ദമാമില്‍ മലയാളി യുവാവ്‌ മനോനില തെറ്റിയ നിലയില്‍

ദമാം: മാനസിക സമനില തെറ്റിയ നിലയില്‍ മലയാളി യുവാവ്‌ ദമാമില്‍. മുപ്പത്തിയൊന്ന്‌ വയസുള്ള ഈ യുവാവിന്റെ പേര്‌ ഹനീഫയെന്നാണെന്നും ജീവിതാനുഭവങ്ങളിലൂടെ സമനില നഷ്‌ടമായ ഒരു ദുരന്തമാണെന്നും ആവശ്യമായ പരിചരണം നല്‍കിയ എറണാകുളും സ്വദേശി കമാല്‍ മലയാളംന്യൂസിനോട്‌ പറഞ്ഞു.
വാട്ടര്‍ ടാങ്ക്‌ മേഖലയില്‍ കടയില്‍ ജോലി ചെയ്യുന്നവരാണ്‌ കമാലിന്‌ ഈ യുവാവിനെക്കുറിച്ച്‌ വിവരം നല്‍കിയത്‌.
തെങ്കാശി സ്വദേകിയായ യുവാവ്‌ ആലുവ ഇടത്തല എം.ഇ.എസ്‌. അനാഥയാലയില്‌ അന്തേവാസിയായിരുന്നു. ബിരുദമെടുത്തു. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നാണ്‌ വിവാഹം കഴിച്ചത്‌. ഏതാണ്ട്‌ 85000 രൂപ ചെലവഴിച്ച്‌ നേടിയ വിസയിലാണ്‌ ജോലിക്കെത്തിയത്‌. ജോലിസ്ഥലത്ത്‌ പീഡനം നേരിട്ടതാണ്‌ മനോനില തെറ്റാന്‍ കാരണമായതെന്ന്‌ കരുതുന്നു.
ഇഖാമ കൈവശമില്ല. പകര്‍പ്പ്‌ മാത്രമാണുള്ളത്‌. കൈവശമുണ്ടായിരുന്ന മൊബൈല്‍ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്‌ ഈ യുവാവിന്‌ പരിചരണം നല്‍കിയവരില്‍ ഒരാളായ ഫൈസല്‍ തുമ്പക്കണ്ടി പറഞ്ഞു. തന്റെ മണിക്കൂറുകള്‍ നീണ്ട സാന്ത്വനിപ്പിക്കുന്ന ഇടപെടലുകളിലൂടെ ഹനീഫ വൈകുന്നേരത്തോടെ മിക്കവാറും സാധാരണ നില വീണ്ടെടുത്തതായി കമാല്‍ പറഞ്ഞു. സ്‌പോണ്‍സറുമായി ബന്ധപ്പെടുന്നതിന്‌ അധികാരപത്രം ആവശ്യപ്പെട്ട്‌ സാമൂഹിക പ്രവര്‍ത്തകനായ ഷാജി വയനാട്‌ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്‌ അപേക്ഷ നല്‍കുന്നതായി കമാല്‍ അറിയിച്ചു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me