നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്‌ ദമാമില്‍ ഇന്ന്‌ തുറക്കുന്നു

ദമാം: ഇന്ത്യന്‍ ഉത്‌പന്നങ്ങളുടെ സൗദിയിലെ ഏറ്റവും വിപുലമായ വിപണനകേന്ദ്രമായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ദമാമില്‍ ഇന്ന്‌ തുറക്കുന്നു. ദമാം വാട്ടര്‍ ടാങ്കിന്‌ സമീപം അല്‍ ബിലാദ്‌ മാളില്‍ ഇന്ന്‌ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ അല്‍ ശര്‍ഖിയ ചേമ്പര്‍ അഭിഭാഷക സമിതി അധ്യക്ഷന്‍ ഖാലിദ്‌ അല്‍ സാലെഹ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ദമാം പോലീസ്‌ മേധാവി ക്യാപ്‌റ്റന്‍ സാദ്‌ അല്‍ ഖുബൈസി, നെസ്റ്റോ ഗ്രൂപ്പ്‌ എം.ഡി. കെ.പി. ബഷീര്‍ തുടങ്ങിയവരുള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. ഉദ്‌ഘാടന ചടങ്ങില്‍ മിക്കി മൗസ്‌ തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ലൈവ്‌ അവതരണം കൗതുകം പകരും.
പ്രമുഖ വ്യാപാര ശൃംഖല ജീപ്പാസ്‌ ഗ്രൂപ്പിന്റെ ഭാഗമായ നെസ്റ്റോ ദമാമില്‍ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ആകര്‍ഷകമായ ഓഫറുകളാണ്‌ പ്രഖ്യാപിക്കുന്നത്‌. ഈ ഓഫറുകള്‍ രണ്ടാഴ്‌ചക്കാലം നീണ്ടുനില്‍ക്കും. ഉദ്‌ഘാടനചടങ്ങിലും തുടര്‍ന്നും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ നാസര്‍ അബൂബക്കര്‍, ഡയരക്‌ടര്‍ സി.കെ. ഷംസുദ്ദീന്‍, ഡയരക്‌ടര്‍ എം.കെ. സിദ്ദീഖ്‌, ദമാം ജനറല്‍ മാനേജര്‍ അഷ്‌റഫ്‌ (കണ്ണൂര്‍) എന്നിവര്‍ എല്ലാവരുടെയും സഹകരണം തേടി.