വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ദമാമില്‍ ഏകദിന സിജി ശില്‍പ്പശാല

ദമാം: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ഇന്ത്യ (സിജി) ദമാം ചാപ്‌റ്റര്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി അല്‍കോബാറില്‍ ഏകദിന ക്യാമ്പ്‌ സംഘടിപ്പിച്ചു.
അല്‍ഖൊസാമ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പ്‌ല്‍ ശ്രീദേവി മേനോന്‍ കുട്ടികള്‍ക്ക്‌ ടീന്‍ ഏജ്‌ എന്ന വിഷയത്തിലും, രക്ഷിതാക്കള്‍ക്കായി ടീനേജ്‌ പാരന്റിംഗ്‌ എന്ന വിഷയത്തിലും പ്രത്യേകം ശില്‍പ്പശാല നടത്തി. സഫ ക്ലിനിക്കിലെ പീഡിയാട്രിക്‌ സ്‌പെഷ്യലിസ്റ്റ്‌ ഡോ. ഹാഷിഖ്‌ കളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ടീനേജ്‌ ഹെല്‍ത്ത്‌ എന്ന വിഷയം ക്ലാസെടുത്തു. സിജി റിസോഴ്‌സ്‌ പേഴ്‌സണ്‍ സുഹൈല്‍ അബ്‌ദുല്ലയുടെ സ്റ്റഡി ടെക്‌നിക്ക്‌ എന്‌ സെഷന്‍ അറിവ്‌ പകരുന്നതായി. സൈതാലിക്കുട്ടി നയിച്ച ഗ്രൂപ്പ്‌ ഡിസ്‌കഷന്‍ ആനുകാലിക വിഷയത്തോട്‌ പ്രതികരിക്കാനും, സ്വന്തം കാഴ്‌ചപ്പാടുകല്‍ പ്രതിഫലിപ്പിക്കാനുമുള്ള വേദിയായി.
കേരളത്തില്‍ സിജി നടത്തിയ എക്‌സ്‌പാ സ്‌കാന്‍ 2009 ക്യാമ്പില്‍ പ്രിന്‍സും പേളും ആയി തിരഞ്ഞെടുക്കപ്പെട്ട ദാമില്‍ നിന്നുള്ള ഫര്‍ഹാന്‍ സി,. കോയ, നികിത ആയിശ സയീം എന്നീ കുട്ടികളെ മെമന്റോ നല്‍കി ആദരിച്ചു.
സിജി ദമാം ചാപ്‌റ്റര്‍ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ റഷീദ്‌ ഉമര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്‌ഠറി നജീബ്‌ അരഞ്ഞിക്കല്‍ നന്ദി പറഞ്ഞു. സിറാജുദ്ദീന്‍ അബ്‌ദുല്ല, അബൂബക്കര്‍, ഹസന്‍കോയ, ഹബീബ്‌, മുഹമ്മദലി, റഫീഖ്‌, ഹാഫിസ്‌, ശിയാസ്‌ തുടങ്ങിയവര്‍ സംഘാടനത്തിന്‌ നേതൃത്വം നല്‍കി.