ദമാം പോര്‍ട്ടിന്‌ സമീപം വാഹനാപകടത്തില്‍ മലയാളിക്ക്‌ പരിക്ക്‌

ദമാം: ദമാം കിംഗ്‌ അബ്‌ദുല്‍ അസീസ്‌ പോര്‍ട്ടിന്‌ സമീപം റാക്ക റോഡില്‍ മൂന്ന്‌ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിക്കും ബംഗ്ലാദേശിക്കും പരിക്കേറ്റു. പെരുമ്പാവൂര്‍ സ്വദേശി അബ്‌ദുല്‍ കരീമിന്റെ മകന്‍ ചെങ്ങംചേരി ഫിനില്‍ഷ (26)ക്ക്‌ തലക്ക്‌ പിറകിലാണ്‌ പരിക്ക്‌. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക്‌ ശേഷം ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. പരിക്ക്‌ ഗുരുതരമല്ലെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു.
മിനയില്‍ ഫീഡ്‌കൊ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്‌.
സിഗ്നല്‍ മറികടന്ന്‌ വന്ന ഒരു വാഹനമാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു.