ജുബൈലില്‍ മലയാളി ചതഞ്ഞ്‌ മരിച്ചു

ദമാം: ജുബൈലില്‍ മലയാളി ട്രക്കിനും മതിലിനുമിടയില്‍ കുടുങ്ങി ചതഞ്ഞ്‌ മരിച്ചു. മലപ്പുറം ചെറുകാവ്‌ ഇമ്പിച്ചിബാവയുടെ മകന്‍ ഹുസൈനാ (31)ണ്‌ മരിച്ചത്‌.
അല്‍ ഖുവൈദ്‌ കമ്പനിക്ക്‌ കീഴില്‍ ഗാര്‍ബേജുകള്‍ നീക്കം ചെയ്യുന്ന ട്രക്കിന്റെ ഡ്രൈവറായിരുന്നു. പെട്രോള്‍ സ്റ്റേഷനില്‍ ഹാന്‍ഡ്‌ ബ്രേക്കിലാണ്‌. വാഹനം നിര്‍ത്തിയത്‌. നിര്‍ത്തിയിട്ട ഗാര്‍ബേജ്‌ ട്രക്ക്‌ നീങ്ങിയപ്പോള്‍ മുന്നിലായിരുന്ന ഹുസൈനെ മതിലുമായി ചേര്‍ത്ത്‌ ഇടിക്കുകയായിരുന്നുവെന്നാണ്‌ ലഭിച്ച വിവരം. ജുബൈല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഭാര്യയും ആറും ഒന്നരയും പ്രായമുള്ള രണ്ട്‌ മക്കളുമുണ്ട്‌. ചെറിയ കുഞ്ഞിനെ ഹുസൈന്‍ കണ്ടിട്ടില്ല.