തകര്‍ന്ന ഗള്‍ഫ്‌ സ്വപ്‌നങ്ങളുമായി മട്ടനൂര്‍ അഷ്‌റഫ്‌ നാട്ടിലേക്ക്‌ മടങ്ങി


ദമാം : ശാരിരിക അസുഖം കാരണം ജോലി ചെയ്യാനാവാതെ വിഷമിക്കുകയായിരുന്ന കണ്ണൂര്‍ ശിവപുരം മട്ടന്നൂര്‍ സ്വദേശി പുത്തന്‍പുര അഷറഫി (34) ന്‌ നാട്ടിലെത്താന്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ തുണയായി. ചുരുങ്ങിയ കാലത്തെ പ്രവാസ ജീവിതത്തിന്റെ കൈപ്പുറ്റ ഓര്‍മകളുമായി അഷ്‌റഫ്‌ ഷാര്‍ജ വഴി എയര്‍ അറേബ്യ വിമാനത്തില്‍ തിങ്കളാഴ്‌ച നാട്ടിലേക്ക്‌ പുറപ്പെട്ടു.
ഭാര്യയും പത്തും ഏഴും വയസായ രണ്ട്‌ മക്കളും അടങ്ങുന്നതാണ്‌ അഷ്‌റഫിന്റെ കുടുംബം. ആറ്‌ മാസം മുമ്പാണ്‌ വളരെ തുഛമായ ശമ്പളത്തില്‍ ക്ലീനിംഗ്‌ ജോലിക്കായി കോഴിക്കോട്‌ ജില്ലയിലെ ഒരു റിക്രൂട്ട്‌മെന്റ്‌ ഏജന്റ്‌ മുഖേന അഷ്‌റഫ്‌ സൗദിയിലെത്തിയത്‌. പുറപ്പെടുമ്പോഴാണ്‌ കരാര്‍ ഒപ്പുവെപ്പിച്ചത്‌. കരാര്‍ നാട്ടില്‍ നിന്നും തന്നെ നല്‍കിയെങ്കിലും അത്‌ സൗദിയിലെത്തിയതിന്‌ ശേഷം മാത്രമെ തുറക്കാവൂ എന്ന ഏജന്റിന്റെ വാക്ക്‌ പാലിച്ചതാണ്‌ തന്റെ ദുരിതങ്ങള്‍ക്ക്‌ കാരണമായതെന്ന്‌ അഷ്‌റഫ്‌ പരിതപിക്കുന്നു.
കഠിന ജോലികള്‍ ചെയ്യുന്നതിന്‌ ശാരീരിക വിഷമം നേരത്തെ തന്നെയുള്ളതിനലാണ്‌ ടീ ബോയി ആയി ജോലി ചെയ്യാന്‍ തയാറായത്‌.
ക്ലീനിംഗ്‌ വിസയിലാണ്‌
ദമാമിലെത്തിയപ്പോല്‍ കയറ്റിറക്ക്‌ ജോലികളാണ്‌ ചെയ്യേണ്ടി വന്നതിനാല്‍ അസുഖം മൂര്‍ഛിച്ചുവെങ്കിലും നാട്ടിലേക്ക്‌ തിരിച്ചയക്കാന്‌ കമ്പനി ഒരുക്കമായിരുന്നില്ല. ജോലിക്കിടെ കാലിന്‌ സാരമായ പരിക്കേറ്റത്‌ കൂടുതല്‍ ദുരിതങ്ങള്‍ക്ക്‌ കാരണമായി. തുടര്‍ന്ന്‌ റിയാദിലുള്ള ബന്ധവാണ്‌ അഷ്‌റഫിന്റെ ദുരിതം ദമാമില്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. ഫോറം വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി കമ്പനി അധികൃതരുമായി നടത്തിയ
ചര്‍ച്ചയിലുണ്ടായ ധാരണയനുസരിച്ചാണ്‌ അഷ്‌റഫിന്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ വഴിയൊരുങ്ങിയത്‌. ദമാം സഫ മെഡിക്കല്‍ സെന്ററാണ്‌ നാട്ടിലേക്കുള്ള ടിക്കറ്റ്‌ നല്‍കിയത്‌. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ്‌ അഷ്‌റഫ്‌ യാത്രയായത്‌.