അല്‍ ശിര്‍ഖിയ, ഖുബാ, അല്‍ നിനാ കുപ്പിവെള്ളങ്ങള്‍ ഹാനികരമെന്ന്‌ മുന്നറിയിപ്പ്‌


ദമാം: മദീനയിലും ദമാമിലുമുള്ള പ്രമുഖ കുപ്പിവെള്ള കമ്പനികളുടെ കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന്‌ സൗദി ഫുഡ്‌ ആന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സമിതി മുന്നറിയിപ്പ്‌ നല്‍കി. ദമാമിലെ അല്‍ ശിര്‍ഖിയ, മദീന കേന്ദ്രമാക്കിയുള്ള ഖുബാ, നിദാ എന്നിവയാണ്‌ ഹാനികരമെന്ന്‌ താക്കീത്‌.
കുപ്പിവെള്ളങ്ങളില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ബൂമാറ്റ്‌ എന്ന ഘടകത്തിന്റെ അളവ്‌ ക്രമാതീതമായതിനാല്‍ ഈ കുപ്പിവെള്ളങ്ങള്‍ മനുഷ്യ ഉപയോഗത്തിന്‌ യോഗ്യമല്ലെന്ന്‌ സമിതി വ്യക്തമാക്കി.
ഈ കുപ്പിവെള്ളങ്ങള്‍ വിപണിയില്‍ വില്‍ക്കന്നത്‌ തടയണമെന്നും, പിടിച്ചെടുക്കണമെന്നും സമിതി സൗദി വ്യാപാര - വ്യവസായ മന്ത്രാലയത്തോടും ഗ്രാമ, മുനിസിപ്പല്‍ മന്ത്രാലയത്തോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ വെള്ളം ഉത്‌പാദിപ്പിക്കുന്ന ഫാക്‌ടറികളുടെ പേരില്‍ നടപടി എടുക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. സ്റ്റോക്ക്‌ ചെയ്‌ത ഉപഭോക്താക്കള്‍ക്ക്‌ ഇവ ഒഴിവാക്കണമെന്ന്‌ സമിതി നിര്‍ദേശിച്ചിട്ടുണ്ട്‌.
ഈ വെള്ളത്തില്‍ ചിലത്‌ ജൂസ്‌, ലബന്‍ എന്നിവ ഉത്‌പാദിപ്പിക്കാനും, ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും സൗദി ഫുഡ്‌സ്‌ ആന്റ്‌ കണ്‍ട്രോള്‍ സമിതി വെളിപ്പെടുത്തി.
രാജ്യത്തെ കുപ്പിവെള്ള ഫാക്‌ടറികളെ ശക്തമായി നിരീക്ഷിക്കുകയും, പരിശോധിക്കുകയും ചെയ്‌തുവരുന്നതായി സമിതി അറിയിച്ചു. സൗദിയില്‍ വില്‍ക്കപ്പെടുന്ന ചില കൂപ്പിവെള്ളത്തില്‍ കാന്‍സറിന്‌ കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന്‌ നേരത്തെ സമിതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.