Category Archives: New
ജുബൈലില്‍ ആത്മഹത്യ ചെയ്‌ത ഇന്ത്യക്കാരന്റെ മൃതദേഹം ആറ് മാസമായി കുടുംബം കാത്തിരിക്കുന്നു!!!
ദമാം – സ്വയം ജീവനൊടുക്കിയ ഇന്ത്യക്കാരന്റെ മൃതദേഹം ആറ് മാസമായിട്ടും നാട്ടിലെത്തിയില്ല. പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബൊന്‍ഗാവോണ്‍ താന്‍ഗ്ര കോളനിയില്‍ സുതിയയില്‍ പരേതനായ ജഗബന്ധു ബിശ്വാസിന്റെ മകന്‍ നില്‍മണി ബിശ്വാസ്(40)ന്റെ പ്രായം ചെന്ന അമ്മ നാട്ടില്‍ മൃതദേഹം കാത്തിരിക്കുന്നു. നജ്‌റാനിലുള്ള സ്‌പോണ്‍സറുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് കാര്‍പ്പെന്റര്‍ വിസയില്‍ സൗദിയിലെത്തിയ നില്‍മണി ജുബൈലിലെ ഒരു കമ്പനിയിലാണ് ജോലിക്ക് ചേര്‍ന്നത്. ജനവരി 21ന് പുലര്‍ച്ചെയാണ് ജുബൈല്‍ അല്‍ ദോസരി ക്യാമ്പില്‍ തൂങ്ങിമരിച്ച […]
ദമാമില്‍ സന്നദ്ധ പ്രവര്‍ത്തകരുമായി ഡി.സി.എം. ചര്‍ച്ച നടത്തി
ദമാം – ഇന്ത്യന്‍ എംബസി ഡി.സി.എം. സിബി ജോര്‍ജ് ദമാമിലെ വോളന്റിയര്‍മാരുടെ കോര്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്തി. ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചര്‍ച്ചയില്‍ മുപ്പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ നേതൃത്വം നല്‍കുന്നതിന് വോളന്റിയര്‍മാര്‍ അംഗങ്ങളായി ആറ് ഉപസമിതികള്‍ രൂപീകരിച്ചതായി ആമുഖമായി സംസാരിച്ച സഹീര്‍ ബേഗ് അറിയിച്ചു. മുഹമ്മദ് അബ്‌ദുല്‍വഹീദ് തര്‍ഹീലും ലേബര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച ഡാറ്റാബേസിനെക്കുറിച്ച് വിശദീകരിച്ചു. നിതാഖാത് ഇളവ് കാലാവധിയില്‍ ഹസയില്‍ ഇന്ത്യക്കാര്‍ തടവിലായ സംഭവം അബ്‌ദുല്‍ […]
അല്‍കോബാറില്‍ മദ്യ നിര്‍മാണ ഫാക്‌ടറിയില്‍ റെയ്‌ഡ്; ആറ് ഇന്ത്യക്കാര്‍ പിടിയില്‍
ദമാം – അല്‍കോബാറില്‍ ഇന്ത്യക്കാര്‍ നടത്തി വന്ന വന്‍ മദ്യ നിര്‍മാണ കേന്ദ്രം റെയ്‌ഡ് ചെയ്‌ത മതകാര്യ വകുപ്പ് അധികൃതര്‍ ആറ് പേരെ പിടികൂടി. അല്‍കോബാര്‍ റാക സ്‌ട്രീറ്റില്‍ വലിയ വില്ല വാടകക്കെടുത്താണ് ഇന്ത്യക്കാരായ സംഘം മദ്യ നിര്‍മാണം നടത്തി വന്നതെന്ന് മതകാര്യ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് വില്ല റെയ്‌ഡ് ചെയ്‌ത് മദ്യ നിര്‍മാണ കേന്ദ്രം പിടികൂടിയത്. മദ്യം നിറച്ച് വിതരണത്തിന് തയാറായ കുപ്പികള്‍ക്ക് പുറമെ 300 […]
ബഷീര്‍ – പലിശയുടെ ഊരാക്കുടുക്കില്‍ ഒടുങ്ങിയ ജീവിതം
അല്‍ഹസ – പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ബിസിനസ് നടത്തി ഒടുവില്‍ പ്ലാസ്റ്റിക് കയറില്‍ തന്നെ ജീവനൊടുക്കിയ ബഷീറിന്റെ ജീവിതവും മരണവും ഒരു ഒറ്റപ്പെട്ട സംഭവമല്ല. മലയാളി സമൂഹത്തെ കാര്‍ന്ന് തിന്നുന്ന പലിശയുടെയും അനുബന്ധ സാമ്പത്തിക ഇടപാടുകളുടെയും ഒടുവിലത്തെ ദുരന്തമാണ്. അല്‍ഹസയിലെത്തി പതിനെട്ടാം വര്‍ഷം ജീവനൊടുക്കുമ്പോള്‍ നാല് ലക്ഷം റിയാല്‍ ബാധ്യതയുണ്ടായിരുന്നുവെന്നാണ് ഇത് വരെ ലഭ്യമായ കണക്കുകളില്‍ നിന്നും ബോധ്യമാകുന്നത്. ഇതില്‍ സ്വദേശി – വിദേശി വേര്‍തിരിവില്ല. ഒരു സ്വദേശിയുമായി എണ്‍പതിനായിരം റിയാലിന്റെ ഇടപാടുണ്ടായിരുന്നു. മാസം തോറും ഒരു നിശ്ചിത […]
വാഹനാപകടം – മണ്ണാര്‍ക്കാട് സ്വദേശി ഇബ്രാഹിം നിര്യാതനായി
ദമാം – അബ്‌ഖൈഖിന് സമീപം ചൊവ്വാഴ്‌ച കാലത്ത് പതിനൊന്ന് മണിക്കുണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് വാഴമ്പുറം മലയപ്പുറത്ത് വീട്ടില്‍ ഇബ്രാഹിം (39) മരിച്ചു. ഇബ്രാഹിം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോയില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം നടന്നു. ഒപ്പമുണ്ടായിരുന്ന ഫിലിപ്പിനോ യുവാവിനും പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറ് വര്‍ഷത്തിലേരെയായി ദമാമിലുള്ള ഇബ്രാഹിം അല്‍ ഖഹ്‌താനി ഗ്രൂപ്പിലെ വര്‍ക്ക്‌ഷോപ്പ് ഡിവിഷനില്‍ പര്‍ച്ചേസറായിരുന്നു. ദമാം മുഖ്‌ത തമാനിയയില്‍ കുടുംബ സമേതമാണ് താമസം. ഭാര്യ: ഖദീജ. മക്കള്‍: ഫിദ ഫാത്തിമ […]