പ്രബന്ധ മത്സരം - സബീന എം സാലിക്ക്‌ ഒന്നാം സമ്മാനം

ദമാം: പ്രവാസി പുനരധിവാസം എന്ന വിഷയത്തെക്കുറിച്ച്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സബീന എം സാലി (റിയാദ്‌) ഒന്നാം സമ്മാനത്തിന്‌ അര്‍ഹയായി. വി.ജെ. നസ്‌റുദ്ദീന്‍ (റിയാദ്‌), മുംതാസ്‌ നജീബ്‌ (അല്‍കോബാര്‍) എന്നിവരാണ്‌ രണ്ടാം സമ്മാനത്തിന്‌ അര്‍ഹരായത്‌. അബൂ ഫര്‍ഹാന്‍ (യൂസുഫ്‌, റിയാദ്‌) മൂന്നാം സമ്മാനം നേടി.