ദമാം എറണാകുളം ജില്ലാ ഓ.ഐ.സി.സി. അലി പെരുമ്പാവൂര്‍ പ്രസിഡന്റ്‌

ദമാം: ദമാമില്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ എറണാകുളം ജില്ലാ ഓ.ഐ.സി.സി. പ്രസിഡന്റായി അലി പെരുമ്പാവൂരും ജനറല്‍ സെക്രട്ടറിയായി സുധീര്‍ മേനോനും തിരഞ്ഞെടുക്കപ്പെട്ടു. ഷിബു മൂവാറ്റുപുഴ, (വൈ, പ്രസി,), സഗീര്‍ ആലുവ (ജോ. സെക്ര.), പരീത്‌ കാവാട്‌, (ട്രഷ.), പീറ്റര്‍ പെരുമാനൂര്‍ (ജോ. ട്രഷ.) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. റഷീദ്‌ വാലത്ത്‌ വെല്‍ഫെയര്‍ വിഭാഗ#ം കണ്‍വീനറാണ്‌. ഹംസ ഇടപ്പിള്ളി, സുധീര്‍ ആലുവ, ആസാദ്‌ കലൂര്‍, ഹനീഫ കൊച്ചി, അബ്‌ദുല്ല പോഞ്ഞാശ്ശേരി,അബ്‌ദുല്‍ കരീം ആലുവ, അബ്‌ദുല്‍ സലാം പറവൂര്‍, അബ്‌ദുല്‍ ഖാദര്‍ ആലുവ എന്നിവര്‍ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായിരിക്കും. എഞ്ചി. അബ്‌ദുല്‍ ഖാദര്‍ ആലുവയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറിബിജു കല്ലുമല സ്വാഗതം പറഞ്ഞു. ഹംസ ഇടപ്പിള്ളിയാണ്‌ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചത്‌.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me