All posts by Ashfaq Haris

നാല്‍പ്പത് വര്‍ഷം മുമ്പ് മാര്‍ച്ച് 21. അതൊരു അനുഭവമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നാള്‍.

സ്വതന്ത്ര ഇന്ത്യയിലെ പുതുയുഗപ്പിറവിയുടെ പിറന്നാള്‍ ഇന്ന്. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു നാല്‍പ്പത് വര്‍ഷമാകുന്നു. 1976 മാര്‍ച്ച് 21… ഞായറാഴ്ച. മറക്കില്ലൊരിക്കലും ഈ ദിനം. ഇരുപത് മാസത്തെ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ്. ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത് ഈ തിരഞ്ഞെടുപ്പിലാണ്.
1969ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നു. ഇഎംഎസിന്റെയും എകെജി, രണദിവെ, ജഗ്ജീവന്‍ റാം, കെജി മാരാര്‍ തുടങ്ങിയവരുടെ തിരഞ്ഞടുപ്പു റാലികളില്‍ ശ്രോതാവായി. 1977ലും 91ലും മാത്രമാണ് തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പങ്കാളിയായത്. ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടി കോലീബി സഖ്യത്തിനെതിരെയായിരുന്നു, 91ല്‍.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് 70ല്‍ നിലമ്പൂര്‍ എംഎല്‍എ കെ കുഞ്ഞാലിയുടെ വധത്തെത്തുടര്‍ന്ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എംപി ഗംഗാധരനും സിപി അബൂബക്കറും ഏറ്റുമുട്ടി. തെങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും. സീറ്റ് പിടിച്ചെടുത്ത ഗംഗാധരന്‍ അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പില്‍ പിവി കുഞ്ഞിക്കണ്ണനെതിരെ വിജയം ആവര്‍ത്തിച്ചു.
1975 ജൂണ്‍ 26ന് രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിജയം ഉറപ്പ് നല്‍കിയത് വിശ്വസിച്ച ഇന്ദിരാഗാന്ധി 77 ജനവരിയില്‍ ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഞ്ചേരി ലോകസഭയിലേക്ക് മുസ്‌ലിംലീഗിലെ ഇബ്രാഹിം സുലൈമാന്‍ സേട്ടും അഖിലേന്ത്യാ ലീഗിലെ ബിഎം ഹുസൈനും (തോണി) മത്സരിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദും സിപിഎമ്മിലെ കെ. സെയ്താലിക്കുട്ടിയുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
പരിസര പ്രദേശങ്ങളിലെ പ്രാദേശിക യോഗങ്ങളില്‍ സജീവമായി പങ്കെടുത്തു. അടിയന്തിരാവസ്ഥയുടെ ആദ്യനാളുകളില്‍ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് അതിനോട് മാനസികമായി തോന്നിയ അടുപ്പത്തിന്റെ പശ്ചാത്താപം കൂടിയായിരുന്നു അത്. ദേശാഭിമാനിയും ലീഗ് ടൈംസും തന്ന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി. സിപിഎം ഏരിയാ നേതാക്കളായിരുന്ന ടികെ നമ്പീശന്‍ മാസ്റ്ററും ദേവദാസ് പൊറ്റക്കാടും നല്ല വാക്കുകളുമായി അഭിനന്ദിച്ചു. ദേവദാസ് പറഞ്ഞു:നാലിടത്ത് ഞാന്‍ പ്രസംഗം കേട്ടു. ഒരേ കാര്യം പറയണം. അവിടെ പറഞ്ഞത് നന്നായി. അത് ഇവിടെയും പറയണം. തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പ്രസംഗകന് ആവര്‍ത്തന വിരസത തോന്നിയാലും സദസ് വ്യത്യസ്തമായിരിക്കുമെന്ന ആദ്യപാഠം.
കാമ്പയിന്‍ നന്നായി നടന്നു. മാര്‍ച്ച് 20നായിരുന്നു വോട്ടെണ്ണല്‍. ഉച്ചയോടെ ആര്യാടന്‍ മുഹമ്മദും സുലൈമാന്‍ സേട്ടുമുള്‍പ്പെടെ യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്ന വിവരം കിട്ടി, ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി.
കൂടുതല്‍ ആകാംക്ഷയോടെ കാത്തിരുന്നത് ഉത്തരേന്ത്യയിലെ വിവരമങ്ങളറിയാനാണ്. അടിയന്തിരാവസ്ഥയോട് എതിര്‍പ്പുള്ള പോസ്റ്റ് ആന്റ് ടെലിഗ്രാഫിലെ (കമ്പിത്തപാല്‍ വകുപ്പ്) ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മറ്റും ഉള്‍പ്പെടുന്ന രഹസ്യ നെറ്റ് വര്‍ക്ക് സജീവമായിരുന്നു. ഉച്ചക്ക് ഏതാണ്ട് മൂന്നര മണിയോടെ വിവരം ലഭിച്ചു. ഇന്ദിരാഗാന്ധി റായ് ബറേലിയില്‍ രാജ് നാരായണിന് പിന്നിലാണ്. അമേത്തിയില്‍ സഞ്ജയ് ഗാന്ധിയും അടിയന്തിരാവസ്ഥയിലെ മുഖ്യ നായകന്‍ ബെന്‍സിലാലും പിന്നിലാണ്.
വാര്‍ത്തകളറിയാന്‍ ഏക ആശ്രയം ആകാശ വാണിയാണ്. 7.25ന് ദല്‍ഹിയില്‍ നിന്നുള്ള മലയാള വാര്‍ത്ത കഴിഞ്ഞു. മുഖ്യമായി കേരളത്തിലെ ഫലങ്ങള്‍ മാത്രം. ഉത്തരേന്ത്യയില്‍ നിന്നുള്ള കാര്യമായ വാര്‍ത്തകളൊന്നുമില്ല. 8.45ന് 15 മിനിട്ട് ഇംഗ്ലീഷ് വാര്‍ത്തയും തുടര്‍ന്ന് ഹിന്ദി വാര്‍ത്തയുമുണ്ട്. ഒരു വിവരവുമില്ല. ഓരോ മണിക്കറിലും അഞ്ച് മിനിട്ട്, മൂന്ന് മിനിട്ട് തിരഞ്ഞെടുപ്പ് ബുള്ളറ്റിനുകളുണ്ട്. അറിയാവുന്ന ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കേട്ടു. രാത്രിയായതോടെ ചന്തക്കുന്നില്‍ മാട്ടുമ്മല്‍ യൂസുഫിന്റെ വീട്ടില്‍ ഇടത്പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ച സുഹൃത്തുക്കളെല്ലാം ഒത്തുകൂടി. ഇന്ന് കെപിസിസി സെക്രട്ടറിയായ വിഎ കരീം, ഇപ്പോള്‍ ഖത്തറിലുള്ള എംടി ഇബ്രാഹിം എന്നിവരും കൂടെ വന്നു. രാത്രി 11നും 12നും റേഡിയോ വാര്‍്ത്ത കേട്ടു. കാത്തിരുന്ന വിവരങ്ങളൊന്നുമില്ല. ലീഡ് പോലും അറിയുന്നില്ല.കരീമും ഇബ്രാഹിമും ഉറക്കത്തിലായി. അവര്‍ക്ക് ഉറങ്ങാം, ഞങ്ങള്‍ക്ക് ഈ

രാത്രി നിര്‍ണായകമാണ്. അടുത്ത നാളില്‍ എന്ത് എന്ന ആശങ്ക മനസ് നിറയെ.
അതിനാല്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു. 21 പുലര്‍ന്നു. ഒരു മണിക്കും രണ്ട് മണിക്കും വാര്‍ത്ത കേട്ടു. ലീഡ് പോലും അറിയുന്നില്ല. 2.55 ഹിന്ദിയില്‍ വാര്‍ത്ത. റായ് ബറേലിയില്‍ ഇന്ദിരാ ഗാന്ധി അര ലക്ഷം വോട്ടിന് തോറ്റു. അമേത്തിയില്‍ സഞ്ജയ് ഗാന്ധിയും കൂട്ടാളി ബന്‍സിലാലും തോറ്റും. അടിയന്തിരാവസ്ഥയുടെ മുഖ്യ നടത്തിപ്പുകാര്‍ തോറ്റു.
ഉറങ്ങിക്കിടന്ന വിഎ കരീമിനെയും എംടി ഇബ്രാഹിമിനെയും അടിച്ചുണര്‍ത്തി ഞങ്ങള്‍ ആഹ്ലാദാരാവം മുഴക്കി. അയല്‍വീട്ടുകാരും ഞെട്ടിയുണര്‍ന്നു. ആവേശത്തോടെ തെരുവിലേക്ക്. തട്ടുകടയില്‍ നിന്നും കട്ടന്‍ചായ ലോകം കീഴടക്കിയ പ്രതീതിയോടെ ഊതിക്കുടിച്ചു. 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 25ന് മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ അധികാരത്തിലേറി.

പിന്‍മൊഴി: പ്രസ് സെന്‍സര്‍ഷിപ്പിന്റെ കാലം. അടിയന്തരാവസ്ഥയല്ലേ, ഇന്ദിരയല്ലേ, ജയിച്ചിരിക്കും. ജയിച്ചില്ലേലും ജയിച്ചിരിക്കും ആ നിലക്ക് വാര്‍ത്ത തയാറാക്കി ഒരു പത്രം അച്ചടിച്ചിറക്കിയെന്ന് കേട്ടിരുന്നു. ആ പത്രക്കെട്ടുകള്‍ തിരിച്ചുവിളിച്ചു ചുട്ടെരിച്ചതായാണ് അറിഞ്ഞത്. പിറ്റേന്ന് അല്‍പ്പം വൈകിയാണ് പത്രം വന്നത്. ഇന്ദിര തോറ്റു എന്ന് തലക്കെട്ട്.

ധാര്മിക പരാജയം വര്ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും – അമീറ ഹാസ്‌

(ഇസ്രയേലി ദിനപത്രം ഹാ അരെറ്റ്‌സ്‌ (ജുലൈ 28) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം. അമീറ ഹാസ്‌ 56ല്‍ ജറൂസലമില്‍ ജനനം. 1989ല്‍ ഹാ അരെറ്റ്‌സില്‍ ചേര്‍ന്നു. 1993 മുതല്‍ ഇസ്രയേല്‍ അധിനിവേശ മേഖലയിലെ ലേഖികയാണ്‌) 

മൊഴിമാറ്റം: പി.എ.എം. ഹാരിസ്‌

കല്ലെറിഞ്ഞപ്പോള്‍ വെടിയുണ്ട നേരിട്ട യുവാക്കളുടെ ഒന്നാം ഇന്‍തിഫാദ തലമറുയില്‍ നിന്നാണ്‌ ഹമാസിന്റെ ഉദയവും വളര്‍ച്ചയും. പിന്നിട്ട ഏഴ്‌ വര്‍ഷങ്ങളിലെ ആവര്‍ത്തിച്ചുള്ള കൂട്ടക്കൊലകള്‍ അനുഭവിച്ച തലമുറയില്‍ നിന്നും ആരാണ്‌ ഉയര്‍ന്നുവരികയെന്ന ചിന്തയാണ്‌ എന്നില്‍ ഉദിച്ചത്‌. ധാര്‍മികമായി നമ്മുടെ പരാജയം വര്‍ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും.

Amira Hass is an Israeli journalist in the daily newspaper Ha'aretz.

Amira Hass is an Israeli journalist in the daily newspaper Ha’aretz.

വിജയം അളക്കുന്നത്‌ മരിച്ചവരുടെ എണ്ണം നോക്കിയാണെങ്കില്‍, ഇസ്രായിലും അതിന്റെ സൈന്യവും വന്‍ ജേതാക്കളാണ്‌. ശനിയാഴ്‌ച ഞാന്‍ ഇത്‌ എഴുതുന്നതിനും ഞായറാഴ്‌ച നിങ്ങള്‍ വായിക്കുന്നതിനുമിടക്ക്‌ അവരുടെ എണ്ണം ആയിരം കവിയും. എഴുപത്‌ – എണ്‍പത്‌ ശതമാനവും സിവിലിയന്മാര്‍.
ഇനിയുമെത്ര: പത്ത്‌ മൃതദേഹങ്ങള്‍, 18? മൂന്ന്‌ ഗര്‍ഭിണികള്‍ കൂടി?, കണ്ണ്‌ പകുതി തുറന്ന, വായില്‍ കുഞ്ഞരിപ്പല്ലുകള്‍ പുറത്തേക്കുന്തി, ചോരയില്‍ പുരണ്ട കുപ്പായങ്ങളുമായി ചലനമറ്റ അഞ്ച്‌ കുഞ്ഞുങ്ങള്‍. അഞ്ച്‌ പേരും ഒരൊറ്റ സ്‌ട്രച്ചറില്‍.
പ്രതിരോധ മന്ത്രി മോഷെ യാലോന്‍, സൈനിക മേധാവി ബെന്നി ഗാന്റ്‌സ്‌, വേണ്ടത്ര സ്‌ട്രച്ചറില്ലാത്തത്‌ കാരണം അറുകൊല ചെയ്യപ്പെട്ട എല്ലാ കുഞ്ഞുങ്ങളെയും ഒരു സ്‌ട്രച്ചറില്‍ കൂട്ടിയിടാന്‍ എതിരാളി നിര്‍ബന്ധിതമാകുന്നതാണ്‌ വിജയമെങ്കില്‍ – നിങ്ങളാണ്‌ വിജയികള്‍. രാഷ്‌ട്രം നിങ്ങളെ അഭിനന്ദിക്കുന്നു.
`സുപ്രഭാതം, കഴിഞ്ഞ രാത്രി ശാന്തമായിരുന്നു’ – സൈനിക റേഡിയോ അവതാരകന്‍ വ്യാഴാഴ്‌ച രാവിലെ പ്രസന്നതയോടെ യാണ്‌ പ്രഖ്യാപിച്ചത്‌. ഈ ആഹ്ലാദ പ്രഖ്യാപനത്തിന്റെ തലേന്ന്‌ ഇസ്രയേലി സൈന്യം കൊന്നൊടുക്കിയത്‌ 80 പലസ്‌തീനികളെയാണ്‌. അവരില്‍ 64 പേര്‍ സിവിലയന്മാരായിരുന്നു. പതിനഞ്ച്‌ കുട്ടികളും അഞ്ച്‌ വനിതകളും. ഇസ്രയേല്‍ കരസേനയുടെ വെടിവെപ്പും ബോംബ്‌ -ഷെല്‍ വര്‍ഷങ്ങളും കാരണമായി കുറഞ്ഞത്‌ മുപ്പത്‌ പേരെങ്കിലും ആ `ശാന്തമായ’ രാത്രിയിലാണ്‌ മരിച്ചത്‌. പരിക്കേറ്റവരുടെ എണ്ണമോ തകര്‍ത്ത വീടുകളുടെ എണ്ണമോ ഇതില്‍ വരുന്നില്ല.

വിജയം അളക്കുന്നതിന്‌ അടിസ്ഥാനം രണ്ടാഴ്‌ചക്കകം തുടച്ചുനീക്കപ്പെട്ട കുടുംബങ്ങളുടെ – കുട്ടികളും രക്ഷിതാക്കളും, രക്ഷിതാക്കളിലൊരാളും കുട്ടികളും, മുത്തശ്ശിയും മകനും മരുമക്കളും കൊച്ചുമക്കളും, സഹോദരങ്ങളും അവരുടെ മക്കളും തുടങ്ങി ഏത്‌ തരത്തിലുമാകാം – എണ്ണമാണെങ്കില്‍, അതിലും മേല്‍ക്കൈ നമുക്കുണ്ട്‌. ഓര്‍മയില്‍ നിന്നും ഇതാ ചില പേരുകള്‍: അല്‍ നജ്ജാര്‍, കറാവാ, അബുജാമി, ഗന്നേം, ഖന്നാന്‍, ഹമദ്‌, അല്‍ സലിം, അല്‍ അസ്‌താല്‍, അല്‍ ഹല്ലാഖ്‌, ശൈഖ്‌ ഖലില്‍, അല്‍ കിലാനി. ഈ കുടുംബങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്‌ചക്കകം ഇസ്രയേലി ബോംബ്‌ വര്‍ഷത്തില്‍ അതിജീവിച്ചത്‌ ചുരുക്കം ചിലര്‍ മാത്രമാണ്‌. ഇപ്പോള്‍ അവര്‍ക്ക്‌ മരിച്ചവരോട്‌ അസൂയയാണ്‌.

പൂച്ചെണ്ടുകള്‍ നമ്മുടെ നിയമവിദഗ്‌ധര്‍ക്ക്‌ നല്‍കാന്‍ നാം മറന്ന്‌ പോകരുത്‌. അവരെ കൂടാതെ ഇസ്രയേലി സൈന്യം ഒരു നീക്കവും നടത്താറില്ല. ഒഴിഞ്ഞതായാലും, താമസക്കാര്‍ നിറഞ്ഞതായാലും ഒരു വീട്‌ ഒന്നാകെ നശിപ്പിക്കുന്നത്‌ എളുപ്പത്തില്‍ ന്യായീകരിക്കപ്പെടുന്നത്‌ അവരിലൂടെയാണ്‌. ആ കുടുംബത്തിലെ ഒരംഗം, സഹോദരനോ അതിഥിയോ ഹമാസ്‌ സൈനിക, രാഷ്‌ട്രീയ വിഭാഗങ്ങളിലെ സീനിയറോ ജൂനിയറോ ആയ അംഗമെന്ന നിലയില്‍ ലക്ഷ്യമായി ഇസ്രയേല്‍ ചിത്രീകരിക്കുന്നതോടെ..

ഇസ്രയേലിന്‌ പിന്തുണ നല്‍കുന്ന സ്വന്തം രാജ്യത്തിന്റെ നിലപാടില്‍ ഞെട്ടലുള്ള ഒരു പാശ്ചാത്യന്‍ നയതന്ത്ര പ്രതിനിധി എന്നോട്‌ പറഞ്ഞു: ` ഇത്‌ രാജ്യാന്തര നിയമം അനുസരിച്ച്‌ നിയമാനുസൃതമാണെങ്കില്‍, ആ നിയമവ്യവസ്ഥയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നതിന്റെ ലക്ഷണമാണത്‌’.

ഒരു പൂച്ചെണ്ട്‌ ഇസ്രയേലിലെയും അമേരിക്കയിലെയും ഒരുപക്ഷെ ഇംഗ്ലണ്ടിലെയും സവിശേഷ നിയമ വിദ്യാകേന്ദ്രങ്ങളില്‍ നിന്നും ബിരുദധാരികളായ നമ്മുടെ ഉപദേശകര്‍ക്ക്‌ കൂടി. പരിക്കേററവരുടെ സമീപമെത്തുന്നത്‌ തടയാന്‍ പലസ്‌തീനിയന്‍ രക്ഷാ സംഘങ്ങള്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുന്നത്‌ അനുവദനീയമാകുന്നത്‌ എങ്ങിനെയെന്ന്‌ ഉപദേശം നല്‍കുന്നത്‌ തീര്‍ച്ചയായും അവരാണ്‌. കഴിഞ്ഞ രണ്ടാഴ്‌ചക്കകം പരിക്കേറ്റവര്‍ക്ക്‌ ശുശ്രൂഷ നല്‍കുന്നതിനുള്ള വഴിയില്‍ മെഡിക്കല്‍ സംഘങ്ങളിലെ ഏഴംഗങ്ങളാണ്‌ ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ്‌ മരിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം രണ്ട്‌ പേര്‍ മരണമടഞ്ഞു. പതിനാറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പ്‌ കാരണം അപകട സ്ഥലങ്ങളിലേക്ക്‌ വാഹനമോടിക്കാനാവാതെ മെഡിക്കല്‍ ടീമുകളെ തടഞ്ഞ സംഭവങ്ങള്‍ ഇതിന്‌ പുറമെ.
തീര്‍ച്ചയായും സൈന്യം പറയുന്ന അതേ വാക്കുകള്‍ – `ഭീകരര്‍ ആംബുലന്‍സുകളില്‍ ഒളിച്ചിരിക്കുന്നു’വെന്ന്‌ – നിങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പ്‌. പാലസ്‌തീനികള്‍ക്ക്‌ സത്യത്തില്‍ തങ്ങളുടെ പരിക്കേറ്റവരെ രക്ഷിക്കണമെന്ന്‌ ആഗ്രഹമില്ലെന്ന്‌, പരിക്കേറ്റവര്‍ ചോരവാര്‍ന്ന്‌ മരിക്കുന്നത്‌ ഈ നാശനഷ്‌ടങ്ങള്‍ക്കിടയില്‍ തടയാന്‍ അവര്‍ക്ക്‌ താല്‍പര്യമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്‌? നമ്മുടെ വിഖ്യാതമായ ചാരവിഭാഗം, ഇക്കഴിഞ്ഞ കാലമത്രയും തുരങ്കങ്ങളുടെ സംഘാതം കണ്ടെത്താനാവാതിരുന്നവര്‍, അവര്‍ക്ക്‌ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ, മുറിവേറ്റവരെ രക്ഷിക്കാനുള്ള യാത്രക്കിടയില്‍ വഴിയില്‍ തടയപ്പെട്ട ഓരോ ആംബുലന്‍സിലും അകത്ത്‌ സത്യത്തില്‍ സായുധ പലസ്‌തീനിയാണെന്ന്‌ ഉറപ്പായും അറിയുമായിരുന്നുവെന്നോ? പരിക്കേറ്റ ഒരു സൈനികനെ രക്ഷിക്കാനായി ഒരു പ്രദേശമാകെ ഷെല്‍ വര്‍ഷിക്കുന്നത്‌ അനുവദനീയമാകുകയും, തകര്‍ന്ന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ അടക്കപ്പെട്ട ഒരു പ്രായംചെന്ന പലസ്‌തീനിയെ രക്ഷിക്കുന്നത്‌ അനുവദനീയം അല്ലാതാകുകയും ചെയ്യുന്നത്‌ എങ്ങിനെയാണ്‌? തന്റെ പ്രദേശം കൈയടക്കിയ ഒരു വിദേശ സേനയെ നേരിടുന്നതിനിടെ പരിക്കേറ്റ ഒരു സൈനികനെ, കൃത്യമായി പറഞ്ഞാല്‍ പലസ്‌തീന്‍ പോരാളിയെ രക്ഷപ്പെടുത്തുന്നത്‌ എങ്ങിനെയാണ്‌ നിരോധിതമാകുക.
വിജയം അളക്കുന്നതിന്‌ അടിസ്ഥാനം 1.8 ദശലക്ഷം ജനതയെ, ജീവിതകാലത്തുനീളം ഏത്‌ നിമിഷവും വധിക്കപ്പെടാമെന്ന ഭീതിയില്‍ കഴിയുന്നതിന്‌ (അതും ആദ്യമായല്ല) കാരണമാകുന്നതാണെങ്കില്‍ – എങ്കില്‍ വിജയം നിങ്ങളുടേതാണ്‌. ഈ വിജയങ്ങള്‍ ഒരു ആത്മപരിശോധനക്കും തയാറാവാത്ത നമ്മുടെ സമാജത്തിന്റെ ധാര്‍മിക, നിതീശാസ്‌ത്രപരമായ പരാജയമാണ്‌.
ഇതൊരു സമാജമാണ്‌, കൊല്ലപ്പെട്ട തങ്ങളുടെ നാല്‍പ്പതിലേറെ സൈനികരെക്കുറിച്ച്‌ സ്വാഭാവികമായും അനുശോചിക്കുകയും, അതേ സമയം നാം ആക്രമിക്കുന്ന ജനതയുടെ ദുരിതങ്ങളും ധാര്‍മിക ധൈര്യവും പോരാട്ട വീര്യത്തെയും കുറിച്ച്‌ മനസും ഹൃദയവും ഒട്ടും അലിവില്ലാത്ത നിലപാടുള്ള സമാജമാണിത്‌. തങ്ങള്‍ക്ക്‌ എതിരായ ശക്തി സന്തുലനത്തിന്റെ വൈപുല്യം മനസിലാക്കാത്ത ഒരു സമാജം.
ഗസയില്‍ നിന്നുള്ള ഒരു സുഹൃത്ത്‌ എഴുതി: “എല്ലാ ദുരിതങ്ങളിലും മരണങ്ങളിലും ദയയുടെയും മൃദുലതയുടെയും ഒട്ടേറെ പ്രകടഭാവങ്ങളുണ്ട്‌. ജനങ്ങള്‍ അന്യോന്യം പരിഗണന നല്‍കുന്നു, പരസ്‌പരം ആശ്വസിപ്പിക്കുന്നു, വിശേഷിച്ചും തങ്ങളുടെ രക്ഷിതാക്കളെ പിന്തുണക്കുന്നതിന്‌ ഏറ്റവും മികച്ച വഴി തേടുന്ന കുഞ്ഞുങ്ങള്‍. ഭീതിപ്പെടുത്തുന്ന ചുറ്റുപാടുകളില്‍ ശ്രദ്ധതിരിക്കാനായി തങ്ങളുടെ കൊച്ചനിയന്മാരെയു അനിയത്തിമാരെയും കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്ന
പത്ത്‌ വയസിലേറെ പ്രായം തോന്നാത്ത നിരവധി കുഞ്ഞുങ്ങളെ ഞാന്‍ കണ്ടു. വളരെ ചെറുപ്പത്തില്‍ തന്നെ അവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാവുന്നു. തന്റെ രക്ഷിതാവിനെ, വല്യുമ്മയെ, സുഹൃത്തിനെ, അമ്മായിയെ, അയല്‍വാസിയെ നഷ്‌ടമാകാവാത്ത ഒരു കുഞ്ഞിനെ പോലും എനിക്ക്‌ കാണാനായില്ല.

അല്‍കോബാറില്‍ മലയാളി യുവാവിന്റെ ഫ്‌ളാറ്റില്‍ മര്‍ദിച്ച് വിവസ്ത്രനാക്കി കവര്‍ച്ച

ദമാം: താമസസ്ഥലത്ത് കയറി മലയാളി യുവാവിനെ മര്‍ദിച്ച് വിവസ്ത്രനാക്കി പണം കവര്‍ന്നു. അല്‍കോബാര്‍ അഖ്‌റബിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലം സ്വദേശിയായ മുപ്പത്കാരനാണ് കവര്‍ച്ചക്ക് ഇരയായത്.
ആറ് വര്‍ഷമായി സൗദിയിലുള്ള മലയാളി അല്‍കോബാര്‍ നഗരത്തിലായിരുന്നു നേരത്തെ താമസം. ഭാര്യ നേരത്തെ സന്ദര്‍ശക വിസയില്‍ കോബാറിലുായിരുന്നു. ഫാമിലി വിസ ലഭിച്ചതിനാല്‍ വൈകാതെ ഭാര്യയും കുഞ്ഞും വരുതിന് മുന്നോടിയായാണ് പുതിയ താമസസ്ഥലം തേടിയത്. അഖ്‌റബിയ ടെന്‍ത് ക്രോസ് എന്‍.സി.ബിക്ക് സമീപമുള്ള ഫ്‌ളാറ്റില്‍ ആറ് ദിവസം മുമ്പാണ് താമസം ആരംഭിച്ചത്.
ഫ്‌ളാറ്റിലെ ചില ജോലികള്‍ക്ക് കാര്‍പെന്ററോട് വരാന്‍ പറഞ്ഞിരുന്നു. പകുതി മയക്കത്തിലായിരിക്കുമ്പോഴാണ് ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം ഡോര്‍ ബെല്‍ കേട്ടത്. കതകില്‍ ലെന്‍സില്ല. കാര്‍പെന്ററാണെന്ന ധാരണയില്‍ പെട്ടെന്ന’് വാതില്‍ തുറന്നു. മുന്നിലുണ്ടായിരുന്ന യുവാവ് ഈ ഫ്‌ളാറ്റിലെ താമസക്കാരനാണോ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു. കെട്ടിട ഉടമ ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് താമസം. പെയിന്റിംഗിനും മറ്റും അവര്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ ആരെങ്കിലും ആകുമൊണ് കരുതിയത്. താമസക്കാരനാണെ് മറുപടി നല്‍കി.
ഇരുനിറവും ഏതാണ്ട് മുപ്പത് വയസുമുള്ള യുവാവ് ട്രാക് സ്യൂട്ടും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. എന്തോ തിരയുന്ന രീതിയില്‍ അകത്ത് കടന്ന യുവാവ് താമസക്കാരനെ ബെഡ് റൂമിലേക്ക് വിളിപ്പിച്ച് തന്ത്രപൂര്‍വം വാതില്‍ പൂട്ടി താക്കോല്‍ കൈയിലാക്കി. കഴുത്തില്‍ കിടന്ന മാലയും വിവാഹ മോതിരം ഉള്‍പ്പെടെ മോതിരങ്ങളും കവര്‍ച്ച ചെയ്തു. പണം കൈവശമില്ലെന്ന് പറഞ്ഞപ്പോഴും ബഹളം വെച്ചതിനും മര്‍ദനമേറ്റു. ലാപ്‌ടോപ്പ്, മൊബൈല്‍, യു.എസ്.ബി, ബാഗ്, എന്നിവയും കൈയിലാക്കി. അലമാര ഓകെ പരതിയെങ്കിലും ഒന്നും കിട്ടിയില്ല. വാച്ചുകളും സണ്‍ഗ്ലാസുകളും വില ചോദിച്ചപ്പോള്‍ കുറഞ്ഞ വില പറഞ്ഞതിനാല്‍ അവ കൊണ്ടുപോയില്ല. പേഴ്‌സ് എടുത്തുവെങ്കിലും അക്രമി ഇഖാമയും അരാംകോ ഐ.ഡിയും തിരിച്ചുനല്‍കി. തെറിപറഞ്ഞും മര്‍ദിച്ചും നിര്‍ബന്ധിച്ച് വിവസ്ത്രനാക്കി മൊബൈലില്‍ ഫോേട്ടായെടുത്തു. പതിനായിരം റിയാലുമായി ദമാമിലെത്തണമെും നിര്‍ദശിച്ചു.അക്രമി തനിച്ചായിരുന്നുവെങ്കിലും കൈവശം എന്തെങ്കിലും ആയുധം ഉണ്ടാകുമെന്ന ഭീതികാരണം എതിര്‍ക്കാന്‍ ശ്രമിച്ചില്ല. അക്രമി പുറത്ത് പോകുത് വരെ വസ്ത്രം ധരിക്കാന്‍ സമ്മതിച്ചില്ല. പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി പോലീസില്‍ വിവരം നല്‍കി.
ഏത് സമയത്തായാലും താമസക്കാര്‍ വാതില്‍ തുറക്കുതിന് മുമ്പ് ആരാണ് മുന്നിലുള്ളതെ് ഉറപ്പ് വരുത്തി ജാഗ്രത പാലിക്കണമെ് ഈ സംഭവം പാഠമാകുന്നു.

ആറ് മാസത്തെ ശമ്പളബാക്കിയും കിട്ടിയില്ല; 5 വര്‍ഷത്തിന് ശേഷം മുഹമ്മദ് രാജ നാട്ടിലേക്ക്

ദമാം: തൊഴില്‍ കരാര്‍ കാലാവധിക്ക് ശേഷവും നാട്ടില്‍ പോകാനാവാതെയും ഇഖാമ പുതുക്കി ലഭിക്കാതെയും കഷ്ടപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് രാജ നാട്ടിലേക്ക് മടങ്ങി. ആറ് മാസത്തെ ശമ്പളം കുടിശ്ശികയും സേവന ആനൂകൂല്യങ്ങള്‍ക്കുമായി ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. അറിവില്ലായ്മയും ബന്ധുവിന്റെ അപകടവും കാരണം അത് സംബന്ധമായ തുടര്‍നടപടികള്‍ സ്വീകരിക്കാനവാതെ വെറുംകൈയോടെയാണ് മടക്കം.
അവിവാഹിതനായ മുഹമ്മദ് രാജ വലിയ കുടുംബത്തിന്റെ ഏക അത്താണിയാണ്. ഒരു ട്രാന്‍സ്‌പോര്‍്ട്ടിംഗ് കമ്പനി ഡ്രൈവറായാണ് അഞ്ച് വര്‍ഷം മുമ്പ് രാജ സൗദിയിലെത്തിയത്. കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി മൂര വര്‍ഷം ജോലി ചെയ്തു. കരാര്‍ കാലാവധി കഴിഞ്ഞും നാട്ടില്‍ പോകാന്‍ അവധി അനുവദിച്ചില്ല. ഇഖാമ പുതുക്കി നല്‍കിയതുമില്ല. കമ്പനിയില്‍ നിന്നും ആറ് മാസത്തെ ശമ്പള കുടിശ്ശികയും മറ്റ് ആനൂകൂല്യങ്ങളും ലഭിക്കാനുായിരുന്നു. ഇതിനായി ലേബര്‍ കോടതിയെ സമീപിച്ചു.
ഇതേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജയുടെ ബന്ധു കൂടിയായ ശൈഖ് മുഖര്‍റം വാഹന അപകടത്തില്‍ പെട്ട് രണ്ട് മാസത്തോളം ദമാം അല്‍ മന ആശുപത്രിയിലുായിരുമന്നു. ഈ ഘട്ടത്തില്‍ രാജ മാത്രമാണ് പരിചരണത്തിന് ആശുപത്രിയില്‍ എത്തിയിരുത്. മുഖര്‍റമിനൊപ്പം രാജയെയും നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നായി സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തഴവ പറഞ്ഞു. ഗോസിയുടെ സഹായത്തോടെ മുഖര്‍റമിനെ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിച്ചുവെങ്കിലും രാജയെ നാട്ടിലയക്കാമെ വാക്ക് പാലിക്കപ്പെട്ടില്ല.. മുഹമ്മദ് രാജയുടെ പ്രശ്‌നത്തിന് പരിഹാരം കാണുതിന് ഒരു വര്‍ഷത്തോളമായി കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് നൗഷാദ് ശ്രമം നടത്തിയിരുന്നു. നിതാഖാത് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ രാജ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച രാജക്ക് തര്‍ഹീലില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് നേടി.
കൊല്ലം പൈതൃകം ജീവകാരുണ്യ പ്രവര്‍ത്തകനായ സത്താര്‍ കല്ലുവാതുക്കലിന്റെ സഹായത്തോടെ ബീഹാര്‍ കൂട്ടായ്മ അഞ്ചുമന്‍ മുഹമ്മദ് രാജക്കുള്ള ടിക്കറ്റ് നല്‍കി. പൈതൃകം വൈസ് പ്രസിഡന്റ് നൗഷാദ് (ഷിഫ) രാജക്ക് ടിക്കററ് കൈമാറി. പൈതൃകം അത്യാവശ്യ സാധനങ്ങളും സാമ്പത്തിക സഹായവും നല്‍കി. ദമാമില്‍ നിന്നും ജറ്റ് എയറില്‍ കഴിഞ്ഞ ദിവസം രാജ നാട്ടിലേക്ക് യാത്രയായി.

ജോലിക്കിടയില്‍ അപകടം: വര്‍ക്കല സ്വദേശി ജുബൈലില്‍ നിര്യാതനായി

ജുബൈല്‍: ജോലിക്കിടയിലുായ അപകടത്തെത്തുടര്‍ന്ന് വര്‍ക്കല അഞ്ചുതെങ്ങ് സ്വദേശി ഫ്രെഡി റിച്ചാര്‍ഡ് (32) ജുബൈലില്‍ നിര്യാതനായി. ജുബൈല്‍ യൂറോ ടെക്‌നോളജി കമ്പനിയില്‍ തൊഴിലാളിയായിരുന്നു. കമ്പനിയില്‍ പൈപ്പ് ഇറക്കുന്ന സമയം പൈപ്പ് ദേഹത്ത് വീഴുകയായിരു്ന്നുവെന്നാണ് ലഭിച്ച വിവരം. മൃതദേഹം അല്‍ മന ആശുപത്രിയില്‍.
റിച്ചാര്‍ഡ് – കനകം ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത, മകന് 2 വയസാണ്.