ദമാമില്‍ വിജ്ഞാനവും വിനോദവും പകര്‍ന്ന്‌ മുന എക്‌സ്‌പോ തുടങ്ങി

ദമാം: അറിവ്‌ പകരുന്ന ഒട്ടേറെ വിഭവങ്ങളുമായി ദമാമില്‍ അല്‍ മുന സ്‌കൂള്‍ വിപുലമായ മുന എക്‌സ്‌പോ 2009 സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല്‌ മണിക്ക്‌ ഡോക്‌ടര്‍ ആദില്‍ അല്‍ ദോസരി (കെ.എഫ്‌.യു.പി.എം) മേളയുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചു. റിമോട്ട്‌ ബട്ടണ്‍ അമര്‍ത്തി സ്‌ക്രീന്‍ മാറ്റിയ അദ്ദേഹം ആകാശത്തേക്ക്‌ വര്‍ണബലൂണുകള്‍ പറത്തി. വിദ്യാഭ്യാസ മന്ത്രാലയം വിദേശ വിദ്യാഭ്യാസ വകുപ്പ്‌ പ്രതിനിധി ഹുസൈന്‍, അല്‍ മുന മാനേജര്‍ ബദര്‍ അല്‍ നാസര്‍, അല്‍ഖൊസാമ പ്രിന്‍സിപ്പല്‍ ശ്രീദേവി തുടങ്ങിയവരും സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.
എം.ഡി. ടി.പി. മുഹമ്മദ്‌, ഡയരക്‌ടര്‍ അബ്‌ദുല്‍ ലത്തീഫ്‌. പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റ്റര്‍, ഹെഡ്‌മാസ്റ്റര്‍ അബ്‌ദുല്‍ ഖാദര്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.
നാല്‍പ്പതോളം സ്റ്റാളുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അനധ്യാപകര ജീവനക്കാരുടെയും സഹകണത്തോടെ മേള ഒരുക്കിയത്‌ ടെന്‍സി ഷിബു കണ്‍വീനറും ഷാലിന്‍ അര്‍ഷദ്‌ ജോയിന്റ്‌ കണ്‍വീനറുമായുള്ള സംഘാടകസമിതിയാണ്‌. കുടുംബിനികളുള്‍പ്പെടെ നിരവധി പേര്‍ ഇന്നലെ തന്നെ പ്രദര്‍ശനം വീക്ഷിക്കാനെത്തിയിരുന്നു. ഇന്ന്‌ വൈകുന്നേരം നാല്‌ മണി മുതല്‍ രാത്രി 9 മണി വരെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും കാണാന്‍ അവസരം ലഭിക്കും