ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പരിസ്ഥിതി ക്ലബ്‌ തുടങ്ങി

ദമാം: ഗ്രീന്‍ തംപ്‌ എന്ന പേരില്‍ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ്‌ മിഡില്‍ സെക്‌ഷനില്‍ പരിസ്ഥിതി ക്ലബ്‌ രൂപീകരിച്ചു. പ്രകൃതിയെക്കുറിച്ചും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അവബോധം പകരുക, പരിസ്ഥിതി സംബന്ധമായ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ്‌ ക്ലബിന്റെ ലക്ഷ്യം. ലളിതമായ ചടങ്ങില്‍ സ്‌കൂളിന്റെ റൂഫ്‌ ഗാര്‍ഡിനില്‍ പൂച്ചെടി നട്ട്‌ പ്രിന്‍സിപ്പല്‍ ഡോ. ഇ.രക. മുഹമ്മദ്‌ ഷാഫി ക്ലബ്‌ പ്രവര്‍ത്തന പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ഗേള്‍സ്‌ സെക്‌ഷന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ ലഫ്‌. കേണല്‍ ജെ.എഫ്‌. റോഖ്‌, ബോയ്‌സ്‌ സെക്‌ഷന്‍ വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. അന്‍വര്‍ ബാച്ച, രജിസ്‌ട്രാര്‍ ജി. തിവാരി, ചീഫ്‌ ലൈബ്രേറിയന്‍ നസീര്‍ മണിയംകുളം, പരീക്ഷാ കണ്‍ട്രോളര്‍ മെഹ്‌നാസ്‌ ഫരീദ്‌, നജ്‌മ നഖാത്‌, ഹെഡ്‌മിസ്‌ട്രസ്‌ മറിയു സഗീര്‍ തുടങ്ങിയവരും ചെടികള്‍ നട്ടു. വിവിധ ക്ലാസ്‌ അധ്യാപികമാരുടെയും പ്രതിനിധികളുടെയും സഹകരണത്തോടെ സീനിയര്‍ ടീച്ചര്‍ റൂബി ജോസഫ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഒരു കുട്ടി ഒരു ചെടി എന്ന പ്രമേയവുമായി തോട്ടം, മാലിന്യ നിര്‍മ്മാര്‍ജനവും ജൈവ കമ്പോസ്റ്റും, ബുള്ളറ്റിന്‍ ബോര്‍ഡ്‌ പ്രദര്‍ശനം, പ്രകൃതി സംരക്ഷണത്തെക്കുറിച്ച്‌ ന്യൂസ്‌ ലെറ്റര്‍, ക്ലീന്‍ സ്‌കൂള്‍ ദിനാഘോഷം, പരിസ്ഥിതി വിജ്ഞാനത്തിന്‌ ഉതകുന്ന പഠനയാത്രകള്‍ തുടങ്ങിയ പരിപാടികളില്‍ ക്ലബ്‌ അംഗങ്ങള്‍ സജീവ പങ്കാളിത്തം വഹിക്കുമെന്ന്‌ പത്രക്കുറിപ്പില്‍ അറിയിച്ചു. ഗോ ഗ്രീന്‍ ബി.എം.എസ്‌ (ബോയ്‌സ്‌ മെഡില്‍ മിഡില്‍ സെക്‌ഷന്‍) എന്ന പരിസ്ഥിതി ദിന പദ്ധതിയുടെ അനുബന്ധമായായണ്‌ ക്ലബ്‌ രൂപംകൊണ്ടത്‌. വിദ്യാര്‍ത്ഥിഖളില്‍ നിന്നും നല്ല പ്രതികരണമാണ്‌ പദ്ധതിക്ക്‌ ലഭിച്ചതെന്ന്‌ സംഘാടകര്‍ വ്യക്തമാക്കി.