SERVICES


    ദമാമില്‍ മലയാളിയുടെ ഇഖാമ കണ്ടുകിട്ടി

    ദമാം: മൊയ്‌തീന്‍കുട്ടി നാനാംതൊടി (44) എന്ന മലയാളിയുടെ പേരിലുള്ള
    1432 വരെ കാലാവധിയുള്ള ഇഖാമ (നമ്പര്‍ 2160522674) ദമാം ഖലീജ്‌
    മേഖലയില്‍ നിന്നും വീണുകിട്ടി. ഉടമ 0501764256 നമ്പറില്‍ ഇ.എം. കബീറു
    (നവോദയ)മായി ബന്ധപ്പെടണം.


    ദമാമില്‍ മലയാളിയുടെ പാസ്‌പോര്‍ട്ട്‌ വീണുകിട്ടി

    ദമാം: കൊല്ലം പോരുവഴി സ്വദേശി നജീബ്‌ സുലൈമാന്‍ റാവുത്തര്‌ എന്ന
    പേരില്‍ റിയാദില്‍ ഇഷ്യു ചെയ്‌ത എഫ്‌ 2596396 പാസ്‌പോര്‍ട്ട്‌
    ദമാം ടൊയോട്ടയില്‍ വീണുകിട്ടി. ബംഗ്ലാദേശിക്ക്‌ ലഭിച്ച
    പാസ്‌പോര്‍ട്ട്‌ മലയാളിയെ ഏല്‍പ്പിക്കുകയായിരുന്നു.
    പാസ്‌പോര്‍ട്ടിന്റെ ഉടമ 0509881105 (ബിജു) നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.


    അല്‍കോബാറില്‍ മലയാളിയുടെ കാപ്രിസ്‌ കാര്‍ കളവ്‌ പോയി

    ദമാം: അല്‍കോബാര്‍ ബലദിദയ ഓഫീസിന്‌ സമാപം നിര്‍ത്തിയിട്ടിരുന്ന
    പന്തളം സ്വദേശി അബ്‌ദുല്‍ മന്നാന്റെ ചാരനിറത്തിലുള്ള കാപ്രിസ്‌ കാര്‍
    ( 87 മോഡല്‍, നമ്പര്‍ സെഡ്‌. ആര്‍.എ 5816) കളവ്‌ പോയി. കണ്ടെത്തുന്നവര്‍
    0503901618 നമ്പറില്‍ അറിയിക്കണമെന്ന്‌ അബ്‌ദുല്‍ മന്നാന്‍ അഭ്യര്‍ത്ഥിച്ചു.


    രേഖകളും പണവുമടങ്ങിയ പേഴ്‌സ്‌ ദമാമില്‍ നഷ്‌ടമായി

    ദമാം: ഇഖാമയും ഡ്രൈവിംഗ്‌ ലൈസന്‍സും പണവും മറ്റ്‌
    രേഖകളുമടങ്ങുന്ന പേഴ്‌സ്‌ എ.ടി.എം. കൗണ്ടറില്‍
    മറന്നുവെച്ച മലയാളിക്ക്‌ നഷ്‌ടമായി. അല്‍കോബാറില്‍
    ജോലി ചെയ്യുന്ന കോട്ടയം സ്വദേശി നൈസാം
    അബ്‌ദുല്‍ ഗഫൂറിനാണ്‌ ഈ ദുരനുഭവം. ദമാമില്‍ അല്‍
    വാഹ മാളിന്‌ സമീപം എന്‍.സി.ബിയുടെ ടെല്ലര്‍
    മെഷീന്‌ മീതെ പേഴ്‌സ്‌ വെച്ച്‌ മെഷിനില്‍
    നിന്നും പണമെടുക്കുകയായിരുന്നു. അതിനിടെ
    ഫോണ്‍ വന്നപ്പോള്‍ മെഷീനിലെ പണവുമെടുത്ത്‌
    പുറത്ത്‌ കടക്കുന്ന തിരക്കില്‍ പേഴ്‌സ്‌
    എടുക്കാന്‍ വിട്ടു. അല്‍പ്പസമയത്തിനകം
    തിരിച്ചെത്തിയെങ്കിലും പേഴ്‌സ്‌
    കണ്ടില്ലെന്ന്‌ നൈസാം പറഞ്ഞു. ദമാം പോലീസില്‍
    പരാതി നല്‍കിയിട്ടുണ്ട്‌. കണ്ടുകിട്ടുന്നവര്‍
    05422 31767 നമ്പറില്‍ വിവരം നല്‍കണമെന്ന്‌ നൈസാം
    അഭ്യര്‍ത്ഥിച്ചു.


    ദമാമില്‍ മലയാളിയുടെ പണം നഷ്‌ടമായി

    ദമാം: മലയാളിയുടെ പണം ദമാമില്‍ നഷ്‌ടപ്പെട്ടു. ദമാം
    പാരഗണ്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട്‌
    സ്വദേശി കോയസനാണ്‌ പാന്റ്‌ പോക്കറ്റില്‍ സൂക്ഷിച്ച
    പണം മസ്‌ജിദ്‌ റയാനും ദമാം ടൊയോട്ട റോഡിനും മധ്യേ
    നഷ്‌ടമായത്‌. കെത്തുന്നവര്‍ പാരഗണ്‍ റസ്റ്റോറന്റിലോ
    മൊബൈല്‍ 0507914561 നമ്പറിലോ ബന്ധപ്പെട്ട്‌ വിവരം
    നല്‍കണമെന്ന്‌ കോയസ്സന്‍ അഭ്യര്‍ത്ഥിച്ചു.


    ദമാമില്‍ മലയാളിയുടെ കാര്‍ കളവ്‌ പോയി

    ദമാം: ലേബര്‍ ഓഫീസിന്‌ സമീപം താമസസ്ഥലത്ത്‌
    നിര്‍ത്തിയിട്ട മലയാളിയുടെ കാര്‍ കളവ്‌ പോയിയ സഫ
    മെഡിക്കല്‍ സെന്ററില്‍ ഡ്രൈവറായ കണ്ണൂര്‍ സ്വദേശി
    മുജീബിന്റെ വെളുത്ത നിറമുള്ള 2001 മോഡല്‍ കാംറി
    കാറാണ്‌ (നമ്പര്‍ വി.ജി.എ 3386) കാണാതായത്‌.
    ലേബര്‍ ഓഫീസിന്‌ സമീപം താമസസ്ഥലത്ത്‌ ബുധനാഴ്‌ച
    രാത്രി പതിനൊന്നര മണിക്ക്‌
    നിര്‍ത്തിയിട്ടതായിരുന്നു.
    ഇന്നലെ രാവിലെ ആറ്‌ മണിക്കാണ്‌
    കാര്‍ കാണാനില്ലെന്ന്‌ അറിഞ്ഞത്‌.
    പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.
    കണ്ടുകിട്ടുന്നവര്‍ 05605 94904 എന്ന നമ്പറില്‍
    വിവരം നല്‍കണമെന്ന്‌ മുജീബ്‌ അഭ്യര്‍ത്ഥിച്ചു.


    ദമാമില്‍ ബംഗ്ലാദേശിയുടെ ഇഖാമ വീണുകിട്ടി

    ദമാം: അബ്‌ദുല്‍ സലാം റഹ്‌മാന്‍ (ബംഗ്ലാദേശി)
    എന്ന പേരില്‍ ജുബൈലില്‍ ഇഷ്യൂ ചെയ്‌ത 2150372409 നമ്പര്‍
    ഇഖാമ ദമാമില്‍ വീണുകിട്ടി. (03) 8229549 നമ്പറില്‍
    മമ്മൂട്ടി പട്ടാമ്പിയുമായി ബന്ധപ്പെട്ടാല്‍
    തിരികെ ലഭിക്കും.