ഖുറൈസില്‍ വാഹനാപകടം; രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു.

ദമാം: അല്‍ഹസക്ക്‌ സമീപം ഖുറൈസില്‍ ബസും ജീപ്പും കൂട്ടിയിടിച്ച്‌ അപകടത്തില്‍ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു. ഒരു സൗദിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഖുറൈസ്‌ ടൗണിന്‌ സമീപം ഇന്നലെ രാത്രി എട്ട്‌ മണിയോടെയാണ്‌ സംഭവമെന്ന്‌ അപകടം നടന്ന്‌ പത്ത്‌ മിനിട്ടിനകം സ്ഥലത്തെത്തിയ ഹമീദ്‌ ചാലില്‍ പറഞ്ഞു. എന്‍.സി..സി. കമ്പനിയുടെ ബസും ജീപ്പുമാണ്‌ കൂട്ടിയിടിച്ചത്‌. അപകടത്തില്‍ മരിച്ചവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.