ഡോ. പി.കെ. പോക്കര്‍ ദമാമില്‍ നവോദയ പഠന ക്യാമ്പ്‌ ഇന്ന്‌

ദമാം: പ്രമുഖ ഇടത്‌പക്ഷ എഴുത്തുകാരനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയരക്‌ടറുമായ ഡോ. പി.കെ. പോക്കര്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി സൗദിയിലെത്തി. കോഴിക്കോട്ട്‌ നിന്നും ഇത്തിഹാദ്‌ വിമാനത്തില്‍ രാവിലെ ഒമ്പത്‌ മണിയോടെ ദമാമിലെത്തിയ അദ്ദേഹത്തെ നവോദയ നേതാക്കളായ സി.വി ജോസ്‌, ഇ.എം. കബീര്‍, പവനന്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.
ഖതീഫില്‍ ദമാം നവോദയ ഇന്ന്‌ സംഘടിപ്പിക്കുന്ന പഠനക്യാമ്പില്‍ രാവിലെ ഒമ്പത്‌ മണിക്ക്‌ അധിനിവേശവും സംസ്‌കാരവും ചെറുത്ത്‌ നില്‍പ്പും എന്ന വിഷയവും ഉച്ചക്ക്‌ ശേഷം ഒന്നര മണിക്ക്‌ സംസ്‌കാരവും രാഷ്ര്‌ട്രീയവും എന്ന വിഷയവും അദ്ദേഹം അവതരിപ്പിക്കും. വൈകുന്നേരം അഞ്ച്‌ മണിക്ക്‌ ദമാം നവോദയ സംഘടിപ്പിച്ച നൂറ്‌ ദിവസം നീണ്ടുനിന്ന ഇ.എം.എസ്‌. ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ഡോ. പോക്കര്‍ മുഖ്യാതിഥിയായിരിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക്‌ 0551066566, 0506991651, 0507482375 നമ്പറുകളില്‍ ബന്ധപ്പെടണം.