ജ്യോതിയുടെ നിരാലംബ കുടുംബത്തിന്‌ സാന്ത്വനം പകരാന്‍ അല്‍കോബാറില്‍ ശ്രമം

ദമാം: മഞ്ഞപ്പിത്തം ബാധിച്ച്‌ നാട്ടില്‍ ചികിത്സയില്‍ കഴിയവെ സെപ്‌തംബര്‍ 22ന്‌ നിര്യാതനായ കന്യാകുമാരി സ്വദേശി ജോണ്‍ ജോസഫ്‌ (ജ്യോതി)യുടെ നിരാലംബ കുടുംബത്തെ സഹായിക്കുന്നതിന്‌ ദമാം നവോദയ അല്‍കോബാര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വതത്തില്‍ ജനകീയ കമ്മിറ്റിക്ക്‌ രൂപം നല്‍കി.
നവോദയ അഖ്‌റബിയ യൂനിറ്റ്‌ അംഗമായിരുന്ന ജ്യോതി മൂന്ന്‌ മാസം മുമ്പാണ്‌ അവധിക്ക്‌ നാട്ടില്‍ പോയത്‌. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന്‌ തിരുവനന്തപുംര കിംസ്‌ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ആയിരുന്നു മരണം. ഇരുപത്‌ വര്‍ഷത്തിലധികമായി അഖ്‌റബിയയില്‍ കണ്‍സ്‌ട്രക്‌ഷന്‍ മേഖലയില്‍ ജോലി ചെയ്‌തിരുന്ന ജ്യോതിയുടെ മരണത്തോടെ ഭാര്യയും അഞ്ച്‌ വയസില്‍ താഴെ പ്രായമുള്ള രണ്ട്‌ കുഞ്ഞുങ്ങളും പ്രായമായ അച്ഛനും, അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ്‌ നഷട്‌മായത്‌.
യൂനിറ്റ്‌ പ്രസിഡന്‍ഫ്‌ ദാമോദരന്റെ അധ്യക്ഷതയില്‍ അഖ്‌റബിയയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദലി പാലക്കാട്‌ (ചെയര്‍മാന്‍), രവീന്ദ്രന്‍ അപ്പേക്കാട്ടില്‍ (വൈ. ചെയ.), വിജയകുമാര്‍ (കണ്‍.), അഷ്‌റഫ്‌ പാങ്ങോട്‌, (ജോ. കണ്‍.), എന്നിവരെ തിരഞ്ഞെടുത്തു. വിജയകുമാര്‍ സ്വാഗതവും ഷൗക്കത്ത്‌ നന്ദിയും പറഞ്ഞു.