കൊല്ലങ്കോട്‌ - തൃശൂര്‍ റെയില്‍വെ പാത ആവശ്യപ്പെട്ട്‌ ഇ-മെയില്‍ കാമ്പയിന്‍

ദമാം: കൊല്ലങ്കോട്‌ - തൃശൂര്‍ റെയില്‍വെ പാത നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദമാം കെ.എം,സി.സി. പാലക്കാട്‌, തൃശൂര്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനമായ നാളെ കേന്ദ്ര റയില്‍വെ മന്ത്രാലയത്തിന്‌ ഇ-മെയില്‍ സന്ദേശം അയക്കും. 56 കിലോമീറ്റര്‍ നീളം വരുന്ന ഈ പാതയുടെ സര്‍വേ 1942ല്‍ പൂര്‍ത്തിയാക്കിയതാണ്‌. 2007 സെപംതബറില്‍ പാലക്കാട്‌ റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ചതിനെത്തുടര്‌ന്‌ന്‌ കേന്ദ്ര - കേരള സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഏഴിന റെയില്‍വേ പാക്കേജില്‍ പ്രധാന ഇനമായി തിരഞ്ഞെടുത്തതാണ്‌ ഈ പദ്ധതി, ഗോവ, താനൂര്‍, ഗുരുവായൂര്‍, തൃശൂര്‍, കൊല്ലംകോട്‌, ദിണ്ടിക്കല്‍, മധുര, തൂത്തുക്കുടി, എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‌ വളരെ എളുപ്പം സാധിക്കുന്ന ഈ പാതയുടെ നിര്‍മ്മാണ്‌ കഴിയും വേഗം പൂര്‍ത്തിയാക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
നാളെ ഞായറാഴ്‌ച നവംബര്‍ ഒന്നിന്‌ വൈകിട്ട്‌ എട്ട്‌ മുതല്‍ രാത്രി 11 മണി വരെ ദമാം സഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സമാന മനസ്‌കര്‍ക്കും പങ്കുചേരാമെന്ന്‌ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ അശ്‌റഫ്‌ ആളത്ത്‌, ജനറല്‍ സെക്രട്ടറി ഇഖ്‌ബാല്‍ വടക്കമഞ്ചരി, തൃശൂര്‍ പ്രസിഡന്റ്‌ സുലൈമാന്‍ കളംതോട്‌, ജനറല്‍ സെക്രട്ടറി പി.ജെ. അബ്‌ദുല്‍ റഹീം എന്നിവര്‍ പറഞ്ഞു.