Category Archives: top3
നാല്‍പ്പത് വര്‍ഷം മുമ്പ് മാര്‍ച്ച് 21. അതൊരു അനുഭവമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നാള്‍.
സ്വതന്ത്ര ഇന്ത്യയിലെ പുതുയുഗപ്പിറവിയുടെ പിറന്നാള്‍ ഇന്ന്. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു നാല്‍പ്പത് വര്‍ഷമാകുന്നു. 1976 മാര്‍ച്ച് 21… ഞായറാഴ്ച. മറക്കില്ലൊരിക്കലും ഈ ദിനം. ഇരുപത് മാസത്തെ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ്. ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത് ഈ തിരഞ്ഞെടുപ്പിലാണ്. 1969ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നു. ഇഎംഎസിന്റെയും എകെജി, രണദിവെ, ജഗ്ജീവന്‍ റാം, കെജി മാരാര്‍ തുടങ്ങിയവരുടെ തിരഞ്ഞടുപ്പു റാലികളില്‍ ശ്രോതാവായി. 1977ലും 91ലും മാത്രമാണ് തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പങ്കാളിയായത്. […]
ധാര്മിക പരാജയം വര്ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും – അമീറ ഹാസ്
(ഇസ്രയേലി ദിനപത്രം ഹാ അരെറ്റ്‌സ് (ജുലൈ 28) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം. അമീറ ഹാസ് 56ല്‍ ജറൂസലമില്‍ ജനനം. 1989ല്‍ ഹാ അരെറ്റ്‌സില്‍ ചേര്‍ന്നു. 1993 മുതല്‍ ഇസ്രയേല്‍ അധിനിവേശ മേഖലയിലെ ലേഖികയാണ്) മൊഴിമാറ്റം: പി.എ.എം. ഹാരിസ് കല്ലെറിഞ്ഞപ്പോള്‍ വെടിയുണ്ട നേരിട്ട യുവാക്കളുടെ ഒന്നാം ഇന്‍തിഫാദ തലമറുയില്‍ നിന്നാണ് ഹമാസിന്റെ ഉദയവും വളര്‍ച്ചയും. പിന്നിട്ട ഏഴ് വര്‍ഷങ്ങളിലെ ആവര്‍ത്തിച്ചുള്ള കൂട്ടക്കൊലകള്‍ അനുഭവിച്ച തലമുറയില്‍ നിന്നും ആരാണ് ഉയര്‍ന്നുവരികയെന്ന ചിന്തയാണ് എന്നില്‍ ഉദിച്ചത്. ധാര്‍മികമായി നമ്മുടെ പരാജയം വര്‍ഷങ്ങളോളം […]
കരള് വേവുന്ന ചൂടിലും ദമാമില്‍ മുന്നൂറോളം ഇന്ത്യക്കാര്‍ ആന്ധ്രാ പാര്‍ക്കില്‍!!
ദമാം – നട്ടുച്ചക്ക് കരള് വേവുന്ന ചൂടില്‍ ഈത്തപ്പനയുടെ തണല്‍, രാത്രി കിടക്കുന്നത് കോണ്‍ഗ്രീറ്റ് തറയിലും, പുല്ലിലും, ചട്ടകളിലും. നാട്ടിലെത്താനുള്ള അവസരം കാത്ത് നൂറു കണക്കിന് ഇന്ത്യക്കാരാണ് ദമാമില്‍. നഗരഹൃദയത്തില്‍ സീകോ ബില്‍ഡിംഗിന് സമീപം ആന്ധ്രാ പാര്‍ക്കിലും സമീപത്തെ ഈത്തപ്പന മരത്തണലുകളിലുമാണ് ഇവര്‍ തങ്ങുന്നത്. മനസിനുള്ളില്‍ ഇത്തിരിയെങ്കിലും കാരുണ്യം അവശേഷിക്കുന്നവര്‍ക്ക് ആ കാഴ്‌ച വേദനയുളവാക്കും.
സൗദിയില്‍ അനധികൃത താമസക്കാരായി നവ. 3ന് ശേഷം ഇന്ത്യക്കാര്‍ ഉണ്ടാകരുത് : ഡി.സി.എം.
ദമാം– ഇളവ് കാലാവധി അവസാനിക്കുന്ന നവമ്പര്‍ മൂന്നിന് ശേഷം അനധികൃത താമസക്കാരനായി ഒരു ഇന്ത്യക്കാരനും സൗദിയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം തുടരാന്‍ ഇന്ത്യന്‍ എംബസി ഡി.സി.എം. സിബി ജോര്‍ജ് ആവശ്യപ്പെട്ടു. നഗരങ്ങള്‍ക്ക് പകരം ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇത് സംബന്ധമായ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് വ്യ ക്തമാക്കിയ അദ്ദേഹം അതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും സഹകരണവും അഭ്യര്‍ത്ഥിച്ചു. അതിന് സന്നദ്ധതയുള്ളവര്‍ക്ക് തുടര്‍ന്നും എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടരും. വോളന്റിയര്‍മാര്‍ക്ക് പേര് നല്‍കാം. വോളന്റിയറായി പേര് നല്‍കാം.