ദമാമില്‍ കുട്ടികള്‍ക്ക്‌ അറിവരങ്ങ്‌ ശില്‍പ്പശാല

ദമാം: നവോദയ ദമാം സൗത്ത്‌ ഏരിയക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലവേദി ഡിസംബര്‍ ഒന്നിന്‌ ചൊവ്വാഴ്‌ച അറിവരങ്ങ്‌ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്നിന്‌ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിജയന്‍ ചെറായി (0504942958), ഐ.ടി. അഷ്‌റഫ്‌ (0509951340) എന്നിവരുമായി ബന്ധപ്പെട്ട്‌ മുന്‍കൂട്ടി പേര്‌ നല്‍കണം.
സന്ദീപ്‌ ജയരാജ്‌ (കണ്‍വീനര്‍), അനുപം ഉപേന്ദ്രന്‍, ആഷിഷ്‌ ജോണി (ജോ. കണ്‍.) സൈന സക്കീര്‍, ഹനാന്‍ സലീം, അഞ്‌ജിത സമീര്‍, കാതറിന്‍ ജെന്‍സണ്‍, ഗോപിക വിജയന്‍, ആശ മുരളീധരന്‍, ഹിന്ദ്‌ദേവ്‌ സുധീഷ്‌, അഭിജിത്ത്‌ മോഹനന്‍, നജഫ്‌ നാസര്‍ എന്നിവര്‍ അംഗങ്ങളുമായി ബാലവേദി കമ്മിറ്റി നിലവില്‍ വന്നു. നവമ്പര്‍ 18,19 തീയതികളില്‍ മൂന്ന്‌ ഏരിയകള്‍ സംയുക്തമായി നടത്തിയ കുട്ടുകളുടെ ശില്‍പ്പകാല നല്ല അനുഭവമായിരുന്നുവെന്ന്‌ യോഗം വിലയിരുത്തിയതായി കണ്‍വീനര്‍ സന്ദീപ്‌ ജയരാജ്‌ അറിയിച്ചു.