All posts by Ashfaq Haris

അവധിലഭിക്കാതെ, ദുരിതം നേരിട്ട മാധവന്‍കുട്ടി നാട്ടിലെത്തി

ദമാം: ദീര്‍ഘകാലമായി അവധിലഭിക്കാതെ, ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്ഥാപനത്തില്‍ ദുരിതം നേരിട്ട തൃശൂര്‍ തൃക്കൂര്‍ സ്വദേശി മാധവന്‍കുട്ടി നവയുഗം വെല്‍ഫെയര്‍ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.
മാധവന്‍കുട്ടി അമ്മയും, ഭാര്യയും, മൂന്ന് മക്കളുമടങ്ങു കുടുംബത്തിന്റെ നാഥനാണ്. നാട്ടില്‍ 25 വര്‍ഷത്തോളം ഇന്ത്യന്‍ കോഫീഹൗസ് ജീവനക്കാരനായിരുന്നു. മെച്ചപ്പെട്ട ജീവിതം തേടി 2008 ജനവരിയിലാണ് സൗദിയില്‍ ഹോട്ടല്‍ ജോലിക്കെത്തിയത്. നാല് വര്‍ഷം പ്രശ്‌നങ്ങളൊുമില്ലായിരുു. ഇതിനിടെ ഒരിക്കല്‍ അവധിക്ക് പോയി വന്നു. രണ്ടാമത് അവധിക്ക് റീ എന്‍ട്രി ലഭിച്ചെങ്കിലും ഹോട്ടലില്‍ വേണ്ടത്ര ജീവനക്കാരില്ലെ കാരണം പറഞ്ഞ് വിട്ടില്ല. ഇതിനിടെ റീ എന്‍ട്രി വിസ കാലാവധി തീര്‍ന്നു. പിന്നീടും അവധി നീണ്ടു. ഇതിനിടെയാണ് സ്‌പോസര്‍ റെഡ് വിഭാഗത്തിലാണെ് അറിയുത്. തുടര്‍ന്ന് നവയുഗം നിയമസഹായവേദി കവീനര്‍ സലിം കൊല്ലത്തിന്റെ സഹായം തേടി. ജീവകാരുണ്യ വിഭാഗം കവീനര്‍ ഷാജി മതിലകം സ്‌പോസറൂമായി ബന്ധപ്പെട്ടു. പിന്നീട് എംബസിയില്‍ നിന്നും വാങ്ങിയ ഇ.സിയില്‍ ഷിബുകുമാര്‍ (തിരുവനന്തപുരം) തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് നേടി. സാജന്‍ കണിയാപുരം, നിയമസഹായവേദി കവീനര്‍ സലിം കൊല്ലം എിവരുടെ സാിധ്യത്തില്‍ ഷാജി മതിലകം യാത്രാരേഖകള്‍ മാധവന്‍കുട്ടിക്ക് കൈമാറി. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാധവന്‍ കുട്ടി കഴിഞ്ഞ ദിവസം നാട്ടിലെത്തി. (ആഗസ്റ്റ് 4)

വനിതാ അഭയകേന്ദ്രങ്ങളില്‍ ഈ വര്‍ഷവും നവോദയ ഈദ് കിറ്റ് നല്‍കും

ദമാം: നവോദയ കുടുംബവേദിയുടെ വിവിധ ഏരിയാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ദമാമിലെ വനിതകളുടെ അഭയകേന്ദ്രത്തില്‍ കഴിയു വിവിധ നാട്ടുകാരായ സ്ത്രീകള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ ഈദ് കിറ്റുകള്‍ വിതരണം ചെയ്യും. പുതുവസ്ത്രത്തോടൊപ്പം ഏഴ് ഇന നിത്യോപയോഗ സാധനങ്ങളടങ്ങു 350 കിറ്റുകള്‍ വനിതാ അഭയകേന്ദ്രം ഡയരക്ടര്‍ അബ്ദുല്‍ റഹീം ബ്ദുല്‍ കരീം അല്‍ മുഹമ്മദിന്റെ സാിധ്യത്തില്‍ വിതരണം ചെയ്യുമെ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നവോദയ പ്രസിഡന്റ് ഇ.എം. കബീര്‍, നാസ് വക്കം എിവരോടൊപ്പം നവോദയ ഭാരവാഹികളും നേതൃത്വം നല്‍കും. എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സേവനം കൃത്യമായി ലഭ്യമാകുതിനാല്‍ ഇന്ത്യന്‍ വനിതകള്‍ പത്തില്‍ താഴെ മാത്രമാണ് അഭയകേന്ദ്രത്തിലുള്ളത്. എാല്‍ ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലാന്റ്, ബംഗളാദേശ്, എീ രാജ്യങ്ങളില്‍ നിുള്ളവരാണ് മറ്റുള്ളവര്‍. കുടുംബനാഥന്റെ സംരക്ഷണം ലഭിക്കാത്തത് മൂലം സ്വന്തം കു’ികളെ പോറ്റിവളര്‍ത്തുതിനും, പഠിപ്പിക്കുതിനും വേി വിദേശങ്ങളില്‍ ജോലിക്കെത്തി പീഡനം സഹിക്കാനാവാതെ അഭയകേന്ദ്രത്തിലെത്തിയ ഈ സ്ത്രീകള്‍ മനമുരുകിക്കഴിയു ഹതഭാഗ്യരാണ്. ഏറെ പേരും ഒളിച്ചോടിയവരായതിനാല്‍ മാറ്റിയുടുക്കാന്‍ വസ്ത്രം പോലുമില്ലാതെയാണ് അഭയകേന്ദ്രങ്ങളില്‍ കഴിയുതെ് നവോദയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഈദ് കിറ്റിനൊപ്പം ആവശ്യമായ നിയമസഹായവും ടിക്കറ്റുകളും നല്‍കാനും ശ്രമം നടത്തും. നവോദയ അബ്‌ഖൈഖ്, ജുബൈല്‍, ഖതീഫ്, ദമം, കോബാര്‍, റഹീമ എീ മേഖലകളിലെ വെല്‍ഫെയര്‍ പ്രവര്‍ത്തകരാണ് വസ്ത്രങ്ങളും നിത്യാപയോഗ സാധനങ്ങളും സമാഹരിച്ചത്. ഈ സംരംഭത്തില്‍ സഹകരിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നവോദയ കേന്ദ്ര വെല്‍ഫെയര്‍ കമ്മിറ്റി നന്ദി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ, ജുബൈല്‍, കോബാര്‍, ദമാം, ഖതീഫ്, നാരിയ എന്നീ പ്രദേശങ്ങളില്‍ ആശുപത്രികളിലെ രോഗികളെ ഈദ് ദിനത്തില്‍ നവോദയ വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സാന്ത്വനമരുളും. ആവശ്യമായ താത്കാലിക സഹായങ്ങളും നല്‍കും. പെരുാള്‍ ദിനം പോലും അറിയാതെ ഒറ്റപ്പെ’് കഴിയു വിവിധ രാജ്യങ്ങളിലെ രോഗികള്‍ക്ക് വീ’ുകാരുമായി ഫോണില്‍ ബന്ധപ്പെടുതിനും, ആശംസ നേരുതിനും നവോദയ പ്രവര്‍ത്തകര്‍ സൗകര്യമൊരുക്കാറു്. (ആഗസ്റ്റ് 4)

സൗദി മരുഭൂമിയില്‍ പീഡനം നേരിട്ട മലയാളി യുവാക്കള്‍ രക്ഷപ്പെട്ടു

ദമാം: കുവൈത്തില്‍ ജോലിക്കുള്ള വിസയിലെത്തി സൗദിയില്‍ ഖഫ്ജി മരുഭൂമിയില്‍ ദുരിതം അനുഭവിച്ച മലപ്പുറം ജില്ലക്കാരായ രണ്ട് യൂവാക്കള്‍ രക്ഷപ്പെട്ടു. വളാഞ്ചേരി ചെരള മൊയ്തീന്‍കുട്ടി (38), കോട്ടക്കല്‍ ഒതുക്കുങ്ങല്‍ കറുകമണ്ണില്‍ മുഹമ്മദ് റിഷാദ് (24) എിവരാണ് കഴിഞ്ഞ ദിവസം ദമാമിലെത്തിയത്.
കുവൈത്തി സഹോദരന്മാര്‍ സ്‌പോസര്‍മാരായി ഹൗസ് സര്‍വന്റ് വിസയിലാണ് അറുപതിനായിരം രൂപ നല്‍കി മൊയ്തീന്‍കുട്ടി വന്നത്. ഭാര്യയും രണ്ട് മക്കളമുള്ള മൊയ്തീന്‍കുട്ടി 97 മുതല്‍ 2006 വരെ റിയാദില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുു. റിഷാദ് ഡ്രൈവര്‍ വിസയിലാണ്. നാട്ടുകാരന്റെ കുവൈത്തില്‍ ജോലിയുള്ള സുഹൃത്തായിരുു വിസ ഏജന്റ്. എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ട’് നിന്നും ഡിസംബര് 20ന് കുവൈത്തില്‍ എത്തിയതോടെ ത െപന്തിയില്ലായ്മ. വിമാനത്താവളത്തില്‍ ആരും എത്തിയിരുന്നില്ല. ഒരു പാകിസ്ഥാനിയുടെ മൊബൈലില്‍ നിന്നും വിസ ഏജന്റിനെ വിളിച്ചപ്പോള്‍ സ്‌പോസറെ വിളിക്കാനാണ് മറുപടി കിട്ടിയത്. അഞ്ച് മണിക്കൂറോളം കൊടും തണുപ്പില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് പുറത്ത് കടത്.
പത്ത് ദിവസത്തോളം കുവൈത്തില്‍ കഴിഞ്ഞു. മെഡിക്കല്‍ പരിശോധന കഴിഞ്ഞ് റസിഡന്‍സ് പെര്‍മിറ്റ് കിട്ടി. പിന്നീട് സ്‌പോസറുടെ വാഹനത്തില്‍ കൊണ്ടുവത് സൗദി മരുഭൂമിയിലേക്കാണെന്ന് അറിഞ്ഞില്ല. ഖഫ്ജി എമിഗ്രേഷനില്‍ സന്ദര്‍ശക വിസ രേഖപ്പെടുത്തി വിരലടയാളമെടുത്തിരുന്നു. ഇടക്ക് സ്‌പോസറെത്തി വിസിറ്റിംഗ് വിസ പുതുക്കി.
സ്‌പോസര്‍ നേരെ എത്തിച്ചത് മരുഭൂമിയില്‍ ഇരുനൂറ് ആടുകളുള്ള ഫാമിലേക്കാണ്. അവയെ തീറ്റുതുള്‍പ്പെടെ ഏറെ ജോലികള്‍ ചെയ്യേണ്ടിവന്നു. എമ്പത് കുവൈത്തി ദിനാറാണ് നേരത്തെ ശമ്പളം പറഞ്ഞിരുതെങ്കിലും കിട്ടിയത് അമ്പത് ദിനാര്‍ മാത്രമാണ്. ജോലി ഭാരത്തിനൊപ്പം ചെയ്ത ജോലി ശരിയായില്ലെ് കുറ്റപ്പെടുത്തി മര്‍ദനമേറ്റു. ഇതോടെയാണ് രക്ഷപ്പെടാനുള്ള വഴി തേടിയത്. വാഹനവുമായി അത് വഴി എത്തിയ ഒരു മലയാളിയുടെ സഹായത്തോടെ ഏതാനും ദിവസം മുമ്പാണ് രക്ഷപ്പെട്ടത്. നാട്ടില്‍ പോകുതിന് വഴി തേടി ദമാം തര്‍ഹീലിലെത്തിയ രണ്ട് പേര്‍ക്കും സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കം അഭയം നല്‍കി.
മൊയ്തീന്‍കുട്ടിയെയും റിഷാദിനെയും നാട്ടിലേക്ക് തിരിച്ചയക്കുതിന് ഈദ് അവധിക്ക് ശേഷം ശ്രമം നടത്താമെ് ഖഫ്ജിയിലെ സാമൂഹിക പ്രവര്‍ത്തകനായ പി.വി. അബ്ദുല്‍ ജലീല്‍ വ്യക്തമാക്കി. (ആഗസ്റ്റ് 4)

അല്‍ഹസയില്‍ സ്വയം ജീവനൊടുക്കിയ ബഷീറിന്റെ കുടുംബം നാട്ടിലേക്ക്‌ മടങ്ങി

അല്‍ഹസ – താമസസ്ഥലത്ത്‌ ആത്മഹത്യക്ക്‌ ശ്രമിക്കുകയും ഒടുവില്‍ ഈ മാസം രണ്ടാം തീയതി വെളുപ്പിന്‌ സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയും ചെയ്‌ത എറണാകുളം ആലുവ അശോകപുരം കൊടിക്കുത്തുമല പിലാപ്പള്ളി ഹൗസില്‍ മുസ്‌തഫ – ഐഷ ദമ്പതികളുടെ മകന്‍ ബഷീറി (42)ന്റെ കുടുംബം കഴിഞ്ഞ ദിവസം നാട്ടിലേക്ക്‌ മടങ്ങി. ബഷീറിന്റെ മൃതദേഹം അഞ്ചാം തീയതി അല്‍ഹസ സലാഹിയ ഖബര്‍ സ്ഥാനില്‍ ഖബറടക്കിയിരുന്നു.
ബഷീറും ഭാര്യ തസ്‌നീലയും കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി മക്കളോടൊപ്പം സലഹിയയില്‍ താമസിച്ചുവരികയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ മൂലം ബഷീര്‍ ജീവനൊടുക്കിയപ്പോള്‍ ഭാര്യയും മൂന്ന്‌ മക്കളും ഒറ്റപ്പെട്ട അവസ്ഥയില്‍ ഹസയില്‍ ബാക്കിയായി. സാമൂഹിക പ്രവര്‍ത്തകരുടെയും ചില ബന്ധുക്കളുടെയും സജീവ ഇടപെടലുണ്ടായതിനെത്തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം രാവിലെ ഖത്തര്‍ എയര്‍വേസ്‌ വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്‌. ബഷീറിന്റഎ അണ്മാവന്റെ മകന്‍ ഷെഫീഖും ഭാര്യ ഷഹീനയും ബഷീറിന്റെ കുടുംബത്തെ അനുഗമിച്ചു.
ബഷീറിന്റെയും കുടുംബത്തിന്റെയും ഇഖാമയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞിട്ടും പുതുക്കിയിരുന്നില്ല. രേഖകളുടെ കാലാവധി കഴിഞ്ഞ്‌ പതിനഞ്ച്‌ മാസത്തോളമായിരുന്നു. മക്കള്‍ മുഹമ്മദ്‌ മിന്നഫാദ്‌ (നാലാം ക്ലാസ്‌), ഫില്‍ദ (യു.കെ.ജി), അംറ (ഒരു വയസ്‌) എന്നിവരുള്‍പ്പെടെ എല്ലാവരും ഔട്ട്‌പാസ്‌ എംബസിയില്‍ നിന്നും വാങ്ങിയാണ്‌ തര്‍ഹീലില്‍ നിന്നും എക്‌സിറ്റ്‌ നേടി നാട്ടിലെത്തിയത്‌. ബഷീര്‍ മരിക്കുമ്പോള്‍ ഇളയകുട്ടിക്ക്‌ പാസ്‌പോര്‍ട്ടോ ജനന സര്‍ടിഫിക്കറ്റോ എടുത്തിരുന്നില്ല.

തസ്‌നീലയെയും മൂന്ന്‌ മക്കളെയും ഔദ്യോഗിക രേഖകള്‍ ശരിയാക്കി നാട്ടിലെത്തിക്കുന്നതിന്‌ അല്‍ ഹസ ഇസ്‌ലാമിക്‌ സെന്റര്‍ മലയാള വിഭാഗം പ്രബോധകനും സാമൂഹിക പ്രവര്‍ത്തകനുമായ മുഹമ്മദ്‌ നാസര്‍ മദനിയാണ്‌ നേതൃത്വം നല്‍കിയത്‌. അബ്‌ദുല്‍ നാസര്‍ പെരിന്തല്‍മണ്ണ, അബ്‌ദുല്‍ റഹ്‌മാന്‍ പെരുമ്പാവൂര്‍, ബഷീറിന്റെ അനിയന്‍ സുധീര്‍ (റിയാദ്‌), അടുത്ത ബന്ധുക്കളായ ഷെഫീഖ്‌, സിദ്ദീഖ്‌, മിറാഷ്‌, ഈജിപ്‌ത്‌ പൗരനായ വജ്‌ദി തുടങ്ങിയവര്‍ കുടുംബത്തെ നാട്ടിലയക്കുന്നതിന്‌ വിവിധ ഘട്ടങ്ങളില്‍ സഹായത്തിനെത്തി. നിരവധി പേര്‍ ഇതിനായി സാമ്പത്തികമുള്‍പ്പെടെ സഹായം നല്‍കാനും മുന്നോട്ട്‌ വന്നു.

നാരിയയില്‍ വാഹനാപകടം മലയാളിയടക്കം 6 പേര്‍ മരിച്ചു

ദമാം – നാരിയക്ക്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി യുവാവുള്‍പ്പെടെ ആറ്‌ പേര്‍ മരിച്ചു. ആലുവ എടയപ്രം സ്വദേശി പ്രതീഷ്‌ (26) ആണ്‌ മരിച്ച മലയാളി. പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്‌, നേപ്പാള്‍, ശ്രീലങ്ക എന്നീ നാട്ടുകാരാണ്‌ മരിച്ച മറ്റുള്ളവര്‍. ആറ്‌ പേരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്‌.പതിനഞ്ചോളം തൊഴിലാളികള്‍ യാത്ര ചെയ്‌ത മിനിബസ്‌ ടയര്‍ പൊട്ടി മറിഞ്ഞ്‌ ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ അപകടമുണ്ടായത്‌.
പരിക്കേറ്റവരെ നാരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്‌.