മികച്ച പ്രബോധകനുള്ള അവാര്‍ഡ്‌ ഹസ എം. നാസര്‍ മദനിക്ക്‌


ദമാം: സൗദി ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹസ ഇസ്‌ലാമിക്‌ സെന്റര്‍ ഏര്‍പ്പെടുത്തിയ വിവിധ നാട്ടുകാരായ പ്രബോധകര്‍ക്കിടയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രബോധകനുള്ള അവാര്‍ഡിന്‌ ഇസ്‌ലാമിക്‌ സെന്റര്‍ മലയാള വിഭാഗത്തിലെ എം. നാസര്‍ മദനി അര്‍ഹനായി. പുരസ്‌കാരവും, ആയിരം റിയാലിന്റെ കാഷ്‌ അവാര്‍ഡും സെന്റര്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഡയരക്‌ടര്‍ ശൈഖ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ജുഗൈമാന്‍ നാസര്‍ മദനിക്ക്‌ കൈമാറി. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ്‌ അവാര്‍ഡിന്‌ തെരഞ്ഞെടുക്കുന്നത്‌. തൊഴിലിലെ ആത്മാര്‍ത്ഥത, കൃത്യനിര്‍വഹണ താല്‍പ്പര്യം, വ്യക്തിബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, പൊതുതാല്‍പ്പര്യങ്ങളിലെ ഇടപെടല്‍, സാമൂഹിക സേവനം, ജീവനക്കാര്‍ക്കിടയിലെ സഹകരണം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ്‌ സെന്റര്‍ ഡയരക്‌ടര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക ജൂറി അവാര്‍ഡ്‌ നിര്‍ണയിക്കുന്നത്‌.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me