ആലുവ സ്വദേശി ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

ദമാം: ആലുവ ചെമ്പര്‍ക്കി സ്വദേശി എട്ടിയില്‍ മുസ്‌തഫയുടെ മകന്‍ അബ്‌ദുല്‍ സത്താര്‍ (37) വ്യാഴാഴ്‌ച െഹൃദയാഘാതം മൂലം നിര്യാതനായി.
ഉമ്മ: ബീഫാത്തിമ. ഭാര്യ: ഷിബ്‌ന. ഹാഫിസ, ഫാതിമ നസ്‌റീന്‍ എന്നിവര്‍ മക്കളാണ്‌. സഹോദരന്‍ ഷാജി ദമാമില്‍ ജോലി ചെയ്യുന്നു. പതിമൂന്ന്‌ വര്‍ഷമായി ദമാമിലുണ്ടായിരുന്ന ജ്യേഷ്‌ഠന്‍ അബൂബക്കര്‍ ഒരു വര്‍ഷം മുമ്പാണ്‌ നാട്ടിലേക്ക്‌ മടങ്ങിയത്‌.
എട്ട്‌ വര്‍ഷമായി ദമാമിലുള്ള സത്താര്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഒരു വര്‍ഷം മുമ്പാണ്‌ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയത്‌. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സത്താറിനെ സഹോദരന്‍ ഷാജി ദമാം അല്‍ മാന ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സത്താറിന്റെ മൃതദേഹം ഇന്നലെ ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ ആശുപത്രി മോര്‍ച്ഛറിയിലേക്ക്‌ മാറ്റി. മൃതദേഹം ദമാമില്‍ ഖബറടക്കുന്നതിന്‌ വീട്ടുകാരുടെ അനുമതി ലഭിച്ചതായും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ഷാജി പറഞ്ഞു.