Category Archives: featured
സൗദിയില്‍ അനധികൃത താമസക്കാരായി നവ. 3ന് ശേഷം ഇന്ത്യക്കാര്‍ ഉണ്ടാകരുത് : ഡി.സി.എം.
ദമാം– ഇളവ് കാലാവധി അവസാനിക്കുന്ന നവമ്പര്‍ മൂന്നിന് ശേഷം അനധികൃത താമസക്കാരനായി ഒരു ഇന്ത്യക്കാരനും സൗദിയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം തുടരാന്‍ ഇന്ത്യന്‍ എംബസി ഡി.സി.എം. സിബി ജോര്‍ജ് ആവശ്യപ്പെട്ടു. നഗരങ്ങള്‍ക്ക് പകരം ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇത് സംബന്ധമായ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് വ്യ ക്തമാക്കിയ അദ്ദേഹം അതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും സഹകരണവും അഭ്യര്‍ത്ഥിച്ചു. അതിന് സന്നദ്ധതയുള്ളവര്‍ക്ക് തുടര്‍ന്നും എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടരും. വോളന്റിയര്‍മാര്‍ക്ക് പേര് നല്‍കാം. വോളന്റിയറായി പേര് നല്‍കാം.