Category Archives: New

നാല്‍പ്പത് വര്‍ഷം മുമ്പ് മാര്‍ച്ച് 21. അതൊരു അനുഭവമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നാള്‍.

Posted on March 24th, 2017 by Ashfaq Haris

സ്വതന്ത്ര ഇന്ത്യയിലെ പുതുയുഗപ്പിറവിയുടെ പിറന്നാള്‍ ഇന്ന്. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു നാല്‍പ്പത് വര്‍ഷമാകുന്നു. 1976 മാര്‍ച്ച് 21… ഞായറാഴ്ച. മറക്കില്ലൊരിക്കലും ഈ ദിനം. ഇരുപത് മാസത്തെ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ്. ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത് ഈ തിരഞ്ഞെടുപ്പിലാണ്. 1969ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നു. ഇഎംഎസിന്റെയും എകെജി, രണദിവെ, ജഗ്ജീവന്‍ റാം, കെജി മാരാര്‍ തുടങ്ങിയവരുടെ തിരഞ്ഞടുപ്പു റാലികളില്‍ ശ്രോതാവായി. 1977ലും 91ലും മാത്രമാണ് തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പങ്കാളിയായത്. […]

ധാര്മിക പരാജയം വര്ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും – അമീറ ഹാസ്‌

Posted on August 5th, 2014 by Ashfaq Haris

(ഇസ്രയേലി ദിനപത്രം ഹാ അരെറ്റ്‌സ്‌ (ജുലൈ 28) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം. അമീറ ഹാസ്‌ 56ല്‍ ജറൂസലമില്‍ ജനനം. 1989ല്‍ ഹാ അരെറ്റ്‌സില്‍ ചേര്‍ന്നു. 1993 മുതല്‍ ഇസ്രയേല്‍ അധിനിവേശ മേഖലയിലെ ലേഖികയാണ്‌)  മൊഴിമാറ്റം: പി.എ.എം. ഹാരിസ്‌ കല്ലെറിഞ്ഞപ്പോള്‍ വെടിയുണ്ട നേരിട്ട യുവാക്കളുടെ ഒന്നാം ഇന്‍തിഫാദ തലമറുയില്‍ നിന്നാണ്‌ ഹമാസിന്റെ ഉദയവും വളര്‍ച്ചയും. പിന്നിട്ട ഏഴ്‌ വര്‍ഷങ്ങളിലെ ആവര്‍ത്തിച്ചുള്ള കൂട്ടക്കൊലകള്‍ അനുഭവിച്ച തലമുറയില്‍ നിന്നും ആരാണ്‌ ഉയര്‍ന്നുവരികയെന്ന ചിന്തയാണ്‌ എന്നില്‍ ഉദിച്ചത്‌. ധാര്‍മികമായി നമ്മുടെ പരാജയം വര്‍ഷങ്ങളോളം […]

അല്‍കോബാറില്‍ മലയാളി യുവാവിന്റെ ഫ്‌ളാറ്റില്‍ മര്‍ദിച്ച് വിവസ്ത്രനാക്കി കവര്‍ച്ച

Posted on September 10th, 2013 by Ashfaq Haris

ദമാം: താമസസ്ഥലത്ത് കയറി മലയാളി യുവാവിനെ മര്‍ദിച്ച് വിവസ്ത്രനാക്കി പണം കവര്‍ന്നു. അല്‍കോബാര്‍ അഖ്‌റബിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലം സ്വദേശിയായ മുപ്പത്കാരനാണ് കവര്‍ച്ചക്ക് ഇരയായത്. ആറ് വര്‍ഷമായി സൗദിയിലുള്ള മലയാളി അല്‍കോബാര്‍ നഗരത്തിലായിരുന്നു നേരത്തെ താമസം. ഭാര്യ നേരത്തെ സന്ദര്‍ശക വിസയില്‍ കോബാറിലുായിരുന്നു. ഫാമിലി വിസ ലഭിച്ചതിനാല്‍ വൈകാതെ ഭാര്യയും കുഞ്ഞും വരുതിന് മുന്നോടിയായാണ് പുതിയ താമസസ്ഥലം തേടിയത്. അഖ്‌റബിയ ടെന്‍ത് ക്രോസ് എന്‍.സി.ബിക്ക് സമീപമുള്ള ഫ്‌ളാറ്റില്‍ ആറ് ദിവസം മുമ്പാണ് താമസം ആരംഭിച്ചത്. ഫ്‌ളാറ്റിലെ ചില […]

ആറ് മാസത്തെ ശമ്പളബാക്കിയും കിട്ടിയില്ല; 5 വര്‍ഷത്തിന് ശേഷം മുഹമ്മദ് രാജ നാട്ടിലേക്ക്

Posted on September 10th, 2013 by Ashfaq Haris

ദമാം: തൊഴില്‍ കരാര്‍ കാലാവധിക്ക് ശേഷവും നാട്ടില്‍ പോകാനാവാതെയും ഇഖാമ പുതുക്കി ലഭിക്കാതെയും കഷ്ടപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് രാജ നാട്ടിലേക്ക് മടങ്ങി. ആറ് മാസത്തെ ശമ്പളം കുടിശ്ശികയും സേവന ആനൂകൂല്യങ്ങള്‍ക്കുമായി ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. അറിവില്ലായ്മയും ബന്ധുവിന്റെ അപകടവും കാരണം അത് സംബന്ധമായ തുടര്‍നടപടികള്‍ സ്വീകരിക്കാനവാതെ വെറുംകൈയോടെയാണ് മടക്കം. അവിവാഹിതനായ മുഹമ്മദ് രാജ വലിയ കുടുംബത്തിന്റെ ഏക അത്താണിയാണ്. ഒരു ട്രാന്‍സ്‌പോര്‍്ട്ടിംഗ് കമ്പനി ഡ്രൈവറായാണ് അഞ്ച് വര്‍ഷം മുമ്പ് രാജ സൗദിയിലെത്തിയത്. കമ്പനിയില്‍ ട്രക്ക് […]

ജോലിക്കിടയില്‍ അപകടം: വര്‍ക്കല സ്വദേശി ജുബൈലില്‍ നിര്യാതനായി

Posted on September 10th, 2013 by Ashfaq Haris

ജുബൈല്‍: ജോലിക്കിടയിലുായ അപകടത്തെത്തുടര്‍ന്ന് വര്‍ക്കല അഞ്ചുതെങ്ങ് സ്വദേശി ഫ്രെഡി റിച്ചാര്‍ഡ് (32) ജുബൈലില്‍ നിര്യാതനായി. ജുബൈല്‍ യൂറോ ടെക്‌നോളജി കമ്പനിയില്‍ തൊഴിലാളിയായിരുന്നു. കമ്പനിയില്‍ പൈപ്പ് ഇറക്കുന്ന സമയം പൈപ്പ് ദേഹത്ത് വീഴുകയായിരു്ന്നുവെന്നാണ് ലഭിച്ച വിവരം. മൃതദേഹം അല്‍ മന ആശുപത്രിയില്‍. റിച്ചാര്‍ഡ് – കനകം ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത, മകന് 2 വയസാണ്.