യുവത്വം - നന്മക്ക്‌ നവോത്ഥാനത്തിന്‌ ജുബൈലില്‍ ദൈ്വമാസ കാമ്പയിന്‍

ദമാം: യുവത്വം നന്മക്ക്‌ നവോത്ഥാനത്തിന്‌ എന്ന പ്രമേയം ആസ്‌പദമാക്കി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദൈ്വമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇന്ന്‌ ആരംഭിക്കുന്ന കാമ്പയിന്‍ ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കും. ഇന്ന്‌ രാത്രി 7 മണിക്ക്‌ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദ്‌ മദീനി നിര്‍വഹിക്കും. ജുബൈല്‍ ഗോള്‍ഡ്‌ മാര്‍ക്കറ്റിന്‌ സമീപമുള്ള ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ മൗലവി ഷഫീഖ്‌ അസ്‌ലം പ്രമേയ വിശദീകരണം നടത്തും.
അടുത്ത വര്‍ഷം ജനവരി 1,2,3 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന ഐ.എസ്‌.എം. സംസ്ഥാന സമ്മേളനത്തിന്റെ ജുബൈല്‍ ഏരിയാ തല പ്രചരണ ഉദ്‌ഘാടനം ഡോ. അബൂബക്കര്‍ സിദ്ദീഖ്‌ നിര്‍വഹിക്കും. കാമ്പയിനോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന സി.ഡി, ലഘുലേഖ പ്രകാശനവും ഇതേ ചടങ്ങില്‍ നടക്കും.
രണ്ട്‌ മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി നമസ്‌കാരം പ്രവാചകര ചര്യയില്‍, ഹദീസ്‌ പ്രാമാണികതയും വിശ്വാസ്യതയും, ഇസ്‌ലാമിലെ അഴാസന്തര വിഭാഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രത്യേക ചര്‍ച്ചാ, പഠന ക്ലാസുകള്‍ നടക്കും. ഇതിന്‌ പുറമെ കുടുംബസംഗമം, ടീന്‌സ്‌ മീറ്റ്‌, ബാലസംഗമം, അയല്‍കൂട്ടം, ഓപ്പണ്‍ ഫോറം, പ്രശ്‌നോത്തരി, ആരോഗ്യ - വിദ്യാഭ്യാസ സെമിനാര്‍, സാമൂഹിക - ക്ഷേമ - റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കും. ബലിപെരുന്നാളിന്‌ അനുബന്ധമായി നടത്തുന്ന കലാ-കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷനും, കാംപയിനോടനുബന്ധിച്ച്‌ ആരംഭിക്കും.
ഇസ്‌ലാഹി സെന്റര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. അബൂബക്കര്‍ സിദ്ദീഖ്‌ (ചെയ.), ഹബീബ്‌ പാലത്തിങ്ങല്‍ (ജന. കണ്‍.) നൂര്‍മുഹമ്മദ്‌ താണ (വൈ. ചെയ.), അബ്‌ദുല്‍ റഊഫ്‌ ഫറോഖ്‌ (കണ്‍.) മുസ്വദ്ദിഖ്‌ അരീക്കോട്‌ (ഡയരക്‌ടര്‍) എന്നിവര്‍ ഭാരവാഹികളായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഫിനാന്‍സ്‌, പ്രോഗ്രാം, ദഅ്‌വത്ത്‌, പബ്ലിസിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പബ്ലിഷിംഗ്‌ ആന്റ്‌ ഐ.ടി, ഭക്ഷണം, സ്റ്റേജ്‌, വീഡിയോ, ഉപസമിതികളും രൂപീകരിച്ചു. ഹബീബ്‌ റഹ്‌മാന്‍, അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.