ദമാമില്‍ മുന എക്‌സ്‌പോ ഒക്‌ടോ. 29,30ന്‌

ദമാം: അല്‍ മുന ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന മുന എക്‌സ്‌പോ 09 ഒക്‌ടോബര്‍ 29,30ന്‌. സ്‌കൂള്‍കാമ്പസില്‍ ഒക്‌ടോബര്‍ 29ന്‌ വ്യാഴാഴ്‌ച വൈകുന്നേരം മൂന്നര മണിക്ക്‌ കിഴക്കന്‍ പ്രവിശ്യാ വിദേശ വിദ്യാഭ്യാസ വിഭാഗം ഡയരക്‌ടര്‍ മുബാറക്‌ ബുബ്‌ഷൈത്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌
എം.ഡി. ടി.പി. മുഹമ്മദ്‌, പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമ്പതോളം സ്റ്റാളുകളിലായി ഒരുക്കുന്ന പ്രദര്‍ശനം കാണുന്നതിന്‌ അയ്യായിരത്തോളം സന്ദര്‍ശകരത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അവര്‍ പറഞ്ഞു. ഡയരക്‌ടര്‍ അബ്‌ദുല്‍ ലത്തീഫ്‌, ഹെഡ്‌മാസ്റ്റര്‍ അബ്‌ദുല്‍ ഖാദര്‍ മാസ്റ്റര്‍ എന്നിവരും സംബന്ധിച്ചു.
ആരംഭിച്ച്‌ രണ്ട്‌ വര്‍ഷത്തിനിടയില്‍ ആയിരത്തില്‍പ്പരം കുട്ടികളുമായി വളര്‍ച്ചയുടെ പടവുക്‌ കയറിയ സ്‌കൂള്‍ രക്ഷിതാക്കളുടെ#ുയം വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും പ്രശ്‌സ നേടിയതില്‍ അവര്‍ സംതൃപ്‌തി രേഖപ്പെടുത്തി.
ടെന്‍സി ഷിബു കണ്‍വീനറും ഷാലിന്‍ അര്‍ഷദ്‌ ജോയിന്റ്‌ കണ്‍വീനറുമായുള്ള സംഘാടകസമിതിയാണ്‌ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സഹകണത്തോടെ മേള ഒരുക്കിയത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ കേവലം അറിവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്നതിലുപരി ആധുനിക വിദ്യാഭ്യാസം കുട്ടികളുടെ സര്‍വതോന്മുഖമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയും അവരിലെ ക്രിയാത്മകതയും, സ്വപ്‌നങ്ങളും പുറത്തെടുക്കുകയും ഒപ്പം കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതുമാണെന്നും ഈ ലക്ഷ്യത്തോടെയാണ്‌ പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ വിശദീരിച്ചു.
വിദ്യാര്‍ത്ഥികളെ വ്യത്യസ്‌ത ക്ലബ്ബുകളായി തിരിച്ച്‌ ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയാണ്‌ മുന എക്‌സ്‌പോ സംഘടിപ്പിക്കുന്നത്‌. അടിസ്ഥ#ാന ശാസ്‌ത്രം, സാമൂഹിക ശാസ്‌ത്രം, ഗണിത ശാസ്‌ത്രം, സാഹിത്യം, കല, ഐ.ടി.തുടങ്ങി വ്യത്യസ്‌ത മേഖലകളില്‍ കുട്ടികളുടെ കൊച്ചുകൊച്ചു കണ്ടെത്തലുകള്‍ ഒരുങ്ങിക്കഴിഞ്ഞു. മനുഷ്യ ശരീരത്തിലെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ തൊട്ട്‌ ഭൗമ - സൗര പ്രതിഭാസങ്ങള്‍ വരെ സ്റ്റാളുകളില്‍ ചിത്രീകരിക്കപ്പെടും.
ഒക്‌ടോബര്‍ 29നും മുപ്പതിനും വൈകുന്നേരം നാല്‌ മണി മുതല്‍ രാത്രി 9 മണി വരെ എക്‌സ്‌പോ പൊതുജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും തുറന്ന്‌ കൊടുക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.