ന്യൂനപക്ഷ സമൂഹത്തിന്‌ സി.എച്ച്‌ അന്തസും ആര്‍ജവവും നല്‍കി

ദമാം: ന്യൂനപക്ഷ സമൂഹത്തിന്‌ ജന്മനാട്ടില്‍ അന്തസോടും ആര്‍ജവത്തോടും കൂടി ജീവിക്കാന്‍ ആദര്‍ശത്തിലൂന്നിയ നിലപാട്‌ പുലര്‍ത്തിയ അതുല്യവ്യക്തിത്വമായിരുന്നു സി.എച്ച്‌. മുഹമ്മദ്‌ കോയയെന്ന്‌ അല്‍കോബാറില്‍ നടന്ന അനുസ്‌മരണ സംഗമത്തിലെ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. സ്വന്തം സമുദായത്തെയും അവര്‍ ഉള്‍ക്കൊള്ളുന്ന പൊതു സമൂഹത്തെയും വിദ്യാഭ്യാസപരമായും ഭൗതികപരമായും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം പരിശ്രമിച്ചു. മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്‌ ഇന്ത്യന്‍ ഭരണഘടനാ വിഭാവന ചെയ്യുന്ന തുല്യതയുടെ താല്‍പ്പര്യമാണെന്ന്‌ യാണെന്ന്‌ അദ്ദേഹം സമൂഹത്തെ ബോധ്യപ്പെടുത്തി. ദേശീയ രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും പക്വമായ നിലപാടുകളിലൂടെ സി.എച്ച്‌. ശ്രദ്ധയാകര്‍ഷിച്ചു. സി.എച്ചിന്റെ ജനപ്രതിനിധിസ്ഥാനവും മന്ത്രിസ്ഥാനവും ന്യൂനപക്ഷങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാനത്തിന്‌ ആക്കം കുട്ടിയതായും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. അല്‍കോബാര്‍ കെ.എം.സി.സി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം കിഴക്കന്‍ പ്രവിശ്യാ കെ.എം.സി,.സി. സീനിയര്‍ വൈസ്‌പ്രസിഡന്റും ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആക്‌ടിംഗ്‌ ചെയര്‍മാനുമായ യു.എ. റഹീം ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ്‌ പി.പി. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. മുസ്‌തഫാ കമാല്‍ കോതമംഗലം സി.എച്ച്‌. അനുസ്‌മരണ പ്രബന്ധം
ദമാം അല്‍മുന ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എം.ഡി. ടി.പി. മുഹമ്മദ്‌, പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍, അബ്‌ദുല്‍ ലത്തീഫ്‌ ചേലേമ്പ്ര,സ ബക്കര്‍ എടയനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.എച്ച്‌. അനുസ്‌മരണ ഗാനം മരക്കാര്‍ കുട്ടി ഹാജി ആലപിച്ചു.
റഫീഖ്‌ പൊയില്‍ത്തൊടി സ്വാഗതവും ഇഫ്‌തിയാസ്‌ അഴിയൂര്‍ നന്ദിയും പറഞ്ഞു. സുലൈമാന്‍ കൂലേരി ഖിറാഅത്ത്‌ നടത്തി.