കൊച്ചി യാത്രക്കാരുടെ ബാഗേജ്‌ ദമാമില്‍ തന്നെ തുടരുന്നു

ദമാം: സാങ്കേതിക തകരാറ്‌ കാരണം മുടങ്ങിയ എ.ഐ. 918 വിമാനം യാത്രക്കാരുമായി കോഴിക്കോട്ടെത്തി. എന്നാല്‍ അമ്പതോളം വരുന്ന കൊച്ചി യാത്രക്കാരുടെ അണ്‍ അക്കമ്പനീഡ്‌ ബാഗേജുകള്‍ ദമാമില്‍ മാറ്റിവെച്ചാണ്‌ വിമാനം നാട്ടിലേക്ക്‌ പുറപ്പെട്ടത്‌. മസ്‌കത്ത്‌ ഒഴിവാക്കി നേരിട്ടാണ്‌ ഈ വിമാനം ദമാമില്‍ നിന്നും കോഴിക്കോട്ടെത്തിയതെന്ന്‌ വിവരം ലഭിച്ചു.
ബുധനാഴ്‌ച രാവിലെ ഒമ്പതര മണിക്ക്‌ ദമാമില്‍ എത്തേണ്ടതായിരുന്ന എ.ഐ. 918 എയര്‍ ഇന്ത്യ വിമാനമാണ്‌ സാങ്കേതിക തകരാറ്‌ കാരണം ബുധനാഴ്‌ച മസ്‌കത്തില്‍ തങ്ങിയത്‌. 23 മണിക്കൂര്‍ വൈകി ഇന്നലെ രാവിലെ എട്ടര മണിയോടെയാണ്‌ ഈ വിമാനം കോഴിക്കോട്‌, കൊച്ചി യാത്രക്കാരുമായി പുറപ്പെട്ടത്‌.
അണ്‍ അക്കമ്പനീഡ്‌ ബാഗേജുകള്‍ ദമാമില്‍ നിന്നും എടുക്കാതിരുന്നത്‌ കൊച്ചി യാത്രക്കാര്‍ക്ക്‌ ഏറെ പ്രയാസകരമായി. ബാഗേജ്‌ കോഴിക്കോട്ടെത്തിച്ചിരുന്നുവെങ്കില്‍ റോഡ്‌ മാര്‍ഗമെങ്കിലും കൊച്ചിയിലേക്ക്‌ കൊണ്ടുപോകാമായിരുന്നുവെന്ന്‌ യാത്രക്കാരുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
ബുധനാഴ്‌ച രാവിലെ കൊച്ചിയില്‍ നിന്നും കോഴിക്കോട്ട്‌ നിന്നും പുറപ്പെട്ട്‌ മസ്‌കത്തില്‍ തങ്ങേണ്ടി വന്ന വിമാനത്തിലെ യാത്രക്കാരും പീഡാനുഭവങ്ങളുമായി ദമാമിലെത്തി.






BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me