Category Archives: New

ദമാം തര്‍ഹീലില്‍ തടവില്‍ കഴിഞ്ഞ 19 ഇന്ത്യക്കാര്‍ നാട്ടിലെത്തി

Posted on July 23rd, 2013 by Ashfaq Haris

ദമാം – തൊഴില്‍ – ആഭ്യന്തര മന്ത്രാലയങ്ങളും ജവാസാത്തും നടത്തിയ ശക്തമായ പരിശോധനയില്‍ പിടിയിലായി കിഴക്കന്‍ പ്രവിശ്യയിലെ ദമാം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ (തര്‍ഹീല്‍) തടവില്‍ കഴിഞ്ഞിരുന്ന അഞ്ച്‌ മലയാളികളടക്കം പത്തൊമ്പത്‌ ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ മടങ്ങി. ഇബ്രാഹിം പുലാക്കല്‍ (കൊളത്തൂര്‍) ഭാസി കൊച്ചു നാരായണന്‍ ( കിളിമാനൂര്‍ വെള്ളല്ലൂര്‍), റഫീഖ്‌ പണിക്കവീട്ടില്‍ (ഒറ്റപ്പാലം), സജികുമാര്‍ സുമതി (ചാത്തനൂര്‍), ഉമര്‍ ഫാറൂഖ്‌ കുറുങ്ങാട്ടി (കണ്ണൂര്‍) എന്നിവരാണ്‌ നാട്ടിലേക്ക്‌ മടങ്ങിയ മലയാളികള്‍. തമിഴ്‌നാട്‌ (മൂന്ന്‌), ആന്ധ്രപ്രദേശ്‌ (രണ്ട്‌), രാജസ്ഥാന്‍ (ആറ്‌ പേര്‍) […]

നിര്‍ധന രോഗികള്‍ക്ക്‌ സാന്ത്വനം പകരാന്‍ പിന്തുണ തേടി സി.എച്ച്‌. സെന്റര്‍

Posted on July 23rd, 2013 by Ashfaq Haris

ദമാം – കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരും അവശരുമായ രോഗികള്‍ക്ക്‌ ജാതി – മത ഭേദമെന്യേ അത്താണിയായി പ്രവര്‍ത്തിക്കുന്ന സി.എച്ച്‌. സെന്റര്‍ – ശിഹാബ്‌ തങ്ങള്‍ ഡയാലിസിസ്‌ സെന്റര്‍ എന്നിവയുടെ അനുപമമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ മനുഷ്യ സ്‌നേഹികള്‍ മുന്നോട്ട്‌ വരണമെന്ന്‌ സി.എച്ച്‌. സെന്റര്‍ ദമാം ചാപ്‌റ്റര്‍ പൊതു സമൂഹത്തോട്‌ അഭ്യര്‍ത്ഥിച്ചു. വന്‍ സാമ്പത്തിക ബാധ്യത കാരണം ഡയാലിസിസ്‌ ചെയ്യുവാന്‍ കഴിയാതെ മരണത്തോട്‌ മല്ലടിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും യുവാക്കളും സ്‌ത്രീകളും വൃദ്ധരുമടങ്ങുന്ന നൂറു കണക്കിന്‌ […]

ഖതീഫില്‍ പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞ മലയാളി യുവാവ്‌ മരിച്ചു

Posted on July 22nd, 2013 by Ashfaq Haris

ദമാം – ഖതീഫ്‌ മത്സ്യമാര്‍ക്കറ്റിന്‌ സമീപം തൗഫീഖ്‌ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ്‌ ആറ്‌ ദിവസത്തോളം ആശുപത്രിയിലായിരുന്ന മലപ്പുറം വാളക്കുളം വെണ്ണിയൂര്‍ നന്നമ്പ്ര അബ്‌ദു (40) മരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു മരണമെന്ന്‌ സുഹൃത്തുക്കള്‍ അറിയിച്ചു. തീപിടുത്തതില്‍ 75 ശതമാനം പൊള്ളലേറ്റ അബ്‌ദുവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന്‌ മലയാളം ന്യൂസ്‌ (ജുലൈ 16) വാര്‍ത്ത നല്‍കിയിരുന്നു. ഒരു കിടപ്പാടം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനാവാതെയാണ്‌ അബ്‌ദുവിന്റെ മരണം. മൂന്നര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ടില്ല. പത്ത്‌ വര്‍ഷത്തോളമായി സൗദിയില്‍ […]

സുദര്‍ശനന്‍ ആറാമത്‌ റമദാന്റെ നിറവില്‍

Posted on July 22nd, 2013 by Ashfaq Haris

ദമാം – സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിന്റെ ആദ്യ നോമ്പനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നേപ്പാള്‍ കാഠ്‌മണ്ടു സ്വദേശി സുദര്‍ശനന്‍ തുടര്‍ച്ചയായി ആറാം വര്‍ഷത്തിലും പരിശുദ്ധ റമദാനില്‍ നോമ്പെടുക്കുന്നു. ദുബായില്‍ അഞ്ച്‌ വര്‍ഷം ജോലി ചെയ്‌തുവെങ്കിലും സൗദിയിലെത്തിയതിന്‌ ശേഷം മലയാളികളായ സുഹൃത്തുക്കളിലൂടെയാണ്‌ റമദാന്‍ മാസത്തെക്കുറിച്ചും നോമ്പ്‌ അനുഷ്‌ഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുദര്‍ശനന്‍ മനസിലാക്കിയത്‌. ഒരു മാസത്തെ വ്രതാനിഷ്‌ഠാനത്തിലൂടെ ബോധ്യപ്പെടുന്ന ബുദ്ധിമുട്ടുകളും ജീവിത യാഥാര്‍ത്ഥ്യങ്ങളും ദരിദ്ര ജനസമൂഹം ജീവിതകാലം മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവുമാണ്‌ തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും നോമ്പ്‌ അനുഷ്‌ഠിക്കുന്നതിനും, […]

അല്‍കോബാറില്‍ മണ്ണാര്‍ക്കാട്‌ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

Posted on July 22nd, 2013 by Ashfaq Haris

ദമാം – പാലക്കാട്‌ മണ്ണാര്‍ക്കാട്‌ നാരങ്ങപ്പറ്റ ഫസീല മന്‍സിലില്‍ അബ്‌ദുല്‍ ജലീല്‍ (48) അല്‍കോബാറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതനായ മുഹമ്മദാണ്‌ പിതാവ്‌. ഉമ്മ: ബീക്കുട്ടി. ഭാര്യ: ഹസീന മക്കള്‍: ജുനൈദ്‌, മുഫീദ്‌, ഫസീല. അനിയന്‍ അക്‌ബര്‍ അലി റാകയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്‌. റാകയില്‍ ഇന്റര്‍ റെന്റ്‌ എ കാര്‍ (സഹബ്‌ ലിമോസിന്‍) എന്ന സ്ഥാപനത്തിലാണ്‌ 22 വര്‍ഷമായി ജോലി ചെയ്യുന്നത്‌. ദീര്‍ഘകാലം ഡ്രൈവറായിരുന്ന അബ്‌ദുല്‍ ജലീല്‍ ഒരു വര്‍ഷമായി ഓഫീസില്‍ നൈറ്റ്‌ ഷിഫ്‌ടിലാണ്‌ […]