`മാപ്പിന്‌ ഷാജി അര്‍ഹനാണോ എന്ന്‌ പൊതുസമൂഹം വിലയിരുത്തട്ടെ'

ദമാം: ക്രൂരമായി കൊലപ്പെടുത്തിയതിന്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട നിലമ്പൂര്‍ വഴിക്കടവ്‌ ഷാജി മാപ്പിന്‌ അര്‍ഹനാണോ എന്ന്‌ പൊതു സമൂഹം വിലയിരുത്തട്ടെ ; വധിക്കപ്പെട്ട സെന്‍മോന്റെ സഹോദരന്‍ ജോര്‍ജ്‌.
നിലമ്പൂര്‍ വഴിക്കടവ്‌ കണ്ണത്ത്‌ വീട്ടില്‍ സേതുമാധവന്റെ മകനായ സജീഷ്‌ കള്ള ഇഖാമയിലാണ്‌ ഷാജി എന്ന പേരില്‍ കഴിഞ്ഞതെന്ന്‌ ജോര്‍ജ്‌ പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നത്‌ ജിസാനില്‍ നടപ്പാക്കുന്നത്‌ രണ്ട്‌ തവണ നേരില്‍ കണ്ട വ്യക്തിയാണ്‌ സജീഷ്‌. എന്നിട്ട്‌ പോലും ഇത്തരമൊരു ക്രൂരതക്ക്‌ മുതിര്‍ന്നു. തങ്ങളുടെ അമ്മക്ക്‌, കുടുംബത്തിന്‌ മാത്രമാണ്‌ ഇന്ന്‌ നഷ്‌ടം. ഇന്ന്‌ വെറുതെ വിട്ടാല്‍ നാളെ പല അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും ദു:ഖമായിത്തീരും.
സ്വന്തം മകന്‍ നഷ്‌ടമാവുന്ന അമ്മയുടെ, സ്വന്തം ഭര്‍ത്താവ്‌ നഷ്‌ടമായ ഭാര്യയുടെ, സ്വന്തം സഹോദരന്‍ നഷ്‌ടമാകുന്ന സഹോദരങ്ങളുടെ സ്ഥാനത്ത്‌ സ്വയം കല്‍പ്പിച്ച്‌ നിങ്ങള്‍ എന്ത്‌ പ്രതികരിക്കും. മാപ്പ്‌ നല്‍കുമോ? - ജോര്‍ജ്‌ ചോദിക്കുന്നു.
പണത്തില്‍ തങ്ങള്‍ക്ക്‌ മോഹമില്ല. പണത്തിന്‌ സെന്‍മോനെ തിരിച്ചുകൊണ്ടുവരാനാവില്ല. പണമുണ്ടെങ്കില്‍ എന്ത്‌ ക്രൂരതയും ചെയ്യാമെന്ന ധാരണ സമൂഹത്തില്‍ വരാതിരിക്കാനും വിധി നടപ്പാക്കുന്നത്‌ ഉപകരിക്കും. ഗള്‍ഫില്‍ ജോലിക്ക്‌ വരുന്നത്‌ ജീവിതം പച്ചപിടിപ്പിക്കാനാണ്‌. ഇനിയൊരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവാതിരിക്കണം. അതിന്‌ ഇതൊരു പാഠമാവണം.
മക്കളെ സ്വന്തം ദൈവവിശ്വാസത്തോടെ വളര്‍ത്തുന്നതില്‍ വീഴ്‌ച വരുത്തുന്ന രക്ഷിതാക്കള്‍ക്കും ഇതൊരു പാഠമാകട്ടെ. ഇനി ഒരാളും പണത്തിന്‌ വേി ഇത്തരം ഒരു ക്രൂരത ചെയ്യാതിരിക്കട്ടെ. സമൂഹത്തിന്റെ മുഖത്ത്‌ നോക്കി ജോര്‍ജും കുടുംബത്തിന്‌ വേണ്ടി ജോര്‍ജ്‌ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. നിങ്ങളുടെ പ്രതികരണം അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന്‌ ജോര്‍ജ്‌ പറഞ്ഞു.