ദമാമില്‍ സന്നദ്ധ പ്രവര്‍ത്തകരുമായി ഡി.സി.എം. ചര്‍ച്ച നടത്തി

ദമാം – ഇന്ത്യന്‍ എംബസി ഡി.സി.എം. സിബി ജോര്‍ജ്‌ ദമാമിലെ വോളന്റിയര്‍മാരുടെ കോര്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്തി. ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചര്‍ച്ചയില്‍ മുപ്പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫലപ്രദമായ നേതൃത്വം നല്‍കുന്നതിന്‌ വോളന്റിയര്‍മാര്‍ അംഗങ്ങളായി ആറ്‌ ഉപസമിതികള്‍ രൂപീകരിച്ചതായി ആമുഖമായി സംസാരിച്ച സഹീര്‍ ബേഗ്‌ അറിയിച്ചു. മുഹമ്മദ്‌ അബ്‌ദുല്‍വഹീദ്‌ തര്‍ഹീലും ലേബര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ ആരംഭിച്ച ഡാറ്റാബേസിനെക്കുറിച്ച്‌ വിശദീകരിച്ചു. നിതാഖാത്‌ ഇളവ്‌ കാലാവധിയില്‍ ഹസയില്‍ ഇന്ത്യക്കാര്‍ തടവിലായ സംഭവം അബ്‌ദുല്‍ വഹീദ്‌ ശ്രദ്ധയില്‍ പെടുത്തി. ഹസ ജയില്‍ സന്ദര്‍ശിച്ച്‌ അവരുടെ മോചനത്തിന്‌ ആവശ്യമായ ശ്രമം നടത്താന്‍ ഡി.സി.എം. എംബസി ഉദ്യോഗസ്ഥന്‌ നിര്‍ദേശം നല്‍കി. തര്‍ഹീല്‍, ലേബര്‍ ഓഫീസ്‌, ആന്ധ്രാ പാര്‍ക്കില്‍ തങ്ങുന്നവര്‍, വനിതകളുടെ അഭയ കേന്ദ്രത്തിലെ ഇന്ത്യക്കാര്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച്‌ കെ.ആര്‍. അജിത്‌, അബ്രഹാം വലിയകാല, നാസ്‌ വക്കം, റാഷിഖ്‌, സുരേഷ്‌ ഭാരതി, കുപ്പം കുഞ്ചു, ഷാജി മതിലകം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *