ഗ്ലോബല്‍ സെവന്‍സ്‌ ഫുട്‌ബോള്‍ മേളക്ക്‌ ദമാമില്‍ ഇന്ന്‌ തുടങ്ങുന്നു

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ മേള ദമാമില്‍ ഇന്ന്‌ തുടങ്ങുന്നു.
ബദര്‍ അല്‍ റബീ, കോര്‍ണിഷ്‌ സോക്കര്‍, തെക്കേപ്പുറം എഫ്‌.സി, മുസ്‌തനീര്‍ എഫ്‌.സി., ടൊയോട്ട യംഗ്‌സ്റ്റാര്‍, ദമാം സ്‌പോര്‍ടിംഗ്‌ സെന്റര്‍ എന്നീ ആറ്‌ ടീമുകളാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതെന്ന്‌ കൗണ്‍സില്‍ സ്‌പോര്‍ട്‌സ്‌ സമിതി പ്രസിഡന്റ്‌ സി. അബ്‌ദുല്‍ റസാഖ്‌ അറിയിച്ചു.
ഇന്ന്‌ രാത്രി ഏഴര മണിക്ക്‌ ഉദ്‌ഘാടന മത്സരത്തില്‍ കോര്‍ണിഷ്‌ സോക്കറും അല്‍ മുസ്‌തനീര്‍ എഫ്‌.സിയും തമ്മില്‍ ഏറ്റുമുട്ടും. നോക്കൗട്ട്‌ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ക്ക്‌ ദമാം ജവാസാത്ത്‌ ഓഫീസിന്‌ സമീപമുള്ള ഗ്രൗണ്ടില്‍ ഫ്‌ളഡ്‌ ലിറ്റ്‌ സൗകര്യം ഏര്‍പ്പെടുത്തിയാണ്‌ വേദിയൊരുക്കുന്നത്‌. വിജയികള്‍ക്ക്‌ റോളിംഗ്‌ ട്രോഫിക്ക്‌ പുറമെ പ്രൈസ്‌ മണിയായി 5001 റിയാലും പരാജിതര്‍ക്ക്‌ 3001 റിയാലുമാണ്‌ സമ്മാനം.