Category Archives: top15

അവധിലഭിക്കാതെ, ദുരിതം നേരിട്ട മാധവന്‍കുട്ടി നാട്ടിലെത്തി

Posted on August 4th, 2013 by Ashfaq Haris

ദമാം: ദീര്‍ഘകാലമായി അവധിലഭിക്കാതെ, ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്ഥാപനത്തില്‍ ദുരിതം നേരിട്ട തൃശൂര്‍ തൃക്കൂര്‍ സ്വദേശി മാധവന്‍കുട്ടി നവയുഗം വെല്‍ഫെയര്‍ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മാധവന്‍കുട്ടി അമ്മയും, ഭാര്യയും, മൂന്ന് മക്കളുമടങ്ങു കുടുംബത്തിന്റെ നാഥനാണ്. നാട്ടില്‍ 25 വര്‍ഷത്തോളം ഇന്ത്യന്‍ കോഫീഹൗസ് ജീവനക്കാരനായിരുന്നു. മെച്ചപ്പെട്ട ജീവിതം തേടി 2008 ജനവരിയിലാണ് സൗദിയില്‍ ഹോട്ടല്‍ ജോലിക്കെത്തിയത്. നാല് വര്‍ഷം പ്രശ്‌നങ്ങളൊുമില്ലായിരുു. ഇതിനിടെ ഒരിക്കല്‍ അവധിക്ക് പോയി വന്നു. രണ്ടാമത് അവധിക്ക് റീ എന്‍ട്രി ലഭിച്ചെങ്കിലും ഹോട്ടലില്‍ വേണ്ടത്ര […]

വനിതാ അഭയകേന്ദ്രങ്ങളില്‍ ഈ വര്‍ഷവും നവോദയ ഈദ് കിറ്റ് നല്‍കും

Posted on August 4th, 2013 by Ashfaq Haris

ദമാം: നവോദയ കുടുംബവേദിയുടെ വിവിധ ഏരിയാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ദമാമിലെ വനിതകളുടെ അഭയകേന്ദ്രത്തില്‍ കഴിയു വിവിധ നാട്ടുകാരായ സ്ത്രീകള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ ഈദ് കിറ്റുകള്‍ വിതരണം ചെയ്യും. പുതുവസ്ത്രത്തോടൊപ്പം ഏഴ് ഇന നിത്യോപയോഗ സാധനങ്ങളടങ്ങു 350 കിറ്റുകള്‍ വനിതാ അഭയകേന്ദ്രം ഡയരക്ടര്‍ അബ്ദുല്‍ റഹീം ബ്ദുല്‍ കരീം അല്‍ മുഹമ്മദിന്റെ സാിധ്യത്തില്‍ വിതരണം ചെയ്യുമെ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നവോദയ പ്രസിഡന്റ് ഇ.എം. കബീര്‍, നാസ് വക്കം എിവരോടൊപ്പം നവോദയ ഭാരവാഹികളും നേതൃത്വം നല്‍കും. എംബസിയുടെയും സാമൂഹിക […]

സൗദി മരുഭൂമിയില്‍ പീഡനം നേരിട്ട മലയാളി യുവാക്കള്‍ രക്ഷപ്പെട്ടു

Posted on August 4th, 2013 by Ashfaq Haris

ദമാം: കുവൈത്തില്‍ ജോലിക്കുള്ള വിസയിലെത്തി സൗദിയില്‍ ഖഫ്ജി മരുഭൂമിയില്‍ ദുരിതം അനുഭവിച്ച മലപ്പുറം ജില്ലക്കാരായ രണ്ട് യൂവാക്കള്‍ രക്ഷപ്പെട്ടു. വളാഞ്ചേരി ചെരള മൊയ്തീന്‍കുട്ടി (38), കോട്ടക്കല്‍ ഒതുക്കുങ്ങല്‍ കറുകമണ്ണില്‍ മുഹമ്മദ് റിഷാദ് (24) എിവരാണ് കഴിഞ്ഞ ദിവസം ദമാമിലെത്തിയത്. കുവൈത്തി സഹോദരന്മാര്‍ സ്‌പോസര്‍മാരായി ഹൗസ് സര്‍വന്റ് വിസയിലാണ് അറുപതിനായിരം രൂപ നല്‍കി മൊയ്തീന്‍കുട്ടി വന്നത്. ഭാര്യയും രണ്ട് മക്കളമുള്ള മൊയ്തീന്‍കുട്ടി 97 മുതല്‍ 2006 വരെ റിയാദില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുു. റിഷാദ് ഡ്രൈവര്‍ വിസയിലാണ്. […]

അല്‍ഹസയില്‍ സ്വയം ജീവനൊടുക്കിയ ബഷീറിന്റെ കുടുംബം നാട്ടിലേക്ക്‌ മടങ്ങി

Posted on July 23rd, 2013 by Ashfaq Haris

അല്‍ഹസ – താമസസ്ഥലത്ത്‌ ആത്മഹത്യക്ക്‌ ശ്രമിക്കുകയും ഒടുവില്‍ ഈ മാസം രണ്ടാം തീയതി വെളുപ്പിന്‌ സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയും ചെയ്‌ത എറണാകുളം ആലുവ അശോകപുരം കൊടിക്കുത്തുമല പിലാപ്പള്ളി ഹൗസില്‍ മുസ്‌തഫ – ഐഷ ദമ്പതികളുടെ മകന്‍ ബഷീറി (42)ന്റെ കുടുംബം കഴിഞ്ഞ ദിവസം നാട്ടിലേക്ക്‌ മടങ്ങി. ബഷീറിന്റെ മൃതദേഹം അഞ്ചാം തീയതി അല്‍ഹസ സലാഹിയ ഖബര്‍ സ്ഥാനില്‍ ഖബറടക്കിയിരുന്നു. ബഷീറും ഭാര്യ തസ്‌നീലയും കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി മക്കളോടൊപ്പം സലഹിയയില്‍ താമസിച്ചുവരികയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ മൂലം ബഷീര്‍ […]

നാരിയയില്‍ വാഹനാപകടം മലയാളിയടക്കം 6 പേര്‍ മരിച്ചു

Posted on July 23rd, 2013 by Ashfaq Haris

ദമാം – നാരിയക്ക്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി യുവാവുള്‍പ്പെടെ ആറ്‌ പേര്‍ മരിച്ചു. ആലുവ എടയപ്രം സ്വദേശി പ്രതീഷ്‌ (26) ആണ്‌ മരിച്ച മലയാളി. പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്‌, നേപ്പാള്‍, ശ്രീലങ്ക എന്നീ നാട്ടുകാരാണ്‌ മരിച്ച മറ്റുള്ളവര്‍. ആറ്‌ പേരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്‌.പതിനഞ്ചോളം തൊഴിലാളികള്‍ യാത്ര ചെയ്‌ത മിനിബസ്‌ ടയര്‍ പൊട്ടി മറിഞ്ഞ്‌ ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ അപകടമുണ്ടായത്‌. പരിക്കേറ്റവരെ നാരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്‌.