അല്‍കോബാറില്‍ സെവന്‍സ്‌ ഫുട്‌ബോള്‍ മേള

ദമാം: പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച്‌ അല്‍കോബാറില്‍ ഈ മാസം അവസാനം സെവന്‍സ്‌ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നു. അല്‍ കോബാര്‍ യുനൈറ്റെഡ്‌ ഫുട്‌ബോള്‍ ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കോബാര്‍ അല്‍ ഗൊസൈബി ഫ്‌ളെഡ്‌ലിറ്റ്‌ സ്റ്റേഡിയത്തിലാണ്‌ ടൂര്‍ണമെന്റിന്‌ വേദിയൊരുങ്ങുന്നത്‌.
ടൂര്‍ണമെന്റ്‌ നടത്തിപ്പിന്‌ രാജു ലുക്കാസ്‌ (ചെയര്‍മാന്‍), റിയാസ്‌ ബാബു വാണിയമ്പലം (ജന:കണ്‍വീനര്‍), നൗഷാദ്‌ അലനല്ലൂര്‍�(ജൊ: കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഓര്‍ഗനൈസിംഗ്‌ കമ്മറ്റി രൂപികരിച്ചു. ശരീഫ്‌ മാന്നൂര്‍ (ഫിനാന്‍സ്‌), ഫൈസല്‍ (ഗ്രൗണ്ട്‌്‌),�മുജീബ്‌ കളത്തില്‍ (മിഡിയ & പബ്ലിസിറ്റി), റഹീം, നൗഷാദ്‌ (റിസപ്‌ഷന്‍), സാദിഖ്‌ കണ്ണൂര്‍ (വോളന്റിയര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ഉപസമിതികളും രൂപീകരിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 16ന്‌ മുമ്പ്‌ റിയാസ്‌ ബാബു (0559678178) ഫൈസല്‍ (0556284573) എന്നിവരുമായി ബന്ധപ്പെടണം . ഗള്‍ഫിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനരാലോചിക്കണമെന്ന്‌ ക്ലബ്‌ യോഗം കേന്ദ്ര സര്‍കാരിനോട്‌ ആവശ്യപെട്ടു. രാജു ലൂക്കാസ്‌ അധ്യക്ഷത വഹിച്ചു. മുജീബ്‌ കളത്തില്‍ സ്വാഗതവും നൗഷാദ്‌ ഒരുമനയൂര്‍ നന്ദിയും പറഞ്ഞു.�