റസൂല്‍ പൂക്കുട്ടിയുടെ ആക്ഷേപം ശരിയല്ല : പന്തളം സുധാകരന്‍

ദമാം: ഓസ്‌കാര്‍ പുരസ്‌കാരം നല്‍കി ലോകം അംഗീകരിച്ച കലാകാരനായ റസൂല്‍ പൂക്കുട്ടി സംസ്ഥാന അവാര്‍ഡ്‌ കിട്ടിയില്ല എന്നത്‌ കൊണ്ടു മാത്രം ജൂറിയെ അടച്ച്‌ ആക്ഷേപിക്കുന്നത്‌ ശരിയല്ലെന്ന്‌ ഗാനരചയിതാവ്‌ കൂടിയായ മുന്‍ മന്ത്രി പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. സിനിമാ രംഗത്ത്‌ ശബ്‌ദവും സംഗീതവും വേര്‍തിരിച്ച്‌ അറിഞ്ഞ്‌ തന്നെയാണ്‌ മുമ്പ്‌ അടൂര്‍ ഗോപാലകൃഷ്‌ണനും അരവിന്ദനും, ഷാജി എന്‍ കരുണും മറ്റും ചലച്ചിത്രങ്ങളെടുത്ത്‌ ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴശ്ശിരാജയിലെ ശബ്‌ദലേഖനം അത്ര മികച്ചതാണെന്ന്‌ തനിക്ക്‌ അഭിപ്രായമില്ലെന്ന്‌ തുറന്ന്‌ പുറഞ്ഞ പന്തളം സുധാകരന്‍ സാധാരണ ഇംഗ്ലീഷ്‌ പടങ്ങളില്‍ കാണുന്ന ഒരു രീതിക്കപ്പുറം വ്യത്യസ്‌തമായി ഒന്നുമില്ലെന്ന്‌ എടുത്തുപറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me