ജുബൈലില്‍ തസ്‌ഫിയ ഏക ദിന ക്യാമ്പ്‌ നാളെ

ദമാം: ജുബൈല്‍ ദഅവാ സെന്ററും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വിജ്ഞാനവേദി നാളെ ദഅ്‌വാ സെന്റര്‍ പള്ളിയില്‍ രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ച്‌ മണി വരെ നടക്കുന്ന വിജ്ഞാന സംഗമത്തില്‍ പ്രമുഖ പണ്‌ഡിതരായ സുഹൈര്‍ ചുങ്കത്തറ, മോയിന്‍കുട്ടി മദനി (ജിദ്ദ), ശാകിര്‍ ഹുസൈന്‍ സ്വലാഹി (താദിക്‌, റിയാദ്‌) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
കുട്ടികള്‍ക്കായി ര ബാബുത്തസ്‌ഫിയ എന്ന പരിപാടി ാവിലെ എട്ടര മണിക്ക്‌ ദഅ്‌വാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികള്‍ക്ക്‌ ക്യാമ്പില്‍ സമ്മാനം നല്‍കും. ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിജ്ഞാന സംഗമത്തിന്‌ എത്തുന്നതിന്‌ വാഹന സൗകര്യവും
ക്യാമ്പില്‍ സംബന്ധിക്കുന്നവര്‍ക്ക്‌ ഭക്ഷണവും ദഅ്‌വാ സെന്റര്‍ ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.