ഡോ. പി.കെ. പോക്കര്‍ 29ന്‌ ദമാമിലെത്തുന്നു

ദമാം: പ്രമുഖ ഇടത്‌പക്ഷ എഴുത്തുകാരനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയരക്‌ടറുമായ ഡോ. പി.കെ. പോക്കര്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി വ്യാഴാഴ്‌ച 29ന്‌ സൗദിയിലെത്തുന്നു. ദമാം നവോദയ സംഘടിപ്പിച്ച നൂറ്‌ ദിവസം നീണ്ടുനിന്ന ഇ.എം.എസ്‌. ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ അദ്ദേഹം സംബന്ധിക്കും. ഒക്‌ടോബര്‍ 30ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിക്ക്‌ സമാപന സമ്മേളനം ഖതീഫില്‍ നടക്കുമെന്ന്‌ നവോദയ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
രാജ്യസഭാ ഉപനേതാവും, സി.പി.ഐ.(എം) കേന്ദ്ര കമമിറ്റിയംഗവുമായിരുന്ന എ. വിജയരാഘവനാണ്‌ കിഴക്കന്‍ പ്രവിശ്യയിലെ ഇ.എം.എസ്‌. ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ദമാമില്‍ നിര്‍വഹിച്ചത്‌. ജന്മശതാബ്‌ദി ആഘോഷപരിപാടികളുടെ ഭാഗമായി കുട്ടികള്‍ക്ക്‌ ചിത്രരചനാ മത്സരവും സ്‌ത്രീകള്‍ക്ക്‌ ഉപന്യാസ മത്സരവും വിവിധ മേഖലകളില്‍ സെമിനാറുകളം സംഘടിപ്പിച്ചിരുന്നു.
ഒക്‌ടോബര്‍ 30ന്‌ കാലത്ത്‌ സംസ്‌കാരവും രാഷ്ര്‌ട്രീയവും, അധിനിവേശവും സംസ്‌കാരവും എന്നീ വിഷയങ്ങളില്‍ പഠനക്യാമ്പും ഒരുക്കുന്നുണ്ട്‌. കാലത്ത്‌ ഒമ്പത്‌ മണിക്കാണ്‌ ക്യാമ്പ്‌ ആരംഭിക്കുക. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക്‌ 0551066566, 0506991651, 0507482375 നമ്പറുകളില്‍ ബന്ധപ്പെടണം.