രാംനാട്‌ സ്വദേശി മാധവന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ദമാം: തമിഴ്‌നാട്‌ രാംനാട്‌ സ്വദേശി മാധവന്‍ അയ്യദുരൈ (47)യുടെ മൃതദേഹം ഇന്ന്‌ലെ ശ്രീലങ്കന്‍ വിമാനത്തില്‍ നാട്ടിലേക്ക്‌ കൊണ്ടുപോയതായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ അബ്‌ദുല്‍ കരീം ഖാസിമി (ജുബൈല്‍ സഹായി) അ റിയിച്ചു. ഭാര്യാസഹോദരന്‍ മണികണ്‌ഠനും ഇതേ വിമാനത്തില്‍ നാട്ടിലേക്ക്‌ അനുഗമിച്ചു.
ഒന്നര വര്‍ഷം മുമ്പ്‌ റിയാദില്‍ വീട്ടുഡ്രൈവറായാണ്‌ മാധവന്‍ സൗദിയില്‍ എത്തിയത്‌. സ്‌പോണ്‍സറെ വിട്ട്‌ ജുബൈലില്‍ നിര്‍മ്മാണ ജോലികളിലായിരുന്നു. ഹൃദയാഘാതം മൂലം നവമ്പര്‍ 10നായിരുന്നു മരണം. ഭാര്യ: തിരുശെല്‍വം. അഞ്ച്‌ മക്കളുണ്ട്‌.