായി. 1977ലും 91ലും മാത്രമാണ് തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പങ്കാളിയായത്. […]
ധാര്മിക പരാജയം വര്ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും – അമീറ ഹാസ്
(ഇസ്രയേലി ദിനപത്രം ഹാ അരെറ്റ്‌സ് (ജുലൈ 28) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം. അമീറ ഹാസ് 56ല്‍ ജറൂസലമില്‍ ജനനം. 1989ല്‍ ഹാ അരെറ്റ്‌സില്‍ ചേര്‍ന്നു. 1993 മുതല്‍ ഇസ്രയേല്‍ അധിനിവേശ മേഖലയിലെ ലേഖികയാണ്) മൊഴിമാറ്റം: പി.എ.എം. ഹാരിസ് കല്ലെറിഞ്ഞപ്പോള്‍ വെടിയുണ്ട നേരിട്ട യുവാക്കളുടെ ഒന്നാം ഇന്‍തിഫാദ തലമറുയില്‍ നിന്നാണ് ഹമാസിന്റെ ഉദയവും വളര്‍ച്ചയും. പിന്നിട്ട ഏഴ് വര്‍ഷങ്ങളിലെ ആവര്‍ത്തിച്ചുള്ള കൂട്ടക്കൊലകള്‍ അനുഭവിച്ച തലമുറയില്‍ നിന്നും ആരാണ് ഉയര്‍ന്നുവരികയെന്ന ചിന്തയാണ് എന്നില്‍ ഉദിച്ചത്. ധാര്‍മികമായി നമ്മുടെ പരാജയം വര്‍ഷങ്ങളോളം […]