നാരിയയില്‍ വാഹനാപകടം മലയാളിയടക്കം 6 പേര്‍ മരിച്ചു

ദമാം – നാരിയക്ക്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി യുവാവുള്‍പ്പെടെ ആറ്‌ പേര്‍ മരിച്ചു. ആലുവ എടയപ്രം സ്വദേശി പ്രതീഷ്‌ (26) ആണ്‌ മരിച്ച മലയാളി. പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്‌, നേപ്പാള്‍, ശ്രീലങ്ക എന്നീ നാട്ടുകാരാണ്‌ മരിച്ച മറ്റുള്ളവര്‍. ആറ്‌ പേരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്‌.പതിനഞ്ചോളം തൊഴിലാളികള്‍ യാത്ര ചെയ്‌ത മിനിബസ്‌ ടയര്‍ പൊട്ടി മറിഞ്ഞ്‌ ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ അപകടമുണ്ടായത്‌.
പരിക്കേറ്റവരെ നാരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *