സൗദി മരുഭൂമിയില്‍ പീഡനം നേരിട്ട മലയാളി യുവാക്കള്‍ രക്ഷപ്പെട്ടു

ദമാം: കുവൈത്തില്‍ ജോലിക്കുള്ള വിസയിലെത്തി സൗദിയില്‍ ഖഫ്ജി മരുഭൂമിയില്‍ ദുരിതം അനുഭവിച്ച മലപ്പുറം ജില്ലക്കാരായ രണ്ട് യൂവാക്കള്‍ രക്ഷപ്പെട്ടു. വളാഞ്ചേരി ചെരള മൊയ്തീന്‍കുട്ടി (38), കോട്ടക്കല്‍ ഒതുക്കുങ്ങല്‍ കറുകമണ്ണില്‍ മുഹമ്മദ് റിഷാദ് (24) എിവരാണ് കഴിഞ്ഞ ദിവസം ദമാമിലെത്തിയത്.
കുവൈത്തി സഹോദരന്മാര്‍ സ്‌പോസര്‍മാരായി ഹൗസ് സര്‍വന്റ് വിസയിലാണ് അറുപതിനായിരം രൂപ നല്‍കി മൊയ്തീന്‍കുട്ടി വന്നത്. ഭാര്യയും രണ്ട് മക്കളമുള്ള മൊയ്തീന്‍കുട്ടി 97 മുതല്‍ 2006 വരെ റിയാദില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുു. റിഷാദ് ഡ്രൈവര്‍ വിസയിലാണ്. നാട്ടുകാരന്റെ കുവൈത്തില്‍ ജോലിയുള്ള സുഹൃത്തായിരുു വിസ ഏജന്റ്. എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ട’് നിന്നും ഡിസംബര് 20ന് കുവൈത്തില്‍ എത്തിയതോടെ ത െപന്തിയില്ലായ്മ. വിമാനത്താവളത്തില്‍ ആരും എത്തിയിരുന്നില്ല. ഒരു പാകിസ്ഥാനിയുടെ മൊബൈലില്‍ നിന്നും വിസ ഏജന്റിനെ വിളിച്ചപ്പോള്‍ സ്‌പോസറെ വിളിക്കാനാണ് മറുപടി കിട്ടിയത്. അഞ്ച് മണിക്കൂറോളം കൊടും തണുപ്പില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് പുറത്ത് കടത്.
പത്ത് ദിവസത്തോളം കുവൈത്തില്‍ കഴിഞ്ഞു. മെഡിക്കല്‍ പരിശോധന കഴിഞ്ഞ് റസിഡന്‍സ് പെര്‍മിറ്റ് കിട്ടി. പിന്നീട് സ്‌പോസറുടെ വാഹനത്തില്‍ കൊണ്ടുവത് സൗദി മരുഭൂമിയിലേക്കാണെന്ന് അറിഞ്ഞില്ല. ഖഫ്ജി എമിഗ്രേഷനില്‍ സന്ദര്‍ശക വിസ രേഖപ്പെടുത്തി വിരലടയാളമെടുത്തിരുന്നു. ഇടക്ക് സ്‌പോസറെത്തി വിസിറ്റിംഗ് വിസ പുതുക്കി.
സ്‌പോസര്‍ നേരെ എത്തിച്ചത് മരുഭൂമിയില്‍ ഇരുനൂറ് ആടുകളുള്ള ഫാമിലേക്കാണ്. അവയെ തീറ്റുതുള്‍പ്പെടെ ഏറെ ജോലികള്‍ ചെയ്യേണ്ടിവന്നു. എമ്പത് കുവൈത്തി ദിനാറാണ് നേരത്തെ ശമ്പളം പറഞ്ഞിരുതെങ്കിലും കിട്ടിയത് അമ്പത് ദിനാര്‍ മാത്രമാണ്. ജോലി ഭാരത്തിനൊപ്പം ചെയ്ത ജോലി ശരിയായില്ലെ് കുറ്റപ്പെടുത്തി മര്‍ദനമേറ്റു. ഇതോടെയാണ് രക്ഷപ്പെടാനുള്ള വഴി തേടിയത്. വാഹനവുമായി അത് വഴി എത്തിയ ഒരു മലയാളിയുടെ സഹായത്തോടെ ഏതാനും ദിവസം മുമ്പാണ് രക്ഷപ്പെട്ടത്. നാട്ടില്‍ പോകുതിന് വഴി തേടി ദമാം തര്‍ഹീലിലെത്തിയ രണ്ട് പേര്‍ക്കും സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കം അഭയം നല്‍കി.
മൊയ്തീന്‍കുട്ടിയെയും റിഷാദിനെയും നാട്ടിലേക്ക് തിരിച്ചയക്കുതിന് ഈദ് അവധിക്ക് ശേഷം ശ്രമം നടത്താമെ് ഖഫ്ജിയിലെ സാമൂഹിക പ്രവര്‍ത്തകനായ പി.വി. അബ്ദുല്‍ ജലീല്‍ വ്യക്തമാക്കി. (ആഗസ്റ്റ് 4)