എം.ജി യൂനിവേഴ്‌സിറ്റി ഓഫ്‌ ക്യാമ്പ്‌ ബി.കോം ബഹ്‌റൈന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ റാങ്കുകള്‍

ദമാം: എം.ജി. യൂനിവേഴ്‌സിറ്റി 2009 മെയില്‍ നടത്തിയ ഫൈനല്‍ ബി.കോം ഓഫ്‌ കാമ്പസ്‌ പരീക്ഷയില്‍ ബഹ്‌റൈന്‍ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മാനേജ്‌മെന്റ്‌ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച വിജയം. മുംബൈ സ്വദേശിനി നിഖിത കുമാര്‍ ഒന്നാം റാങ്കും മലയാളി വിദ്യാര്‍ത്ഥിനി നമിത ആര്‍. കുമാര്‍ മൂന്നാം റാങ്കും നേടി. പതിമൂന്ന്‌ കുട്ടികള്‍ക്ക്‌ ഫസ്റ്റ്‌ ക്ലാസും പന്ത്രണ്ട്‌ കുട്ടികള്‍ക്ക്‌ സെകന്റ്‌ ക്ലാസും ലഭിച്ചു. തൃശൂര്‍ സ്വദേശി ആര്‍. കുമാറിന്റെയും ശാന്തകുമാരിയുടെയും മകളാണ്‌ നമിത. ബഹ്‌റൈനില്‍ നിന്നും പത്താം ക്ലാസ്‌ വിജയിച്ച ശേഷം നാട്ടില്‍ നിന്നാണ്‌ പ്ലസ്‌ ടു നേടിയത്‌.
ദുബായ്‌ യൂനിവേഴ്‌സല്‍ എംപയര്‍ ഇന്‍സ്റ്റ്‌റ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജയിലെ വിക്‌ടോറിയ ജൂലിയാന ഹോക്കാണ്‌ രണ്ടാം റാങ്ക്‌. ഇന്നലെയാണ്‌ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയത്‌. പുനര്‍ മൂല്യ നിര്‍ണയത്തിന്‌ നവംബര്‍ 26വരെയും സൂക്ഷ്‌മ പരിശോധനക്ക്‌ 30 വരെയും അപേക്ഷിക്കാമെന്ന്‌ യൂനിവേഴ്‌സിറ്റിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.