വാഹനാപകടം – മണ്ണാര്‍ക്കാട്‌ സ്വദേശി ഇബ്രാഹിം നിര്യാതനായി

ദമാം – അബ്‌ഖൈഖിന്‌ സമീപം ചൊവ്വാഴ്‌ച കാലത്ത്‌ പതിനൊന്ന്‌ മണിക്കുണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട്‌ വാഴമ്പുറം മലയപ്പുറത്ത്‌ വീട്ടില്‍ ഇബ്രാഹിം (39) മരിച്ചു. ഇബ്രാഹിം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോയില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത്‌ തന്നെ മരണം നടന്നു. ഒപ്പമുണ്ടായിരുന്ന ഫിലിപ്പിനോ യുവാവിനും പരിക്ക്‌ പറ്റിയിട്ടുണ്ട്‌. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനാറ്‌ വര്‍ഷത്തിലേരെയായി ദമാമിലുള്ള ഇബ്രാഹിം അല്‍ ഖഹ്‌താനി ഗ്രൂപ്പിലെ വര്‍ക്ക്‌ഷോപ്പ്‌ ഡിവിഷനില്‍ പര്‍ച്ചേസറായിരുന്നു.
ദമാം മുഖ്‌ത തമാനിയയില്‍ കുടുംബ സമേതമാണ്‌ താമസം. ഭാര്യ: ഖദീജ. മക്കള്‍: ഫിദ ഫാത്തിമ (12), നിദ ഫാത്തിമ (8), ഹിദ ഫാത്തിമ (3). സഹോദരങ്ങള്‍ മുസ്‌തഫയും ബഷീറും ദമാമിലുണ്ട്‌
ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്‌. (ജുലൈ 24)

Leave a Reply

Your email address will not be published. Required fields are marked *