അല്‍കോബാര്‍ സെവന്‍സ്‌ മേളയില്‍ ഇന്ന്‌ രണ്ട്‌ കളികള്‍

ദമാം: യുനൈറ്റഡ്‌ എഫ്‌.സി. ക്ലബ്‌ ദമാം നെസ്റ്റോയും സംയുക്തമായി അല്‍കോബാറില്‍ സംഘടിപ്പിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ ഫെസ്റ്റ്‌
രണ്ട്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്‌ നടക്കും. ആദ്യ ക്വാര്‍ട്ടറില്‍ അല്‍ മുസ്‌തനീര്‍ ഖാലിദിയയും, ദമാം ബദര്‍ അല്‍ റബീയും തമ്മിലും രണ്ടാം ക്വാര്‍ട്ടറില്‍ നേപ്പാള്‍ എഫ്‌.സിയും റിയാദ്‌ ഫ്‌ളയിംഗ്‌ സോക്കറും തമ്മിലുമാണ്‌ മത്സരം. രാത്രി പത്ത്‌ മണിക്ക്‌ മത്സരങ്ങള്‍ ആരംഭിക്കും.