ചാലക്കുടി സ്വദേശി ആന്റണി ജുബൈലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

ദമാം: തൃശൂര്‍ ചാലക്കുടി സ്വദേശി ലാസറിന്റെ മകന്‍ ആന്റണി മേക്കാട്ടുകുളം ലാസര്‍ (34) ഇന്നലെ പുലര്‍ച്ചെ ജുബൈലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
അമ്മ: മേരി, ഭാര്യ: ജിബി. ഒന്നര വയസുള്ള ഒരു മകനുണ്ട്‌.
ഹുസൈന്‍ എം. അലി എസ്റ്റാബ്ലിഷ്‌മെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ആന്റണി ജുബൈലിലെ ഒരു പ്രമുഖ കമ്പനിക്ക്‌ കീഴിലാണ്‌ ജോലി ചെയ്‌തിരുന്നത്‌.
ഹുസൈന്‍ അലി കമ്പനിയുടെ ക്യാമ്പില്‍ ഉറക്കത്തിനിടയില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്റണിയെ കൂടെ താമസിക്കുന്ന ബന്ധു ഡെന്നിയും മററ്‌ സുഹൃത്തുക്കളും ചേര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന്‌ മാതൃസഹോദരി പുത്രന്‍ ഷിബു പറഞ്ഞു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്‌. നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നാസ്‌ വക്കം (നവോദയ) പൂര്‍ത്തിയാക്കുന്നതായി വിവരം ലഭിച്ചു.